വക്കിലിന്റെ കാറിൽ കവലയിൽ ഇറങ്ങുമ്പോൾ നേരം നല്ലവണ്ണം ഇരുട്ടി കഴിഞ്ഞിരുന്നു. ഉണ്ണി ചുറ്റിലും നോക്കി. കവലയിലെങ്ങും വെളിച്ചം ഉണ്ടായിരുന്നില്ല. ഇനിയും ഏതാണ്ട് മൂന്നു മൈൽ കൂടി നടക്കണം തറവാട്ടിലെത്താൻ. ഏറ്റവും അവസാനം പൂട്ടാറുള്ള പരീതിന്റെ റേഷൻ കടയിലും വിളക്ക് കണ്ടില്ല. എന്നും ഏതാണ്ട് പത്തര മണിയോടുകൂടി ആണ് പരീതു മാപ്പിള കട പൂട്ടി പോകാറുള്ളത്. കാറിൽ കൊണ്ട് വിടാമെന്ന് വക്കീൽ പറഞ്ഞപ്പോൾ, ചാടി പുറപ്പെട്ടത് അബധമ്മായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു. ഇന്ന് അവിടെ തങ്ങി, നാളെ വന്നാൽ മതിയെന്ന്, അമ്മാവനും പറഞ്ഞതായിരുന്നു. ഒരു മണിക്കൂറോളം ഈ ഇരുട്ടത്ത് കൂടി ഒറ്റയ്ക്ക് നടക്കുന്ന കാര്യം ഓർത്തപ്പോൾ അവൻറെ മനസ്സിൽ ഒരു നേരിയ ഭയം ഉരുണ്ടു കൂടാൻ തുടങ്ങി. പാടം മുറിച്ചുകടന്നു ഓത്തുപള്ളി വഴി പോയാൽ ഒരു ഇരുപതു മിനിറ്റു കൊണ്ട് പടിഞ്ഞാറേ പറമ്പിൽ എത്താം. പത്തായപുര ഇരിക്കുന്ന പടിഞ്ഞാറേ പറമ്പ് കഴിഞ്ഞാൽ പിന്നെ തറവാട് ആയി. ആ വഴി പോയാൽ എങ്ങനെയും ഒരു അര മണിക്കൂറിനുള്ളിൽ തറവാട്ടിലെത്താമെന്നു മനസ്സിൽ കരുതി ഉണ്ണികുട്ടൻ നടത്തത്തിനു വേഗം കൂട്ടി.
പടിഞ്ഞാറേ പറമ്പിന്റെ വേലിക്കൽ എത്തിയപ്പോൾ വീണ്ടും ഭയം മനസ്സിനെ കീഴ്പ്പെടുത്താൻ തുടങ്ങി. പകലുപോലും അധികം ആരും ഈ വഴി വരാറില്ല. പറമ്പിന്റെ ഒത്ത നടുക്കായാണ് പത്തായപുര. തെക്ക് ഭാഗത്ത് കാവാണ്. കാവിൽ പണ്ട് കാലത്ത് കുരിതിയും കളമെഴുത്തും ഒക്കെ വളരെ ആഘോഷമായി നടത്തിയിരുന്നെന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അമ്മയുടെ ഏറ്റവും ഇളയ അനിയത്തി ഊർമിള ചെറിയമ്മയെ സർപ്പം തീണ്ടിയത്തിനു ശേഷം പിന്നെ ഉത്സവം നടത്തിയിട്ടില്ല. ഇപ്പോൾ എല്ലാം കാട് പിടിച്ചു കിടക്കുകയാണ്. അമ്മാവൻ കൃഷിയുടെയും മറ്റും കണക്കു നോക്കാനും, ഇടക്കൊക്കെ കൂട്ടുകാരുമൊത്ത് കള്ളു സഭ കൂടാനും വേണ്ടി പത്തായപുര ഉപയോഗിച്ചിരുന്നത് ഒഴിച്ചാൽ വേറെ ആരും ഈ ഭാഗത്തേക്ക് വന്നിരുന്നില്ല. ഊർമിള ചെറിയമ്മയുടെ ആത്മാവ്, ഇപ്പോഴും കാവിനകത്തു ഗതികിട്ടാതെ അലയുകെയാണെന്നു മറ്റും കുട്ടികാലത്ത് കേട്ട കഥകൾ, ഒരു പ്രളയമായി മനസില്ലേക്ക് ഓടിയെത്തി. സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു, ധൈര്യം സംഭരിച്ചു വേലിപ്പത്തൽ മാറ്റി ഉണ്ണി പറമ്പിലേക്ക് കടന്നു. പറമ്പിനു കുറുകെ പത്തായപ്പുരയുടെ മുന്നിൽ കൂടി തറവാട്ടിലേക്ക് നീളുന്ന ഒറ്റയടിപ്പാതയിൽ കൂടി തറവാടിനെ ലക്‌ഷ്യം വച്ചു വേഗത്തിൽ നടക്കാൻ തുടങ്ങി.
എല്ലാവരുടെയും അഭിപ്രായത്തിനു നന്ദി. അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Nannayittundu continue with twistable movement
ബാക്കി ഉണ്ടോ ?? പേജ് കൂട്ടി എഴുതൂ …
KAMADAASA……NALLA AVATHARANAM……KALAKI….ADUTHA PART UDANE UNDAVUMO/////VAYIKKAN KOODUTHL AGRAHAM…..
തുടക്കം കൊള്ളാം നന്നായിട്ടുണ്ട് കൂടുതൽ വായിക്കാനുള്ള ഒരു ആകാംശ ഉളവാകുന്ന കഥ.
നല്ല അവതരണം. തുടർന്നും പ്രതീക്ഷിക്കുന്നു
Thudakkam gambeeram.next part veegam veenam.nalla avatharanam.
Thudakkam gambeeram.next part veegam veenam.nalla avatharanam
തുടക്കം പൊളിച്ചു. പെട്ടന്ന് അടുത്ത പാർട്ട് പോരട്ടെ.
Thudakkam superb .. super theem.
Adipoli avatharanam ..keep it upand continie kamadaasan..
തുടക്കം പൊളിച്ചു ബ്രോ. കഥയുടെ പേരിൽ ഒരു tragedy feel വരുന്നുണ്ട്. Tragedy ആക്കരുത് എന്ന ഒരു അപേക്ഷ ഉണ്ട്.
നന്നായിട്ടുണ്ട്, ഇതേ പോലെ തന്നെ മുന്നോട്ട് പോവട്ടെ, നല്ല ഉശിരൻ കളികൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത പാർട്ട് പെട്ടന്ന് എഴുത്
waiting for next❤️it
നല്ല ഭാഷ വായിച്ചിരിക്കാൻ രസമുണ്ട്.
Thudakkam thakarthu ..
Adipoli aYittundu ..
Ethinte flow nashtapedathe Thane next part edanee please
തുടക്കം കിടു ആയിട്ടുണ്ട് . നല്ല അവതരണം നല്ല ഫീലിംഗ് . Nyce സ്റ്റോറി . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .
സൂപ്പർ കഥ,നല്ല രസമുണ്ട് വായിക്കാൻ.
അടുത്ത ഭാഗം വേഗം ഇടണം
Good story
Super… Kollam… Nalla vivaranam…. Waiting for next part
Fantastic and super episode please continue all the best…
Nice story. Very interesting
Thanks
Raj
എല്ലാവരുടെയും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി……..
Kollam Kaamadaasa. Kalakki, nalla basha vayikkan nalla rasamund. Pettann adutha bagam post cheyyu..
കഥയും, ഭാഷയും, ശൈലിയും വളരെ നന്നായിട്ടുണ്ട്. വളരെ ഇഷ്ട്ടമായി. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.പിന്നെ ആദ്യത്തെ കഥ അല്ല.ഉറപ്പ്.
ആദ്യ കഥ തന്നെ ആണ്. പ്രോത്സാഹനത്തിന് നന്ദി……..
തുടക്കം സൂപ്പർ ….നല്ല രസമുണ്ട് വായിക്കാൻ … അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ് ചെയ്യൂ … (കളിയൊക്കെ ഉണ്ടല്ലോ ,ല്ലേ .. )
തുടക്കം ഗംഭീരം. തുടർന്ന് എഴുതുക.katta waiting
Kollam……..super ayittund kamadasa…….. Continue