നിറമുള്ള നിഴലുകൾ [ഋഷി] 422

തിരികെ ഡ്രൈവു ചെയ്യുമ്പോൾ ഞാൻ പതിവിലുമേറെ നിശ്ശബ്ദനായിരുന്നു. എന്തുപറ്റി? യൂ ഓക്കേ? ഹേമ ചോദിക്കുകയും ചെയ്തു. ഏയ് ഒന്നുമില്ല. ഈ വർക്കു നന്നായാൽ നമുക്കതൊരു പരസ്യമായിരിക്കും. ശ്രീനിയുടെ വെബ് പേജിൽ വേണമെങ്കിൽ ഫോട്ടോകളിടാം.. ഞാൻ പറഞ്ഞു.

ഹേമ ചിരിച്ചു. നീയിങ്ങനെ അധികമൊന്നും ചിന്തിച്ചു കൂട്ടണ്ട. ഓരോന്നായി നമുക്കു ചെയ്യാം. ഞാനവളെ മോളുടെ പ്ലേസ്കൂളിലിറക്കി. എന്നിട്ടു വീട്ടിലേക്ക് പോയി.

വീട്ടിലിരുന്നപ്പോൾ തല പെരുത്തു… ഓരോരോ ചിന്തകൾ…ട്രാക്സെടുത്തിട്ട് ഗ്രൗണ്ടിലേക്ക് പോയി. ദിവസങ്ങളായി ഓരോരോ കാരണങ്ങൾകൊണ്ട് മടങ്ങിയിരുന്ന ഓട്ടം പിന്നെയും തുടങ്ങി. പതിവിനെക്കാളും കൂടുതലോടിത്തളർന്ന് വീട്ടിലെത്തി. ചന്ദ്രേട്ടന്റെ വീട്ടിൽ നിന്നും പയ്യൻ വന്നേൽപ്പിച്ച അത്താഴം വെട്ടിവിഴുങ്ങിയിട്ട് പോയി മെത്തയിൽ വെട്ടിയിട്ടപോലെ വീണു. സുഖമായുറങ്ങി.

അടുത്ത ദിവസം ഫുൾ ബിസി. നാലരയായപ്പോൾ ഓടി രക്ഷപ്പെട്ടു. വീട്ടിൽച്ചെന്ന് വിയർത്തുകുതിർന്ന ഷർട്ടൂരി ധൃതിയിൽ കുളിച്ചു വെളിയിൽ വന്നപ്പോൾ സ്ഥിരം വേഷങ്ങളായ കടും ചാരം, നീല…ഈ വക കുപ്പായങ്ങളൊന്നുമില്ല. മൈര്. ഒറ്റയാൻ ജീവിതത്തിന്റെ പ്രശ്നങ്ങളിലൊന്ന്. തീരെയിടാത്ത വെളുത്ത കോട്ടൺ ഫുൾക്കൈ ഷർട്ടും ജീൻസുമെടുത്തിട്ടു. ഷർട്ടിന്റെ കൈകൾ പാതി മടക്കി ജീപ്പിലേക്കു നടക്കുമ്പോൾ അറിയാതെ പിന്നെയും ആ പാട്ടുമൂളി… യേ ഷാം മസ്താനീ…. പെട്ടെന്നു ബോധം വന്നപ്പോൾ ഒന്നു ചിരിച്ചു…ശരിക്കും സായാഹ്നം മാദകം….

ആന്റിയുടെ ഓഫീസിലെത്തിയപ്പോഴേക്കും കുറച്ചു സാധാരണ നിലയിലേക്ക് വന്നു. ഉച്ചയ്ക്ക് പെയ്ത മഴയുടെ ഈർപ്പം തങ്ങി നിന്നിരുന്നു. കുളി കഴിഞ്ഞു നനഞ്ഞിരുന്ന മുടിയിലൂടെ കാറ്റോടിയപ്പോൾ സുഖം തോന്നി. വാതിൽ തുറന്നകത്തേക്കു ചെന്നു. ഏതാണ്ടൊഴിഞ്ഞിരുന്നു. സെക്രട്ടറിയും പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു. അഞ്ചാവുന്നതേയുള്ളൂ. അകത്തേക്ക് പൊയ്ക്കോളൂ. മാഡം വെയിറ്റു ചെയ്യുന്നു. നല്ല സായാഹ്നം നേർന്നുകൊള്ളട്ടെ. ഉപചാരവാക്കുകൾ പറഞ്ഞ് പുള്ളിക്കാരി ബാഗുമെടുത്ത് സ്ഥലം വിട്ടു.

ആന്റി ചിരിച്ചുകൊണ്ടെതിരേറ്റു. എന്താണ് ഈ സ്ത്രീയുടെ പ്രത്യേകത? ദേഹം ചൂടുപിടിക്കുന്നോ? തൊണ്ട വരളുന്നതെന്തുകൊണ്ട്?.. ഞാനൊന്നു സ്വരം ക്ലിയറാക്കി.

ഇരിക്കൂ രഘൂ… ആന്റി വെള്ളം നിറച്ച ഗ്ലാസെനിക്കു നീട്ടി. തണുത്തവെള്ളം തൊണ്ടയിലൂടെ ഇറങ്ങിയപ്പോൾ ദേഹവും തണുത്തു.

കുറച്ചുനേരം ഞങ്ങൾ തമ്മിൽ നോക്കിയിരുന്നു. ടെൻഷനൊന്നുമില്ലായിരുന്നു എന്നു പറയാനാവില്ല… എന്തോ ആ അന്തരീക്ഷത്തെ ഇത്തിരി ഊർജ്ജമുള്ളതാക്കി.

ഞാൻ സാധാരണ അത്ര പരിചയമില്ലാത്തവരോട് ഏതെങ്കിലും ബിസിനസ് ഡീലുകൾ ചെയ്യുമ്പോൾ അന്തരീക്ഷമിത്തിരി ലാഘവമുള്ളതാക്കാൻ ചെയ്യുന്ന ടെക്നിക് എടുത്തു പയറ്റി.

ദിവസമെപ്പടി? ബിസിയായിരുന്നോ ആന്റീ? ഞാൻ ചിരിച്ചു…

ആന്റിയുമൊന്നയഞ്ഞു. എന്താ പറയാ രഘൂ. കാലത്തേ രണ്ടു നേതാക്കൾ വന്നു. നമ്മുടെ പ്രവർത്തനം സംസ്കാരത്തിനു യോജിച്ചതല്ല പോലും. എന്നാലീ

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

132 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

  2. Superb story bro❤

  3. super bro super

  4. പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂

    1. ? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…

Leave a Reply

Your email address will not be published. Required fields are marked *