ഞാനിത്തിരി കഷ്ട്ടപ്പെട്ട് കണ്ടുപിടിച്ച കുറച്ചു കൃഷിക്കാരിൽ നിന്നും നേരിട്ട് വാങ്ങുന്നുണ്ട്. ഒരു കൊച്ചു ഗോഡൗൺ വാടകയ്ക്കെടുത്തിട്ടുണ്ട്. കോളേജിൽ കൂടെപ്പഠിച്ച മൂന്നാലു കൂട്ടുകാർ ഗൾഫിലുണ്ട്. ബഹറിൻ, അബുദാബി, കുവൈറ്റ്, ഖത്തർ… ഇങ്ങോട്ടൊക്കെ കയറ്റിഅയപ്പാണു പണി. ലൈസൻസ് ഒരു സുഹൃത്തിന്റെ ഡാഡിയുടെ പേരിലും. ഏക സ്റ്റാഫായ രാമുവിനൊപ്പം ലോക്കൽ ചുമട്ടുകാരെ വെച്ച് ഇറക്കി, തരം തിരിച്ചു പായ്ക്കു ചെയ്തു കഴിഞ്ഞപ്പോൾ സമയം ആറായി. കാർഗോ ഫ്ലൈറ്റുകളിലേക്ക് അയച്ചിട്ട് പോയിക്കുളിച്ചു. പിന്നെ ബാറിലേക്ക്..
ബാർസ്റ്റൂളിൽ ഇരുന്നു പതിവു ഓൾഡ് മങ്കും സോഡയും ഐസും ചേർത്തൊരു വലി…ആഹ്..അന്നനാളത്തിലൂടെ ഇറങ്ങുന്ന തണുപ്പുള്ള ലഹരി. ആമാശയത്തിലെത്തി പൊട്ടിത്തെറിച്ചപ്പോൾ സിരകളയഞ്ഞു. തോളത്തൊരു കയ്യമർന്നു. ചന്ദ്രേട്ടൻ. കയ്യിൽ സ്ഥിരം ഡ്രിങ്ക്.. ബ്രാണ്ടി, വെള്ളം.
നീയിവിടെക്കാണും എന്നറിയാമായിരുന്നു. ഗ്ലാസ് കൗണ്ടറിൽ വെച്ച് ചന്ദ്രേട്ടൻ എന്നെയും കൊണ്ട് ബാറിനു വെളിയിലേക്ക് പോയി.
ഓരോ ദിനേശ് ബീഡികൾ കത്തിച്ചു. എടാ.. നീ ബാലു പറഞ്ഞത് കാര്യാക്കണ്ട. നീ കല്ല്യാണത്തിനു കൂടണം. ചന്ദ്രേട്ടൻ എന്നെ ചുഴിഞ്ഞു നോക്കി.
ചന്ദ്രേട്ടാ..ഞാൻ ചിരിച്ചു. എനിക്കേ ഒറ്റത്തന്തയേ ഒള്ളേ… ചന്ദ്രേട്ടൻ പൊട്ടിച്ചിരിച്ചു.. നീയിതേ പറയൂന്നെനിക്കറിയാം.
അതല്ല ചന്ദ്രേട്ടാ…ഒരേ ബെഞ്ചിൽ ഇരുന്നാണ് ബാലുവും ഞാനും സ്കൂൾ കഴിച്ചത്. പിന്നെയും എത്രയോ അടുപ്പം. ആദ്യമെനിക്ക് വല്ലാതെ തോന്നി. ഞാൻ സമ്മതിക്കുന്നു. പിന്നെത്തോന്നി അടുപ്പമുള്ളവരോടേ സ്വാതന്ത്ര്യം എടുക്കാൻ പറ്റൂ… അപ്പോ അങ്ങഡ്ജസ്റ്റു ചെയ്തു.
സുഹൃത്ത്, വേദാന്തി, വഴികാട്ടി… ചന്ദ്രേട്ടൻ ഇങ്ങനെ പലതുമാണ്. ഞാൻ രണ്ടുവർഷം കഴിയുന്നതിനു മുന്നേ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും, താമസിയാതെ തന്നെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ താങ്ങിയത് ചന്ദ്രേട്ടനാണ്. പുള്ളിയോടൊന്നുമങ്ങനെ ഒളിക്കാറില്ല. ഒളിക്കാൻ പ്രയാസവുമാണ്.
ശരി. അവൻ ചെയ്തത് തന്തയില്ലാഴികയാണ്. പേടിത്തൊണ്ടൻ! ആ… പതിയേ വഴിക്കു വന്നോളും. പിന്നെ വൈകിട്ട് മുറിയിലേക്ക് പോണ്ട. എന്റെ വീട്ടിൽ വന്നു കിടന്നാൽ മതി. ആ ഗുണ്ടാ ഇഷ്യൂവൊക്കെ പിന്നെയും പൊങ്ങിയെന്നു കേട്ടു. ഒന്നു പറഞ്ഞൊതുക്കട്ടെ.. ചന്ദ്രേട്ടൻ പറഞ്ഞു. ഞങ്ങൾ തിരികെ ബാറിലേക്ക് കയറി.
അടുത്ത ദിവസങ്ങളിൽ ചന്ദ്രേട്ടന്റെ വീട്ടിൽ പുള്ളീടെ പ്രിയതമ ദേവകിയേട്ടത്തി വിളമ്പിയ ഭക്ഷണവും, സ്നേഹവും അനുഭവിച്ചു കഴിഞ്ഞു.
ബാലുവിന്റെ അങ്ങോട്ട് ഞാൻ തിരിഞ്ഞുനോക്കിയില്ല. അവന്റെ ബാച്ചിലർ പാർട്ടിയും ഒഴിവാക്കി. ഫാവി അളിയന്മാരു കാണും എന്നൊരു കാരണവും വെച്ചുകാച്ചി. എത്രപെട്ടെന്നാണ് ബന്ധങ്ങൾ മാറിമറിയുന്നത് എന്നാലോചിച്ചുപോയി.
ഏതായാലും വയറ്റിപ്പിഴപ്പിന്റെ ഭാഗമായി പച്ചക്കറികൾക്കു പുറമേ ഇഷ്ട്ടിക സപ്ലൈ, ചെറുകിട പെയിന്റിങ്ങ് കോൺട്രാക്ടുകൾ ഇത്യാദി തുടങ്ങിയിരുന്നു… നിന്നു തിരിയാൻ സമയമില്ലാത്ത അവസ്ഥ. അപ്പോഴാണ് മഴക്കാലം വന്നത്. ഞങ്ങടവിടെ വലിയ പ്രളയമൊന്നും ഇല്ലായിരുന്നെങ്കിലും പണികൾ മന്ദഗതിയിലായി. അപ്പോൾ കയ്യിൽ സമയവും വന്നുചേർന്നു.
ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.
Superb story bro❤
super bro super
പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂
? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…