നിറമുള്ള നിഴലുകൾ [ഋഷി] 425

കണ്ടീഷൻ. പതിനഞ്ചു വർക്കിംഗ് ഡേയ്സിനുള്ളിൽ പണി, ഡിസൈനും ഷെൽഫുകളും പെയിന്റിങ്ങുമുൾപ്പെടെ തീർക്കണം.

അതിരാവിലെ ശ്രീനിയുടെ വണ്ടിയിൽ ഹേമയും അവനും ഞാനും വിട്ടു. കെട്ടിടത്തിന്റെ സർവ്വെ കഴിച്ചു. ഓഫീസ് സ്റ്റാഫിന്റെ കണക്ക് മുക്കർജി തന്നിരുന്നു. തിരികെ വന്ന് രാത്രി വൈകി, പിന്നെ അടുത്ത ദിവസം കാലത്ത് തൊട്ടിരുന്ന് ഹേമയും ഞാനും കൂടി ഡിസൈനുകൾ തയ്യാറാക്കി മുക്കർജിക്കയച്ചു. വൈകുന്നേരത്തിനകം അനുമതി വന്നു.

ഞങ്ങൾ പിന്നെയും ശ്രീനിയുടെ ക്ലബ്ബിൽ കൂടി. അവൻ ഏതോ പരിചയമുള്ള തമിഴൻ കോൺട്രാക്റ്ററെ വിളിച്ച് ഒരു മേസ്തിരിയെ ഏർപ്പാടാക്കി. ഹേമയ്ക്ക് വിട്ടുനിൽക്കാൻ പറ്റില്ല. ഇഷ്ട്ടികയും പച്ചക്കറിയും തല്ക്കാലം ചന്ദ്രേട്ടൻ നോക്കാമെന്നേറ്റു. ഞാനെന്തായാലും പണി തീരുന്നവരെ അങ്ങോട്ട് ഷിഫ്റ്റു ചെയ്തേ മതിയാവൂ.

നീ പൊക്കോടാ കുട്ടാ. ചേച്ചി പറഞ്ഞു. ഞാനിവിടെ… ആ സ്വരമിടറി.

ചേച്ചീ, വേറെ നിവൃത്തിയില്ല. ഞാൻ പറ്റുമ്പോഴൊക്കെ വരാം. എന്നും വിളിക്കണം. ഞാൻ നിറഞ്ഞ കണ്ണുകൾ തുടച്ചു.

മോനേ.. എന്റെ മോള് ദേവിക ബോംബേലാണ്. ബാങ്കിൽ. അവൾക്കൊരു ബ്രേക്ക് വേണം, നാട്ടില് വരണംന്ന് പറഞ്ഞു. ചേച്ചിയങ്ങനാണേല് പത്തീസത്തിന് കോഴിക്കോട്ടേക്ക് പുവ്വാടാ. നിയ്യില്ലാതെയിവിടെ…പിന്നെയും തേങ്ങൽ.

ചേച്ചീ… എപ്പഴാണ്?

പുവ്വാണെങ്കിൽ രണ്ടീസം കഴിഞ്ഞിട്ട്, കുട്ടാ.. ഞാൻ ഫോൺ വെക്കട്ടേടാ. ഒരു തേങ്ങലായിരുന്നു…

ഞാനോടാൻ പോയി. വന്നുകിടന്നുറങ്ങി.

രാവിലെ ചേച്ചിക്കൊരു മെസ്സേജുമയച്ച്, തുണികളും, ബാക്കി സാമഗ്രികളും പൊറകിലിട്ട് ജീപ്പിൽ കേറി . വഴിയിൽ നിന്നും വലിയ ഫ്ലാസ്കിൽ കട്ടൻകാപ്പി നിറച്ചു. ഒരു ഗ്ലാസും മൊത്തി പാട്ടുകളും കേട്ട് നമ്മ പാണ്ടിനാട്ടിലേക്കു വിട്ടു.

നാലര മണിക്കൂറിനകം തിരുനെൽവേലിയിലെത്തി. ശ്രീനിയുടെ കൂട്ടുകാരൻ ഒരൊഴിഞ്ഞ ഹാളേർപ്പാടാക്കി. ഓഫീസും അവിടെത്തന്നെ. മേശിരിയെ പരിചയപ്പെട്ടു. ഇത്തിരി പ്രായവും നല്ല എക്സ്പീരിയൻസും. ഞങ്ങൾ പണിക്കാരെ റിക്രൂട്ടു ചെയ്തു. ഹേമയുടെ ഡിസൈൻ അനുസരിച്ച് ലൊക്കേഷനിൽ ആശാരിപ്പണി, പെയിന്റിങ്ങ് ഇതെല്ലാം അടുത്ത ദിവസം തുടങ്ങണം.

സാറ് എങ്കെ തങ്കപ്പോറത്? മേശിരി മുരുകൻ വൈകുന്നേരം ചോദിച്ചു.

വല്ല ഹോട്ടലിലും മുറിയെടുക്കണം. ഞാൻ പറഞ്ഞു.

വേണാ. വാങ്കോ. പുള്ളിയധികം സംസാരിക്കാറില്ല. നന്നായി. എന്റെ കൂടെ ജീപ്പിൽ കേറി പുള്ളിതന്നെയോടിച്ച് ഒരു വീടിന്റെ മുന്നിൽ നിർത്തി.

ഇതു നമ്മ വീടു താൻ. നേരെ മോളിലേക്ക് സൈഡുവഴിയുള്ള കോണികേറിച്ചെന്നു. രണ്ടുമുറി. മിനിമം ഫർണിച്ചർ. ഒരു മിനി ഫ്രിഡ്ജുണ്ട്. ഞാൻ ഹാപ്പി!

മുരുകന്റെ വീടാണ്. പഴയ താമസക്കാരൻ കഴിഞ്ഞമാസം ഒഴിഞ്ഞു. അടുത്ത ആളായിട്ടില്ല. കീളെ തങ്കച്ചിയും ഫാമിലിയും. അവരു സ്ഥലത്തില്ല. ഞാൻ പൊറുതി തുടങ്ങി.

നല്ല ചൂട്. പതിവ് റമ്മിനു പകരം താഴെ അടുത്തുള്ള വൈൻഷോപ്പിൽ നിന്നും ബിയർ വാങ്ങി സ്റ്റോക്കു ചെയ്തു. ടെറസ്സിൽ ചൂരൽക്കസേരയിട്ടിരുന്ന് നേരെ കുപ്പിയിൽ നിന്നും വിഴുങ്ങി. ശ്രീനിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ഹേമയ്ക്കൊരു മെസേജു വിട്ടു. എന്താണെന്നറിയില്ല ആകപ്പാടെ ദേഹം

The Author

ഋഷി

Away, I'd rather sail away, Like a swan that's here and gone, A man gets tied up to the ground, He gives the world its saddest sound, Its saddest sound... Its saddest sound...

132 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

  2. Superb story bro❤

  3. super bro super

  4. പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂

    1. ? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…

Leave a Reply

Your email address will not be published. Required fields are marked *