തുടങ്ങിയെങ്കിലും ഇത്ര സ്നേഹ സമ്പന്നയായി തന്നോട് പെരുമാറുന്ന തൻ്റെ ഭാര്യയെ സംശയിക്കാൻ അവൻ്റെ മനസ്സനുവദിച്ചില്ല. ഒരു പക്ഷെ ഡോക്ടറുടെ കണക്കുകൂട്ടലിൽ ഉണ്ടായ തെറ്റായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. എനിക്ക് ഒന്നുമില്ലെന്ന് അറിയാമെങ്കിലും ഞാൻ വയ്യാത്ത പോലെ പോയി കിടന്നു. അവൾ എൻ്റെ അടുത്ത് വന്നിരുന്ന് ഏന്തിക്കരഞ്ഞുകൊണ്ട് എൻ്റെ മുഖത്തും തലയിലും തലോടി. എൻ്റെ ചുണ്ടുകളിൽ ചുമ്പിച്ചു കൊണ്ട് എന്നെ ആശ്വസിപ്പിച്ചു.
അതോടെ അവളെ കുറിച്ചുള്ള തെറ്റായ സംശയം എന്നിൽ നിന്നും മാറി. എങ്കിലും ഡോക്ടർ പറഞ്ഞത് മുഴുവൻ ഞാൻ തള്ളിക്കളഞ്ഞില്ല. പിറ്റേന്നു മുതൽ ഞാൻ അവൾ അറിയാതെ വീടാകെ പരിശോധിച്ചു. അവളുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ചു. പക്ഷെ എനിക്ക് സംശയിക്കത്തക്കതായി ഒന്നും കിട്ടിയില്ല. ഓരോ ദിവസവും അവൾ കുളിക്കാൻ പോകുമ്പോൾ ഞാൻ അവളുടെ അലമാരിയും സ്റ്റോർ റൂമും അടുക്കളയും പരിശോധിച്ചു കൊണ്ടിരുന്നു. അവസാനം പുറത്തുള്ള വിറകടുപ്പിൻ്റെ അടിയിലുള്ള സ്ഥലത്തും നോക്കി എന്നാൽ നിരാശയായിരുന്നു ഫലം.
ദിവസങ്ങൾ നീങ്ങി. പാലുകുടി നിർത്തിയപ്പോൾ എൻ്റെ പഴയ ഉൽസാഹം തിരിച്ചു കിട്ടിയെങ്കിലും ഞാനത് അവളെ അറിയിക്കാതെ അസുഖമുള്ള പോലെ അഭിനയിച്ചു. രേഖ വളരെ സ്നേഹത്തോടെ എന്നെ പരിചരിച്ചു. പക്ഷെ ആ സ്നേഹം പുറം പൂച്ചാണോ എന്ന സംശയം എന്നിൽ നിന്നും മാറിയില്ലെങ്കിലും ഞാനും അവളെ അതേ അളവിൽ തന്നെയാണ് പരിഗണിച്ചിരുന്നത്. ഇനി ഡോക്ടർക്ക് തെറ്റ് പറ്റിയതാണോ എന്ന് പോലും ഞാൻ സംശയിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ ജോലിക്ക് പോയി തുടങ്ങി. പൂർണ്ണ സുഖമായിട്ട് ജോലിക്ക് പോയാൽ മതിയെന്ന് രേഖ പറഞ്ഞെങ്കിലും വർക്ക് കുറെ പെൻ്റിങ്ങാണെന്ന് പറഞ്ഞ് ഞാൻ പോയി.
അവളും ജോലിക്ക് പോയി തുടങ്ങി. ഒരു ദിവസം വൈകിട്ട് രേഖ കുളിക്കുകയായിരുന്നു. തൊണ്ട കാറിയിട്ട് രണ്ട് കുരുമുളക് മണി എടുക്കാൻ ഞാൻ സ്റ്റോർ റൂമിൽ ചെന്നു നോക്കിയിട്ട് അതെവിടെ ഇരിക്കുന്നതെന്ന് കണ്ടില്ല. ഓരോ ടിന്നും തുറന്ന് നോക്കിയിട്ടും കിട്ടിയില്ല. തിരിച്ചുപോരാൻ തുടങ്ങുമ്പോൾ ഏറ്റവും അറ്റത്തായി ഒരു പഴകിയ ടിന്ന് കണ്ടു. അതുകൂടി നോക്കാമെന്ന് കരുതി അത് തുറന്നു. അതിനകത്ത് നോക്കിയപ്പോൾ ഒന്നുരണ്ട് സ്ട്രിപ്പ് ഗുളിക കണ്ടു. പുറത്തെടുത്ത് നോക്കിയ ഞാൻ ഞെട്ടിപ്പോയി. ഒന്ന് സ്ലീപ്പിങ്ങ് പിൽസും മറ്റൊന്ന് ഗർഭമുണ്ടാകാതിരിക്കാൻ വിവാഹിതരായ പെണ്ണുങ്ങൾ അവരുടെ പിരീഡ് നോക്കി കഴിക്കുന്ന ഗുളികയുമായിരുന്നു. രണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണെന്ന് സ്ട്രിപ്പ് കണ്ടാൽ മനസ്സിലാകും. എൻ്റെ മനസ്സാകെ കലങ്ങി. രണ്ടും യഥാ സ്ഥാനത്തു വെച്ച് ഞാൻ തിരിച്ചുപോന്നു. തൻ്റെ ഭാര്യ തന്നെ ചതിക്കുകയാണെന്ന് എനിക്ക് ഉറപ്പായി. പക്ഷെ ആരുമായിട്ടാണ് ഈ കളികളെന്ന് എനിക്ക് മനസ്സിലായില്ല.
ദിവസങ്ങൾ കടന്നു പോയി. അവൾക്ക് എന്നോടുള്ള സ്നേഹത്തിനും ബഹുമാനത്തിനും ഒരു
തുടരണം. പൊളിച്ചു. കലക്കി. ❤❤
Waiting bro
Vayikadarunnu
Waiting next part
Pls add part 2
Please post the second part
ഇതിന്റെ ബാക്കി ഇല്ലേ
Bro powli aanu continue plss ?
Continue bro…നിങ്ങൾക്കു മനസ്സിൽ തോന്നുന്നത് എഴുതുക… എല്ലാവരുടെയും ഇഷ്ടം കണക്കിലെടുത്ത് നമുക്ക് ഒന്നും എഴുതാൻ കഴിയില്ല…ചീത്ത പറയുന്നവരോട് പോയി പണി നോക്കാൻ പറ… എല്ലാ സപ്പോർട്ടും ?