ഭാഗ്യത്തിന് ഖത്തറിൽ നിന്നും വിളി വന്നു. രണ്ടു ദിവസത്തിനകം പച്ചക്കറികൾ വേണം. മഴ കാരണം ഏതോ ലോക്കൽ സപ്ലൈ ഷോർട്ടേജ് വന്നതാണ്. നേരെ വണ്ടിയെടുത്ത് മൂന്നാലു ഫാമുകളിൽ പോയി. നാലു ട്രിപ്പടിക്കേണ്ടി വന്നു. രാമുവിനേം പൊക്കി ഗോഡൗണിൽ സാമാനമിറക്കിയപ്പോഴേക്കും പാതിരാത്രിയായി. വീടണഞ്ഞപ്പഴേക്കും ഏതാണ്ട് ബോധം കെടാറായിരുന്നു.
പാർക്കുചെയ്തിറങ്ങിയപ്പോൾ ജീപ്പിന്റെ പൊറകിലെ സീറ്റിനടിയിൽ ഒരു ചാക്കുകണ്ടു. എന്താണെന്ന് നോക്കാൻ കുനിഞ്ഞതാണ്. പിരടിക്കാണടി വീണത്. പാതി ദേഹം ജീപ്പിനകത്തേക്കു വീണു. ഇത്രയും ക്ഷീണമില്ലായിരുന്നെങ്കിൽ കുറച്ചുകൂടി പെട്ടെന്നു പ്രതികരിക്കാൻ പറ്റിയേനേ.
കുണ്ടിക്കാരോ ആഞ്ഞു ചവിട്ടി. ഹയ്യോ.. അറിയാതെ ശബ്ദം വെളിയിൽ വന്നു. നീ വീട്ടീക്കേറി വന്ന് തല്ലൊണ്ടാക്കും അല്ലേടാ മൈരേ! റോഷ്നീടെ മൂത്ത ആങ്ങള പ്രഭയുടെ ശബ്ദം. ഒപ്പം വശത്തുനിന്നാരോ കാലുപൊക്കി എളിയിൽ തൊഴിച്ചു… ആഹ് ! മിന്നൽപ്പിണരുകൾ മേത്തൂടെ കടന്നുപോയി. എളയവൻ മധുവിന്റെ ചിരി!
അടികിട്ടിയപ്പോഴേക്കും പെട്ടെന്ന് നൊമ്പരം കൊണ്ടു ബോധം കൂർത്തു. അതിജീവിക്കാനുള്ള ജന്മവാസന കയറുപൊട്ടിച്ചു. കയ്യിൽ തടഞ്ഞ തണുത്ത ലോഹം… ജാക്കി! അതുമായി നിലത്തേക്കൂർന്നുവീണു. ജീപ്പിന്റെ വശമുരഞ്ഞു നെറ്റി നീറി. നേരിയ വെളിച്ചത്തിൽ ഒരു നീക്കം മാത്രം കണ്ടു. അങ്ങോട്ടുരുണ്ട് പൊന്തിയ കാലിനടിയിലേക്ക് ഇരുമ്പു ജാക്കി പൊക്കിയടിച്ചു. തുടയുടെ താഴെ ചതയിൽ ഇരുമ്പുദണ്ഡു പതിഞ്ഞപ്പോൾ പ്രഭ ഉറക്കെക്കരഞ്ഞു. അവനാണ് മൈരൻ! ഒറ്റക്കാലിൽ തുള്ളിയ അവന്റെ കണങ്കാലിൽ ആഞ്ഞടിച്ചു… അവൻ വീണു.
പ്രഭച്ചേട്ടാ! മധു വീണ പ്രഭയെ താങ്ങാൻ കുതിച്ചു. ഞാൻ കാലുനീട്ടി. അവൻ കമിഴ്ന്നടിച്ചു വീണു. ഞാൻ പിടഞ്ഞെണീറ്റു. ഷൂവിന്റെ കൂർത്ത അറ്റംകൊണ്ട് ചെവിക്കുമുകളിൽ ആഞ്ഞുതൊഴിച്ചു. അവന്റെ ബോധം പോയി.
ചന്ദ്രേട്ടനെ വിളിച്ചു. അതിനിടെ പോലീസും ആംബുലൻസും ഒപ്പം വന്നു. കൂടെ അപ്രത്തെ വീട്ടിലെ റിട്ടയേർഡ് ജഡ്ജിയങ്കിൾ ദിവാകരനും. വരാന്തയിൽ നിന്ന് ആരോ എന്നെ ആക്രമിക്കുന്നതു കണ്ടെന്ന് അങ്കിൾ പറഞ്ഞു. അങ്കിളാണ് എമർജൻസി നമ്പർ വിളിച്ചത്. വാതം കാരണം നടക്കാൻ ബുദ്ധിമുട്ടാണ് പാവത്തിന്. അവന്മാരെ തൂക്കിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി. അപ്പോഴേക്കും ചന്ദ്രേട്ടനെത്തി. പിന്നെ ഞങ്ങളുടെ മൊഴിയെടുത്ത് എഫ്ഐആർ തയ്യാറാക്കിയിട്ട് പോലീസുകാർ പോയി.
ചന്ദ്രേട്ടൻ എന്നെ അറിയാവുന്ന ആശുപത്രിയിൽ കൊണ്ടുപോയി. ഒന്നും ഒടിഞ്ഞിട്ടില്ല. നെറ്റിയുടെ വശത്തെ ഇത്തിരി ആഴമുള്ള മുറിവു തുന്നിക്കെട്ടി. കഴുത്തിൽ പുരട്ടാനുള്ള വേദന കുറയ്ക്കുന്ന ജെല്ലും പെയിൻ കില്ലർ ഗുളികകളും കൊണ്ട് ചന്ദ്രേട്ടന്റെ വീട്ടിലേക്ക് പോയി. വരുന്ന വഴി വാങ്ങിയ ബ്രാണ്ടിയും (എന്റെ ഡ്രിങ്കല്ല… ചന്ദ്രേട്ടന്റെ ഉപദേശം) വിഴുങ്ങി ഏടത്തി പുഴുങ്ങിത്തന്ന മുട്ടകൾ കുരുമുളകും ഉപ്പും ചേർത്തടിച്ച് ഞാൻ കിടന്നുറങ്ങി. കാലത്തെഴുന്നേറ്റപ്പളാണ് കഞ്ഞികുടിച്ചതും ഗുളികകൾ വിഴുങ്ങിയതും ദേവകിയേട്ടത്തി പറഞ്ഞത്. ഒന്നും ഓർമ്മയില്ലായിരുന്നു.
ജീനുകളുടെ കളിയാണോ എന്തോ… ഉച്ചയ്ക്ക് എണീറ്റ് ഗോഡൗണിൽ പോവാനുള്ള കരുത്തുണ്ടായിരുന്നു. തിരിച്ചു വീട്ടിലെത്തി. രണ്ടു റമ്മും സോഡയും വിഴുങ്ങി ദേവകിയേട്ടത്തി കൊടുത്തുവിട്ട കഞ്ഞിയും ഒണക്കമീൻ കറിയും അകത്താക്കി ബോധം കെട്ടുറങ്ങി.
രണ്ടുമൂന്നു ദിവസമെടുത്തു ദേഹത്തിനേറ്റ ക്ഷതവും വേദനയുമൊക്കെ ഒന്നൊതുങ്ങാൻ. ചന്ദ്രേട്ടൻ പറഞ്ഞേല്പിച്ച ഡോക്ടറും നഴ്സുമാരും വന്നിരുന്നു….
ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.
Superb story bro❤
super bro super
പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂
? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…