നിറമുള്ള നിഴലുകൾ [ഋഷി] 425

ഞാൻ ഗ്ലാസ്സെടുത്തൊറ്റ വലി. ഭാഗ്യമായി. തല പൊന്തിച്ചപ്പോൾ ആ വലിയ കണ്ണുകൾ എന്നെ തിരിഞ്ഞു നോക്കുന്നു…മൂർച്ചയുള്ള കത്തികൾ ഒളിഞ്ഞിരുന്ന നോട്ടം. ചോര പൊടിഞ്ഞു… സത്യം…

മെല്ലെ കസേരയിലമർന്നു. വോഡ്ക്ക ചേസുചെയ്യാൻ ഒരു ചിൽഡ് ബിയർ മൊത്തി..ഒന്നുമാലോചിക്കാതെ കാലുകൾ മുന്നിലെ കസേരയിൽ വെച്ച് ചാരിയിരുന്നു.. വേറെയേതോ ലോകത്തായിരുന്നു… വല്ലപ്പോഴുമെങ്കിലും വിഷമങ്ങളൊന്നുമോർക്കാതെ ഞാനുമിത്തിരി സ്വസ്ഥമായിട്ടിരുന്നോട്ടെ… എവടെ!

എന്നാടാ ഉവ്വേ! പാട്ടുപാടുന്നോ! വർഷങ്ങളായി നീയെന്തെങ്കിലും മൂളുന്ന കേട്ടിട്ട്! ഒരു കൈ ചുമലിലമർന്നു. ശ്രീനി! കോളേജിൽ ബാച്ച്മേറ്റായിരുന്നു. ഹോസ്റ്റലിൽ ഒരേ മുറിയിൽ. ഞാൻ മെക്കും അവൻ സിവിലും. ഒരാവശ്യവുമില്ലാതെ എവനോ വേണ്ടി അടിപിടിയൊണ്ടാക്കി കൂട്ടത്തിൽ വാർഡനിട്ടും താങ്ങി, കോളേജിൽ നിന്നും ഞാൻ പുറത്തായപ്പോൾ അവനു വലിയ വിഷമമായി. ഇപ്പോൾ ഞങ്ങളുടെ നഗരത്തിൽ അവൻ ചേട്ടന്റെ കൂടെച്ചേർന്ന് വിലകുറഞ്ഞ വീടുകളുണ്ടാക്കി വിൽക്കുന്നു. ഇഷ്ടിക സപ്ലൈ ഈയുള്ളവന്റേയും!

യേ ഷാം മസ്താനീ… മധ്ഹോഷ്…. ഈ ജീവനുള്ള ലഹരി പിടിപ്പിക്കുന്ന സായാഹ്നം…

ഹായ് ഹായ്… അവൻ എതിരേയിരുന്നു. എന്റെ രണ്ടാമത്തെ, അപ്പോൾ പൊട്ടിച്ച ബിയറിന്റെ കാനെടുത്തു വായിലേക്ക് കമിഴ്ത്തി.

എടാ നീ വല്ല്യ ടൈക്കൂണായാലും പഴയ ദരിദ്രവാസിത്തരം കയ്യീന്നു പോവൂല്ല…ഞാൻ പറഞ്ഞു.

ഹഹഹ… അവൻ ചിരിച്ചുകുഴഞ്ഞു. നൂറു കിലോ തൂക്കമുള്ള തടിയൻ കുലുങ്ങിയപ്പോൾ അവനിരുന്ന കസേരയുമാടി.

അല്ലെടാ… മൃദുലവികാരങ്ങൾ ഉണർന്നതെങ്ങിനെ? ബിന്ദുവിനെ വല്ലതും കണ്ടാരുന്നോ?

കോളേജിൽ നിന്നും അടിച്ചുകളഞ്ഞപ്പോൾ ജീവിതത്തിൽ നിന്നും എന്നെ ഒഴിവാക്കിയ പ്രണയിനിയാണ് ബിന്ദു. ഒരുമാതിരി ഉടുമ്പിന്റെ സ്വഭാവമായിരുന്നു. മുടിഞ്ഞ സംശയവും! ജീവിതം ഷോർട്ട് ടേമിൽ പാഴായാലെന്ത്! തടി കഴിച്ചിലായല്ലോ… ഞാൻ വല്ലപ്പോഴും മരുന്ന് വലിക്കുമ്പോൾ നമ്മടെ ശിവനൊരു താങ്ക്സ് കൊടുക്കാറുമുണ്ട്!

പോടാ… ഞാൻ ചിരിച്ചു. ആകപ്പാടെ നടന്ന ഒരു നല്ല കാര്യം ആ മാരണം ഒഴിഞ്ഞുപോയതാണ്.

ഹഹഹ…അവൻ പിന്നെയും അട്ടഹസിച്ചു. എന്നാലും അവടെയാ മുടിഞ്ഞ ഷേപ്പ്! ഹോ!… അവസാന സെമസ്റ്ററൊക്കെ ആയപ്പളഴ് അവളു പിന്നേം കൊഴുത്തെടാ! അവനിരുന്നു വെള്ളമിറക്കി.

എടാ പുല്ലേ! പാക്കേജിങ്ങിലൊരു കാര്യോമില്ലടാ. ചുഴിഞ്ഞു നോക്കുമ്പഴല്ലേ…

അടുത്ത ബിയറുകളുമെത്തി. മെല്ലെ ഞങ്ങൾ ബിസിനസ്സു കാര്യങ്ങളിലേക്ക് തിരിഞ്ഞു.

വീട്ടിലെത്തി ഒന്നും ചെയ്യാൻ തോന്നിയില്ല. തൂങ്ങിപ്പിടിച്ചിരിപ്പായേനേ.

The Author

ഋഷി

Away, I'd rather sail away, Like a swan that's here and gone, A man gets tied up to the ground, He gives the world its saddest sound, Its saddest sound... Its saddest sound...

132 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

  2. Superb story bro❤

  3. super bro super

  4. പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂

    1. ? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…

Leave a Reply

Your email address will not be published. Required fields are marked *