നിറമുള്ള നിഴലുകൾ [ഋഷി] 422

നിറമുള്ള നിഴലുകൾ

Niramulla Nizhalukal | Author : Rishi

 

കണ്ണു പുളിക്കുന്നുണ്ടായിരുന്നു. രാത്രി നേരേ ചൊവ്വേ ഉറങ്ങാൻ കഴിഞ്ഞില്ല… നാളുകൾക്കു ശേഷം ചേച്ചി സ്വപ്നങ്ങളിൽ വന്നു. എന്റെ മുഖം മുഴുവനും ഉമ്മകൾ കൊണ്ടു പൊതിഞ്ഞു… ആ ചിരി… ആ മണമെന്റെ സിരകളിലൂടെ പടർന്നു… വിയർത്തു കുളിച്ചെണീറ്റു. സാധാരണ ചെയ്യാത്ത കാര്യം ചെയ്തു. ഏസി ഓണാക്കി. അശാന്തമായ മയക്കം…

ഏതായാലും നല്ല ഉറക്കമില്ല. ട്രാക്ക്സും, കെഡ്സുമെടുത്തിട്ട് അതിരാവിലെ ഓടാൻ പോയി തിരിച്ചു വന്ന് മുംബൈയിലെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു. ബാന്ദ്ര വെസ്റ്റിലാണ്. നല്ല സബർബ്. കണ്ണായ സ്ഥലം. നിന്നുപോയ പഴയ ഇംഗ്ലീഷ് പത്രത്തിന്റെ ആത്മാവായിരുന്ന, കല്ല്യാണം കഴിക്കാത്ത അമ്മാവന്റേതായിരുന്നു. മുടിയനായ പുത്രനായി ഡിഗ്രി പോലുമെടുക്കാതെയലഞ്ഞ മൂപ്പരെ അമ്മയുടെ വീട്ടുകാർ എന്നേ പടിയടച്ചു തള്ളിയതാണ്. അവസാനത്തെ മാസങ്ങൾ എന്റെയൊപ്പമായിരുന്നു. മറ്റൊരു താന്തോന്നി. പണ്ടത്തെ വീടുമായുള്ള അകന്ന കണ്ണി, അപ്പുവേട്ടൻ… .. പഴയ എഴുത്താശാൻ.. ഒന്നാന്തരം പാചകക്കാരൻ.. ഇടയ്ക്കിത്തിരി നാള് കുതിരവട്ടത്തായിരുന്നു.. അതോടെ വീട്ടുകാർ ഭ്രഷ്ട്ടു കല്പിച്ചു.. അപ്പോൾ അപ്പുവേട്ടന്റെ പരിചരണത്തിൽ അമ്മാവന്റെ അവസാന നാളുകൾ സുഖമായിത്തന്നെ കഴിഞ്ഞുപോയി.

വാട്ട്സാപ്പിൽ ഒരു മെസ്സേജ്. ആന്റി പോയി. ഇന്നലെ രാത്രി.. രണ്ടുമണിയോടെ…നേരത്തേ അറിയിക്കരുതെന്ന് കർശനമായി പറഞ്ഞിരുന്നു. നാളെ വൈകുന്നേരം ദഹനം.

ശ്രീനിയുടേതാണ്. അറിയാതെ സോഫയിലിരുന്നുപോയി. പിന്നെ മൊബൈൽ തുറന്ന് ഇൻഡിഗോ സൈറ്റിലേക്ക് പോയി. കാലത്ത് പത്തു മണിയുടെ ഫ്ലൈറ്റിനു സീറ്റു ബുക്കുചെയ്തു. പാർട്ട്ണറെ വിളിച്ച് കാര്യം പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷം ഒരവധിപോലുമെടുക്കാത്ത ഞാൻ! പുള്ളി ഓക്കെ. സെക്രട്ടറി മരിയയെ വിളിച്ച് രണ്ടാഴ്ച ലീവിനെഴുതാൻ പറഞ്ഞു. വിസ്കി ഗ്ലാസിൽ രണ്ടുവിരൽ സ്കോച്ചു പകർന്ന് ഐസും ഇത്തിരി സോഡയും ചേർത്ത് ഒരു സിപ്പെടുത്തു. മൈര്! ഒറ്റവലി. ഗ്ലാസ് കാലി. ഒരു സ്റ്റിഫ് ഡ്രിങ്കുമൊഴിച്ചു വേഷം മാറി.. മുണ്ടും അയഞ്ഞ ടീഷർട്ടും. ബാൽക്കണിയിൽ പോയി നിന്നു. ദൂരെ ഏതോ കണ്ണാടിപോലുള്ള പ്രതലത്തിൽ നിന്നും വെളിച്ചം പ്രതിഫലിക്കുന്നുണ്ട്. മാഹിം ക്രീക്കാണെന്നു തോന്നുന്നു. താഴെ മുംബൈ നഗരത്തിന്റെ ഒരു കഷണം വിളക്കുകൾ വിതറിയിട്ടപോലെ. ഒന്നുമാലോചിക്കാൻ വയ്യ! ഭീരു! എന്നത്തേയും പോലെ വികാരങ്ങളിൽ നിന്നും ഒളിച്ചോടുന്ന കഴുത. ആരാണ് നിന്റെ കവചമൊരിക്കൽ വലിച്ചുകീറിയത്? നിന്റെ കുണ്ഡലങ്ങൾ പറിച്ചെറിഞ്ഞു നിന്നെ നിരായുധനാക്കിയത്?

രഘൂ… വലിച്ചുകൊണ്ടിരുന്ന കഞ്ചാവു ബീഡിയുടെ പുകച്ചുരുളുകളിൽക്കൂടി ചന്ദ്രേട്ടന്റെ മുഖം തെളിഞ്ഞു. ബാലുവിനെ കുത്തിയെടാ!

ചാടിയെണീറ്റു. മേശവലിപ്പിൽ നിന്ന് കൈവിരലുകളിൽ പിച്ചളയുടെ നക്കിളെടുത്തിട്ടു. ആരാണ് ചന്ദ്രേട്ടാ. ആരാണ്? നെഞ്ചിടിപ്പ് കൂടി. അവമ്മാര് തന്നെ. ആ റോഷ്നീടെ ആങ്ങളമാര്. കൈത്തണ്ടയിലാ. വല്ല്യ ആഴമൊന്നുമില്ല. ക്ലിനിക്കില് പോയി വെച്ചുകെട്ടി. ചെറുക്കൻ പേടിച്ചിരിപ്പാടാ.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

132 Comments

Add a Comment
  1. പാലക്കാടൻ

    ആഹാ കഥ നമ്മക്ക് പെരുത്ത് ഇഷ്ടായി…. ഒരു രക്ഷയില്ലല്ലോ ആശാനേ ഇതൊക്ക എവിടെ നിന്ന് വരുന്നു…

  2. Athighabheeram abhiprayam parayan vakkukal kittunilla

    1. മിസ്റ്റർ ടെൻ,

      നന്ദി, സുഹൃത്തേ.

  3. ഒരു മനോഹര കാവ്യം… താങ്ക്സ് Hrishi?.

    1. വളരെ നന്ദി, റോസ്‌.

  4. Dear Rishi
    Liked your writing very much. One of the best erotic literature with more natural and aggressive feel . Please come with another surprise soon.
    Mony

    1. Thanks bro.

  5. My fevourite, vayichu communtan kurachu vaiki.sorry.kadhayepatti parayukayanenkil,thankale enthezhuthi abhinandhikkanamennu oru pidiyumilla.onnu parayam,your a brilliant writer.very very big genius.

    1. Thanks Saji for the appreciation and kind words.

      Regards

      ഋഷി

  6. മനോഹരം അതിമനോഹരം അത്യതിമനോഹരം. ബാക്കി ഒക്കെ ബുദ്ധിയുള്ളവർ നേരത്തെ എഴുതി കഴിഞ്ഞു.
    കൂടെ ഒരല്പം സുഖമുള്ള വേദനയും സങ്കടവും ഉണ്ട്. താങ്കളുടെ അടുത്ത ക്രീയേഷന് വേണ്ടി കാത്തിരിക്കുന്നു.

    1. നന്ദി രാജ്‌,

      ഇത്രയും വായനക്കാരുടെ ഇഷ്ടം ഈ കഥയ്ക്കു കിട്ടുമെന്നു കരുതിയില്ല.

    2. ചിലപ്പോൾ അങ്ങനെയാണ്, നമ്മുടെ വർക്കുകൾ നമ്മൾ അറിയാതെ തന്നെ നമ്മൾ ഉദ്ദേശിക്കുന്നതിനേക്കാൾ നന്നായി വരും.. തങ്ങൾക്കു എല്ലാ ഭാവുകങ്ങളും നേരുന്നു. നിറമുള്ള നിഴലുകൾ മൂന്നാം വട്ടം വായിച്ചുകൊണ്ടിരിക്കുകയാണ്. മധുരം തിരുമധുരം.

  7. കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്

    1. നന്ദി, മുത്തേ.

  8. ഋഷി…

    ഗൂഗിൾ ലഭിക്കാത്ത സ്ഥലം എന്നൊക്കെ പറഞ്ഞാൽ ഇപ്പോഴത്തെ ഭാഷയിൽ “തള്ള്” ആണെന്നൊക്കെ പറയും എല്ലാവരും. അങ്ങനെ ഒരു സ്ഥലമുണ്ടോ എങ്കിൽ അത് എവിടെ എന്നൊക്കെ ചോദിക്കുമെന്നും അതിൽ ന്യായമുണ്ടെന്നും എനിക്കറിയാം. എങ്കിലും ഋഷി അതുപോലെ ഒരിടമാണ് ഞാൻ പണിയെടുക്കുന്ന ഭൂവിഭാഗം.

    പറഞ്ഞു വരുന്നത് എന്തുകൊണ്ട് അഭിപ്രായമിടാൻ വൈകി എന്ന് പറയുവാനാണ്. അതും ഇതുപോലെ ഓരോ അക്ഷരത്തിലും മുഗ്ധമായ പ്രാണായാമന്ത്രണമുള്ള കഥയ്ക് . കഥയോടുള്ള വിസ്മയാദരം അതിന്റെ പേരിൽ തുടങ്ങുന്നു. “നിറമുള്ള നിഴലുകൾ”.വളരെ സൈക്കഡലിക് അനുഭൂതി നൽകുന്ന പേര്. കഥയിലെ സർറിയലിസ്റ്റിക് അനുഭവം പേരിൽ നിന്നും തുടങ്ങുന്നു. മൊത്തം ദിവ്യമായ ബൊഹീമിയൻ അന്തരീക്ഷമാണ്. ബോബ് മാർലി അത് പാട്ടുകളിൽ കൊണ്ടുവന്നിട്ടുണ്ട്. ഷെനെ ഭ്രാന്തിൽ കൊണ്ടുവന്നിട്ടുണ്ട്. സംഗീതത്തിൽ ഡ്രെയ്ക്ക് പോലെയാണ് സൈറ്റിലെ കഥകളിൽ ഋഷിയുടെ സ്ഥാനം എന്ന് ഒന്നുകൂടി ഉറപ്പിക്കുന്നു, ഈ കഥ.

    ഇതിൽ ചേച്ചിയേയും വല്ലിയേയുമാണ്‌ പലരും എ ഗ്രെയ്‌ഡ്‌ നൽകി ആദരിക്കുന്നതെങ്കിലും രഘുവാണ് എനിക്ക് പ്രിയം. ഇരുപതിനാലായിരം നിറങ്ങൾ കാണിച്ചുതരുന്ന മരിജുവാനയുടെ അന്തരീക്ഷത്തിൽ അവന്റെ പുരുഷരൂപം മൊണാലിസയെക്കാൾ വിമോഹനമാക്കിയാണ് ഋഷി അവന് നിറങ്ങൾ കൊടുത്തിട്ടുള്ളത്. നിറമുള്ള നിഴൽ അവന്റെയാണ്. ചേച്ചിയുടെ നിഴലിനാണ് കൂടുതൽ നിറമെന്ന് ഭൂരിപക്ഷം വായനക്കാരും പറയുമെങ്കിലും രഘുവിന്റെ നിഴലിന്റെ അഴക് മറ്റാർക്കും കിട്ടിയിട്ടില്ല എന്ന് ഞാൻ എന്നെ ബോധ്യപ്പെടുത്തി പറയുന്നു.

    പലരും വായിക്കാത്തത് ഈ കഥയുടെ ഒരു മേന്മയായി കാണണം. ഏറ്റവും നല്ലത് എല്ലവരാലും സ്നേഹിക്കപ്പെട്ടിട്ടില്ല നാളിന്ന് വരെ.

    സ്നേഹത്തോടെ,

    സ്മിത.

    1. പ്രിയങ്കരിയായ സ്മിത,

      “തീര്‍ന്നു മധുരവിഭവങ്ങളൊക്കെയും
      ശൂന്യമായ്‌ മുന്തിരിപ്പാത്രങ്ങളൊക്കെയും
      വന്നു നീ വൈകിയ വേളയില്‍, ക്കത്തിയ
      ചന്ദനപ്പൂത്തിരി ചാരം മരിക്കവേ…”

      കവി ഇങ്ങനെ പാടിയിട്ടുണ്ടെങ്കിലും വിരഹത്തിന്‌ വിരാമമിട്ടു പ്രതീക്ഷിക്കാതെ വന്ന സുന്ദരമായ തിളങ്ങുന്ന കണ്ണുകളും ലാസ്യഭാവവും കണ്ട്‌ ഇമവെട്ടാതെ , ഹൃദയത്തിന്റെ മുഴക്കവുമനുമവിച്ചു നിൽക്കുന്ന ഞാനെന്താണ്‌ പറയുക? നന്ദി എന്ന വാക്കല്ലാതെ?

      രഘുവിനെ എനിക്കുമിഷ്ട്ടമാണ്‌. ചലനത്തിന്റെ, നിശ്ശബ്ദതയുടെ സൗന്ദര്യം…

      പത്തുപേർ അഭിപ്രായമറിയിച്ചാൽ ഞാൻ ഹാപ്പിയാവും. ബാക്കിയെല്ലാം ബോണസ്സാണ്‌.

      സുഖമെന്നു കരുതുന്നു. എപ്പോഴെങ്കിലും കാണാം.

      സ്വന്തം

      ഋഷി

      1. പ്രണയം കത്തുന്ന വാക്കുകൾ….

        ഈ ഋഷി….

        1. Ha ha ha… I’m a child of moods. Was listening to Leonard Cohen (dance me to the end of love…) while driving and there was a jam and lots of waiting. Saw your comment and replied..Blame it on Cohen…

          1. Let that music stay around you forever…

            Thank you Leonard Cohen…

  9. 63 page kondu oru valiya jeevitha kadhathanne sundaramayi avatharipicha rishi chettaikku nanni….???
    Karayipichu kalanjallo broii endo njan ee kadhayude bhagam anennu oruthonnal kitti vayichappo……endo paranjariyikkan avatha oru feel….

    1. പ്രിയ ടാന്യ,

      കരയിപ്പിച്ചതിൽ ക്ഷമിക്കണം. കഥ ഇഷ്ടമായതിൽ പെരുത്തു സന്തോഷം. വളരെ നന്ദി.

      ഋഷി

  10. കമെന്റ് ചെയ്തില്ലെങ്കിൽ ഞാൻ കഥയോട് ചെയ്യുന്ന നീതി കേടായിരിക്കും. പലപ്പോഴും അറിയാതെ കണ്ണു നിറഞ്ഞു… വളരെ നന്നായിരിക്കുന്നു.

    1. നന്ദി, തങ്കു. കരയിപ്പിച്ചതിൽ വിഷമമുണ്ടെങ്കിലും കഥ ഇഷ്ടമായല്ലോ. അതു മതി.

  11. മുനി വര്യരെ…….

    വായിച്ചു, എന്താ പറയുക, ചുറ്റുപാടുകളിൽ നിന്നും പച്ചയായ ജീവിതം കഥയാക്കാൻ താങ്കൾക്കുള്ള കഴിവ് അപാരം.വായനയുടെ കിക്കിൽ ഇരിക്കുകയാണിപ്പോൾ.മനസ്സ് വിങ്ങുന്ന കഥ,ഒപ്പം വസുന്ധര ഒരു നോവായി മനസ്സിൽ നിൽക്കുന്നു.

    പ്രണയം,വിരഹം,അതിജീവനം,ഒന്നുചേരൽ എല്ലാം അടങ്ങിയ ഫുൾ പാക്കേജ്.അതിന് ലൈംഗികബന്ധം ഒരു അഴകിന് മാത്രമായി നിൽക്കുന്നു.തികച്ചും സ്വാഭാവികമായ കഥാന്തരീക്ഷവും സംഭാഷണങ്ങളും.ഗുരോ നമിക്കുന്നു. അനുഗ്രഹിച്ചാലും.

    വസുന്ധര പിരിയുമ്പോൾ എഴുതിയ കത്തുണ്ട്
    ആ വാചകങ്ങൾക്ക് മേൽ വേറൊന്നുമില്ല,
    പകരം വക്കാൻ വാക്കുകളും ഇല്ല.ഇവിടെ കോട്ട് ചെയ്യുന്നില്ല എന്നെയുള്ളൂ.
    ഇനിയൊരു കണ്ടുമുട്ടലോ കൂട്ടിമുട്ടലോ ഒന്നും വേണ്ട എന്ന് പറയാൻ അതിലും നല്ല വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു.അതിൽ അവളുടെ സ്നേഹം കൊണ്ടുള്ള തടയലാണ്.
    അവനോടുള്ള പ്രേമമാണ് നിറഞ്ഞുനിൽക്കുന്നത്

    തന്റെ ദുരവസ്‌ഥ രഘു അറിയരുത് എന്ന അവളുടെ തീരുമാനം,അവന്റെ മനസ് താൻ മൂലം വേദനിക്കുന്നത് കാണാനുള്ള നിസ്സംഗത കൊണ്ടാവാം അവസാനം ആ ആൽബം,തന്റെ പ്രണയത്തോടൊപ്പം മനസ്സ് കൊണ്ട് സഞ്ചരിച്ച വസുന്ധരയെ കണ്ടപ്പോൾ തല കുനിഞ്ഞുപോയി ആ തൂലികക്ക് മുന്നിൽ. ഒപ്പം അവനൊരു കൂട്ടും അവൾ സമ്മാനിച്ചപ്പോൾ എന്താ പറയുക….. പറയാൻ വാക്കുകൾ കിട്ടുന്നില്ല.

    ഇതിൽ ഒരുപാട് ജീവിതങ്ങളുണ്ട്,ബാലു രോഷ്നി അപ്പു അപ്പുപ്പൻ ചന്ദ്രൻ ഹേമ ശ്രീനി
    എന്നിങ്ങനെ എല്ലാം ഓരോ ജീവിതങ്ങളാണ്

    പിന്നെ ഓൾഡ് മങ്ക് ആയി എനിക്കുള്ള ബന്ധം ചെറുതല്ല,വളരെ അഭേധ്യമായ ഒന്നാണത്.
    കാരണം അതിന്റെ ബോട്ടിലിൽ ഉള്ള ഒരു കിളവന്റെ പടം ശ്രദ്ധിച്ചുകാണുമല്ലോ,ഒരു തലയുടെ ചിത്രം.അതിന്റെ ഓണർ ആയിരുന്നു
    ഇപ്പൊ ജീവിച്ചിരിപ്പില്ല.ഒരു ആറു വർഷം പുള്ളിയുടെ എംപ്ലോയീ ആയിരുന്നു.പുള്ളിയുടെ മരണം മുന്നിൽ കണ്ട വ്യക്തി.അവസാന കാലം പുള്ളിക്കുള്ള മെഡിക്കൽ ടീമിലെ ഒരംഗം.മൈ ഫേവ്റേറ്റ് ബ്രാൻഡ്‌ ഇൻ റം.

    പിന്നെ വലിയ ഇടവേള വേണ്ട.കഴിയും പോലെ കഥ വേണം.കമന്റ്‌ ബോക്സിൽ എങ്കിലും സാന്നിധ്യം പ്രതീക്ഷിക്കുന്നു

    സ്നേഹപൂർവ്വം
    ആൽബി

    1. പ്രിയപ്പെട്ട ആൽബി,

      വസുന്ധര എന്ന കഥാപാത്രത്തെ ഇഷ്ടമായി, അല്ലേ! ഒരു രഹസ്യം…കമ്പിക്കഥയാണ്, അതിൽ ഞരമ്പുകളിൽ നുഴഞ്ഞുകയറുന്ന ഒരു കഥാപാത്രം ഉണ്ടെങ്കിൽ എഴുത്തിന്റെ യാതന കുറയുന്നു. കണ്ടുമുട്ടിയ അനുകമ്പയും, സൗന്ദര്യവും, ആകാരസൗഷ്ഠവവുമുള്ള സ്ത്രീകൾ ചിരിച്ചുകൊണ്ട് കടന്നോപോവുമ്പോൾ ആരെങ്കിലും ഒക്കെ കഥയിലേക്കും ഇറങ്ങിവരുന്നു! എഴുതുമ്പോൾ തണുപ്പത്ത്‌ കട്ടനടിക്കുന്ന സുഖം തരുന്നു.

      ഓൾഡ് മങ്ക്‌, ബീഫ്‌ ഫ്രൈ…ഒരു വികാരമാണ്‌.

      നന്ദി.

      ഋഷി.

  12. ഋഷീ, ഞാന്‍ എന്താണ് കഥയെപ്പറ്റി എഴുതുക? അപാരം എന്നെഴുതാം, അല്ലെങ്കില്‍ അതുക്കുംമേലെ എന്നെഴുതാം …. എന്തൊക്കെ എഴുതിയാലും താങ്കള്‍ ഇതിനുവേണ്ടി എടുത്തിട്ടുള്ള പരിശ്രമത്തിനും വേദനക്കും മതിയായ അഭിനന്ദനമാവില്ല. കഥ എനിക്കത്രക്കിഷ്ട്ടപ്പെട്ടു. ‘സുഖമുള്ളഒരു കുമിളയില്‍ ഒഴുകിനടക്കുന്നപോലെ,’ ഓരോ കഥാപാത്രത്തിനും ജീവനുള്ളപോലെ. പ്രധാനപ്പെട്ടവര്‍ മനസ്സില്‍നിന്നുപോവില്ല, ‘അറിയാതെ മുഖത്തുണ്ടാവുന്ന വിഡ്ഢിചിരിപോലെ’ എന്നാല്‍ റിട്ടേര്‍ഡ് ജഡ്ജി ദിവാകരന്‍ അങ്കിള്‍, ദേവകിയേട്ടത്തി, മുഖര്‍ജി അങ്ങിനെ പ്രത്യക്ഷമായി വരാത്ത കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വം, വ്യക്തത, എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളതുപോലെ. പക്ഷെ കുളിച്ച് ഈറനുടുക്കാതെ അമ്മയുടെ ദേഹമെടുക്കാന്‍, കുടം ചുമലിലെറ്റിയ വിശ്വാസം, ദേവികയെ അനുവദിക്കില്ല എന്നാണ് എന്‍റെ പക്ഷം. അവര്‍ തമ്മിലുള്ള സമാഗമം ഏതായാലും ഞാന്‍ ആദ്യത്തെ കണ്ണീരിനുശേഷം സമയമെടുത്ത്‌ ഗംഭീരമായി ആസ്വദിച്ചു. പിന്നെ, ഇന്നത്തെ ദിവസമെപ്പിടി ?

    1. പ്രിയ സേതുരാമൻജി,

      ഞാനെന്തു പറയാനാണ്‌. എപ്പോഴോ എഴുതിത്തുടങ്ങിയതാണ്‌. ഇടയിൽ സമയം കിട്ടുമ്പോൾ കുറച്ചുവരികൾ കൂട്ടിച്ചേർക്കും. കഥ എങ്ങോട്ടോ പോവും. ഇതെപ്പോഴുമുള്ള അനുഭവമാണ്. ഇക്കഥയിൽ പ്രത്യേകിച്ചും.

      കഥ ഇഷ്ടമായല്ലോ. സന്തോഷം. നല്ല വാക്കുകൾക്ക് വളരെ നന്ദി. ഒന്നവസാനിച്ചു കിട്ടാൻ നോക്കിയിരിപ്പായിരുന്നു.

      പ്രദക്ഷിണം കഴിഞ്ഞു പിന്നെയും കുളിക്കുമോ? ഓർമ്മയില്ല!

      അപ്പോൾ സമയമൊത്തു വരുമ്പോൾ കാണാം.

      ഋഷി

      1. മറുപടിക്ക് നന്ദി. എന്‍റെ എഴുത്തില്‍ വ്യക്തതക്കുറവുണ്ട്, ക്ഷമിക്കണം. ഞാന്‍ ഉദ്ദേശിച്ചത് രഘുവിനെ ചേച്ചിയുടെ ശരീരമെടുക്കാന്‍ ദേവിക വിളിച്ചതിനെക്കുറിച്ചാണ്. ‘പോയികുളിച്ചുവരൂ, എന്‍റെ കൂടെ അമ്മയെ എടുക്കാന്‍ കൂടണം’ എന്നല്ലേ പറയേണ്ടിയിരുന്നത് എന്നാണ് എനിക്ക് സംശയം തോന്നിയത് ……

  13. പാലക്കാരൻ

    എന്താണ് ബ്രോ പിടിച്ചിരുത്തി കളഞ്ഞു. കിട്ടാൻ കൊതിക്കുന്ന ഒരു ഫീൽ

    1. ഹഹഹ,

      അടുത്ത കാലത്ത്‌ കണ്ടതായി ഓർക്കുന്നില്ലല്ലോ. നന്ദി ഭായി.

    1. Thanks bro.

  14. Dear Rishi,

    Thank you for the fabulous story. Each character has an identity and connected very well. Really touching the heart.

    I hope you are going well. We will wait for you. Take care 🙂


    With Love

    Kannan

    1. Hi Kannan,

      Going through the comments, I felt something was missing…Now you have commented I realised what it was!

      Thanks for the kind words bro.

      1. Dear Rishi,

        Glad to know. I am honored. Have a great time there 🙂


        With Love

        Kannan

  15. വെല്ലപ്പോഴും വരും എന്നിട്ട് ഒരു ആറ്റം ബോംബ് ഇട്ടേച്ച് അങ്ങ് പോകും .. കൊള്ളാം ബ്രോ. നല്ല കഥ.. തകർത്തു..

    1. നരൻ ബ്രോ,

      വളരെയധികം നന്ദി.

  16. Guruve,

    Namichu. Athimarakam. Guruvinde krithikalil vechu ettavum kidukachi. Climax athi gambheeram. Sathyam paranjal oru joint neelachadayan vaayicha pratheethi. Atra nalla trip thanna guruvinu oru ayiram nanni.

    The best is yet to come enna vishvasathode…

    Shishyan

    1. ഒടിയൻ ഭായി,

      ഉന്മാദം അനുഭവിച്ചെങ്കിൽ ഞാൻ ഹാപ്പിയായി. സത്യം പറഞ്ഞാൽ മുഴുവനും ഒന്നൂടി വായിച്ചില്ല, മടി കാരണം നേരെയങ്ങയച്ചു. കട്ടുണ്ടാക്കിയ ഇടവേളകളിൽ മൊബൈലിൽ കുത്തിയതാണ്‌. ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം. ഒരു ബീഡി നിറച്ചു വലിച്ചാട്ടെ.

      ഋആ

  17. എന്ത് പറയും….
    മാരകം അതിമാരകം.
    ശരിക്കും ഇഷ്ടപ്പെട്ടു.

    1. നന്ദി, ബാബു ഭായി.

  18. ഋഷി ഭായ്..

    ഒറ്റയിരിപ്പിനിരുന്ന് വായിച്ചു തീർത്തു..കഥയും കഥാഗതികളും ഒട്ടും മടുപ്പിക്കാതെ സുന്ദരമായി പറഞ്ഞു..

    അടിപൊളി

    1. ആഹാ ബ്രോ,

      എവിടായിരുന്നു? നന്ദി.

  19. റാംജിറാവു

    എന്റെ സുഹൃത്തെ .
    എന്താണിത് ഇത്രയും മനസ്സിൽ തട്ടിയ ഒരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല.
    ശരിക്കും ഇത് ഒരു കഥ അല്ല. സ്വന്തം അനുഭവം പച്ചയായി അവതരിപ്പിച്ചത് പോലെ.
    എന്തൊരു ഫീൽ ആയിരുന്നു. അത് പെട്ടെന്ന് അവസാനിക്കാതിരിക്കാൻ ഞാൻ രണ്ടു തവണ ആയിട്ടാണ് വായിച്ചത്.
    കഥാപാത്രങ്ങൾക്ക് ഒക്കെ ജീവനുള്ള പോലെ, ഇപ്പോഴും ആ വിങ്ങൽ മാറിയിട്ടില്ല.

    ഒരു പാട് നന്ദിയുണ്ട് സുഹൃത്തെ, ഈ അർത്ഥമില്ലാത്ത തിരക്കുകൾക്കിടയിൽ മനസ്സിൽ ഒരു കുളിർമഴ സൃഷ്ടിച്ചതിന്.

    1. റാംജി റാവു ബ്രോ,

      ഈ കഥ ഇത്രയേറെ ഇഷ്ട്ടപ്പെട്ടതിൽ വളരെ സന്തോഷം. നന്ദി.

  20. Super ayirunnu bro.

    1. വളരെ നന്ദി, മണി ഭായി.

  21. Wonderful writing, excellent narration. Good Job

    1. Thanks Gopal.

  22. പ്രിയനേ,
    നിങ്ങളുടെ തൂലികയിലൂടെ ജന്മം കിട്ടിയ ഏറ്റവും നല്ല സൃഷ്ടി എന്ന വിശേഷണം ഒട്ടും തന്നെ അധികപ്പറ്റാവുകയില്ല. മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.
    എനിക്ക് ഏറ്റവും ഹൃദയസ്പർശിയായത് ചേച്ചി അവസാനമായി എഴുതിയ കത്തിലെ വരികൾ മനസ്സിൽ ഒരു പിടി മുള്ളുകൾ വാരി വിതറി. അത് പോലെ ചേച്ചിയെ വീണ്ടും മകളിലൂടെയുള്ള അവതരണവും ഉഗ്രനായി.
    ഇത്രയും വികാര തീവ്രമായ കഥ, ഈ സൈറ്റിലെ എല്ലാവർക്കും വേണ്ടി സമർപ്പിച്ച ഋഷിക്ക് ഒരു ബിഗ് സലൂട്ട്.
    ഒപ്പം ഒത്തിരി ഒത്തിരി ആശംസകൾ.
    വീണ്ടും അധികം വൈകാതെ തന്നെ തിരിച്ച് വരുമെന്ന് വിശ്വസത്തോടെ.

    1. പ്രിയപ്പെട്ട ശ്യാമ,

      നമ്മൾ ഇതിനു മുന്നേ ഒരു കഥയിൽ കണ്ടുമുട്ടിയിട്ടുണ്ട്‌. ചില ഓർമ്മകൾ ചുഴിഞ്ഞെടുക്കുമ്പോൾ കാമം എഴുതുമ്പോഴും ഇത്തിരി നോവു കലർന്നേക്കാം. കഥയെപ്പറ്റി ഇത്രയേറെ നല്ല വാക്കുകളോതുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നൊരന്ധാളിപ്പ്‌.

      വളരെ നന്ദി സുഹൃത്തേ.

      ഋഷി

  23. മാർക്കോപോളോ

    തുടങ്ങിയപ്പോൽ ഒരു സുഖം തോന്നിയില്ലാ പിന്നയല്ലേ ഓർത്തത് നമ്മുടെ ഋഷി മച്ചാന്റെയല്ലേയെന്ന് ഒറ്റ ഇരുപ്പിനങ്ങ് വായിച്ച് തീർത്തു ഇഷ്ടപ്പെട്ട കഥകളുടെ കൂട്ടത്തിൽ ഒന്നു കുടി പിന്നെ അവസാനം പറഞ്ഞത് വെറുതെ ആയിരിക്കണം ഉടനെ അടുത്തതും കൊണ്ട് വന്നേക്കണം

    1. മാർക്കോപോളോ,

      യാത്രയെല്ലാം കഴിഞ്ഞു സുഖമായി തിരിച്ചെത്തി എന്നു കരുതുന്നു. അപ്പോൾ റൊമ്പ നന്‌റി…

      ഋഷി

    1. താങ്ക്‌സ്‌ ഭായി.

  24. അപ്പു

    പറയാൻ വാക്കുകളില്ല… ഈ സൈറ്റിൽ തിരഞ്ഞുപിടിച്ച് വായിക്കുന്ന കഥകളിൽ ഒന്ന് ഋഷിയുടേതാണ് അത് വെറുതെയല്ലെന്ന് ഒന്നുകൂടെ തെളിയിച്ചു…. really awsome

    1. നന്ദി അപ്പു.കഥ ഇഷ്ടമായതിൽ വളരെയധികം സന്തോഷം.

  25. ഋഷി Bro തനിക്ക് ഒരു comment തന്നില്ലെങ്കിൽ പിന്നെ ഞാനൊക്കെ ഈ site ൽ ഒക്കെ കയറുന്നതു waste ആയി പോകും. ഒരു ഒന്നൊന്നര Story, ഒരു real life story.ഏച്ചുകെട്ടൽ ഒന്നും എനിക്ക് feel ചെയ്യാത്ത എന്നാൽ കമ്പിയാക്കുന്ന മുടിഞ്ഞ അവതരണവും. അടുത്ത കഥയുമായി വരും വരെ മുനിവര്യാ നമോവാകം

    1. നമസ്കാരം ഇമ,

      മുൻപ് നമ്മൾ കണ്ടുമുട്ടിയതായി ഓർക്കുന്നില്ല. കഥയിൽക്കൂടി കാമം എഴുതാനാണ്‌ ശ്രമിച്ചത്. വളരെ നന്ദി.

  26. ഋഷി ബ്രോ…. ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.. വാക്കുകൾക്ക് അതീതമായ മനോഹര സ്വപ്നം..

    1. വളരെ നന്ദി, ഭായി. സ്വപ്നം ഇഷ്ട്ടമായതിൽ സന്തോഷം.

  27. അതിമനോഹരം വീണ്ടും തുടരുക

    1. വളരെ നന്ദി ബ്രോ. ഈ കഥ ഇവിടെ അവസാനിച്ചു.

  28. അതിമനോഹരം

    1. നന്ദി, ഷിജിൽ

Leave a Reply

Your email address will not be published. Required fields are marked *