നിറമുള്ള നിഴലുകൾ [ഋഷി] 428

മുഖമിത്തിരി തുടുത്തിരുന്നു. നേരിയ മന്ദഹാസം മിന്നിമറഞ്ഞുകൊണ്ടിരുന്നു.

വലിയവായിലേ മനസ്സിലൊള്ളതങ്ങു വെളമ്പിക്കഴിഞ്ഞപ്പോൾ ആധിയായിരുന്നു! ആന്റിയെന്റെ കപാലക്കുറ്റിക്കൊരെണ്ണം പൊട്ടിച്ച് വണ്ടീന്നെറങ്ങിപ്പോയിരുന്നേലും ഞാനിത്രേം ഞെട്ടുകേലായിരുന്നു! ഉഗ്രൻ മഹാദേവൻ കാത്തു. ഒരു ബീഡി നിറച്ചു വലിച്ചോളാമെന്നു മനസ്സിൽ നേർന്നു!

നഗരത്തിന്റെ നടുക്കായിരുന്നെങ്കിലും ശാന്തമായ, മാനേജ്മെന്റ് പഠനകേന്ദ്രം നിലചെയ്യുന്ന കൊച്ചുകുന്നിലേക്ക് വണ്ടി തിരിച്ചു. അഞ്ചര കഴിഞ്ഞേ ഉള്ളൂ. കുന്നിന്റെ ചരുവിൽ കണ്ണൻചേട്ടന്റെ ചായക്കട. എന്നുവെച്ചാൽ ഒരു വലിയ വണ്ടി. ഇപ്പോൾ ചുറ്റിലും ആളൊഴിഞ്ഞ് അടുത്തുള്ള ഓഫീസുകളിൽ താമസിച്ചിറങ്ങുന്ന ചിലരും താഴെ ഷട്ടിൽ കോർട്ടിൽ കളിക്കുന്നവരുമൊക്കെയേ ചായകുടിക്കാൻ കാണൂ. ഞാൻ മോളിലെ റോഡിൽ വണ്ടിയൊതുക്കി. കണ്ണൻ ചേട്ടന്റെ കയ്യിൽ നിന്നും രണ്ടു കടുപ്പമുള്ള ചൂടു ചായകളും വാങ്ങി പടിഞ്ഞാറേക്ക് നീളുന്ന പടവുകളിറങ്ങി. ഒരു പടിയിൽ ഞാനിരുന്നു. തൊട്ടുമോളിൽ ആന്റിയും. ദൂരെ ചുവന്ന ചൂടില്ലാത്ത സൂര്യൻ താണുകൊണ്ടിരിക്കുന്നു. ചുറ്റുപാടും വൈകുന്നേരത്തിന്റെ നിറങ്ങളിൽ സൗമ്യമായിരുന്നു..

ഉം… നല്ല ചായ. ആന്റിയൊരിറക്കു മൊത്തിയിട്ടു പറഞ്ഞു. എനിക്ക് മധുരം പറ്റില്ലാന്നെങ്ങനെ മനസ്സിലായി?

ഞാൻ ഇത്തിരി തിരിഞ്ഞിരുന്ന് ആന്റിയുടെ മുഖത്തേക്ക് നോക്കി. ഒന്നും പറയാൻ കഴിഞ്ഞില്ല. ആ നിറങ്ങളിടകലർന്നു തിളങ്ങുന്ന മനോഹരമായ മുഖത്തേക്ക് നോക്കിയിരുന്നുപോയി!

ഹലോ… ഭൂമിയിലേക്ക് വന്നാലും പ്രഭോ! ആന്റിയെന്റെ മുന്നിൽ കൈ ഞൊടിച്ചു. സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്ന ഞാൻ ഒന്നു ചിരിച്ചു. കൂടുതൽ ചോദ്യങ്ങൾ വരുന്നതിനു മുമ്പ് പെട്ടെന്നു മറുപടി പറഞ്ഞു. എനിക്കു മധുരം ഇഷ്ട്ടമല്ല ആന്റീ…

ഓഹോ…അപ്പോൾ സ്വന്തം ഇഷ്ട്ടങ്ങൾ മറ്റുള്ളവരുടെ മേത്ത് അടിച്ചേൽപ്പിക്കുന്നു! ഇത്തിരി കുസൃതി കലർന്ന സ്വരത്തിൽ കുറ്റപ്പെടുത്തൽ.. വേണമെങ്കിൽപ്പോലും അങ്ങനെയാരുമില്ല ആന്റീ. ഞാനുള്ള സത്യം പറഞ്ഞു. ആന്റിയുടെ മുഖത്തെ ചിരി മാഞ്ഞു.

ആ അതുപോട്ടെ. ഞാൻ ജീപ്പിൽ വെച്ചു ചോദിച്ചില്ലേ? എന്റെ കൂടെ എങ്ങിനെയാണ് ജീപ്പീക്കേറാൻ ധൈര്യം വന്നേ? ഉത്തരം കിട്ടിയില്ല. ഞാൻ ചോദിച്ചു.

ഉം… ആന്റി അകലേക്ക് നോക്കി. ആ മുഖത്ത് ആകാശത്തിന്റെ ചുവപ്പുനിറം കണ്ണാടി പോലെ… ഒരിറക്കു കൂടി കുടിച്ചിട്ട് ആന്റി ഗ്ലാസു വശത്തുവെച്ചു. ഒന്നു തിരിഞ്ഞ് എന്നെ നോക്കി.

നിനക്കറിയാമോന്നറിയില്ല… ഞാൻ വിവാഹം ചെയ്തിരിക്കുന്നത് റോഷ്നീടെ ചിറ്റപ്പൻ ദേവൻ മേനോനെയാണ്. ദേവേട്ടനും മാധവേട്ടനും തമ്മിൽ മിണ്ടിയിട്ടു തന്നെ വർഷങ്ങളായി. ആ… അതൊരു പഴയ കഥ. റോഷ്നിയേം ഭവാനിച്ചേച്ചിയേം എനിക്കിഷ്ട്ടാണ്. ഞങ്ങളെപ്പഴും ഫോണിൽ സംസാരിക്കാറുമുണ്ട്.

ഭവാനിച്ചേച്ചിയാണ് നീ വീട്ടീക്കേറിവന്ന് കാട്ടിയ പരാക്രമങ്ങളൊക്കെ പറഞ്ഞത്. ചേച്ചിക്ക് നിന്നോട് ദേഷ്യമൊന്നുമില്ലാട്ടോ…. പിന്നെ… നമ്മളാദ്യം കണ്ടതോർമ്മയുണ്ടോ?

മറക്കാൻ കഴിയുമോ..പഴയ പാട്ടു മനസ്സിൽ തികട്ടിവന്നു. ഉം..ഞാൻ തല കുലുക്കി.

അന്നെനിക്ക് ചുവന്ന കണ്ണുകളും, നെറ്റിയിലെ മുറിവിന്റെ ചൊമന്ന പാടും കണ്ടപ്പോ.. നീയൊരു വഴക്കാളിയാണെന്ന് തോന്നി. അതാണ് രഘൂ…

The Author

ഋഷി

I dream of love as time runs through my hand..

132 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

  2. Superb story bro❤

  3. super bro super

  4. പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂

    1. ? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…

Leave a Reply

Your email address will not be published. Required fields are marked *