പണികളുമെടുത്ത് അവിടെക്കഴിയാം.
അവളുടെ കൈകളെന്നെ വരിഞ്ഞുമുറുക്കി… നിന്റെ മക്കളെ പെറണമെനിക്ക്. പിന്നെയമ്മേം അമ്മൂമ്മേം ഒക്കെയായി ഈ കാട്ടാളന്റെ കൂടെ കഴിയണം.. നിറഞ്ഞുവരുന്ന കണ്ണുകൾ അവളെന്റെ നെഞ്ചിലൊളിപ്പിച്ചു.
പിന്നെ ബ്രേക്ഫാസ്റ്റും കഴിഞ്ഞ് ഞാനവളേയും കൊണ്ടു കായൽത്തീരത്തേക്കു നടന്നു. ഷോർട്ട്സിന്റെ പോക്കറ്റിൽ നിന്നും ചേച്ചിയുടെ ചാരം നിറച്ച ഡപ്പിയെടുത്തു തുറന്നു…കായലിൽ വിതറി.. ഞങ്ങളെ തഴുകിയ കാറ്റിൽ ആ കൈകളുണ്ടായിരുന്നു.
ദേവികയും ഞാനും കൈകൾ കോർത്തു നടന്നു.. ഭാവിയിലേക്ക്… ചേച്ചിയുടെ ഇഷ്ട്ടഗാനം ഞാൻ എവിടെനിന്നോ കേട്ടു..
“ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി?”
(അവസാനിച്ചു)
Note: പ്രിയപ്പെട്ടവരേ.. ഇനിയെന്നു കാണുമെന്നറിയില്ല. എപ്പോഴെങ്കിലും….
ഋഷി.
ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.
Superb story bro❤
super bro super
പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂
? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…