അലക്സ് ഓടുകയാണ് നന്നായി നെഞ്ച് വേദനിക്കുന്നുണ്ട് …….. പെട്ടെന്ന് അയാൾ ഒരു വലിയ കുഴിയിലേക്ക് നെഞ്ചിൽ പിടിച്ചുകൊണ്ട് വീണു ……. ആരോ കൈകൾ മുകളിലേക്ക് പിടിച്ച് ഉയർത്തുന്നുണ്ട് ……… അലക്സ് മുഖമുയർത്തി തന്നെ സഹായിച്ച ആളുടെ മുഖത്തേക്ക് നോക്കി …….. റുക്‌സാന ……. അവൾ പുഞ്ചിരിച്ചുകൊണ്ട് അവനെ മുകളിലേക്ക് ഉയർത്തി ……. കയ്യിൽ ഒരു കുഞ്ഞുകൂടിയുണ്ട് ……..രണ്ടുപേരും പരസ്പരം നോക്കി പുഞ്ചിരിച്ചു …….. മായികമായ ആ ലോകത്തേക്ക് അവളും ആ കൈ കുഞ്ഞും അവനുമായി ഉയർന്നു പോയി ……… ആ കുഞ്ഞിനെ കൈകളിലേക്ക് വാങ്ങി അവളുടെ ഇടുപ്പിലൂടെ അവളെ ചേർത്ത് പിടിച്ച് അവർ പോയിമറയുകയാണ് ………
ഏതോ വണ്ടി തട്ടി താടിയും മുടിയും നീട്ടി വളർത്തിയ ഒരാളെ എമിലിയുടെ ഹോസ്പിറ്റലിൽ കൊണ്ട് വന്നു ……… മരിക്കാറായി ……… എമിലി ഹോസ്പിറ്റലിൽ എത്തി അയാൾക്ക് വേണ്ട പ്രാഥമിക ചികിത്സകൾ നൽകി ……… ചെറിയൊരു മൂളൽ മാത്രം …….. അയാൾ എമിലിക്ക് നേരെ കൈ ഉയർത്താൻ ശ്രെമിച്ചു ……. പക്ഷെ അയാൾക്ക് കഴിയുന്നില്ല……… അവൾ അയാൾക്ക് തന്റെ കൈ കൊടുത്തു …….. ചെറുതായി ഒന്ന് അവളുടെ കൈയ്യിൽ പിടിച്ചമർത്തി …… അയാൾ അവളുടെ മുഖത്തേക്ക് നോക്കി ………. അയാളുടെ കണ്ണുകളിൽ കൂടി കണ്ണുനീർ പുറത്തേക്ക് വരുന്നുണ്ട് …….. അപ്പോഴും അയാൾ പുഞ്ചിരിക്കുകയാണ് ……. അയാൾ അവളുടെ കൈ പിന്നെ വിട്ടില്ല …….. അയാൾ മരിച്ചെന്ന് എമിലിക്ക് മനസ്സ്സിലായി …….. എമിലി അയാളെ സൂക്ഷിച്ചു നോക്കി …….. എമിലി ഞെട്ടി ………. അലക്സ് ……….. അവന്റെ കൈരണ്ടും കൂട്ടിച്ചേർത്ത് അവനരുകിൽ അവൾ നിന്നു …….. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ….. അവൾ ക്യാബിനിലേക്ക് പോയി ഒരു നേഴ്‌സ് ഒരു എഴുത്തുമായി അവളുടെ അടുത്തേക്ക് വന്നു …..
മാഡം ഇത് ഇപ്പോൾ മരിച്ച അയാളുടെ പോക്കറ്റിൽ നിന്നും കിട്ടിയതാണ് ……..
ആ മുഷിഞ്ഞ എഴുത്ത് എമിലി വായിച്ചു ……….. അത് റുക്‌സാനക്ക് കൊടുക്കാൻ കരുതിയ ഒരു പ്രേമലേഖനം ആയിരുന്നു …….. അലെക്സിന് റുക്‌സാനയോടുള്ള സ്നേഹം എത്രമാത്രമാണെന്ന് എമിലി തിരിച്ചറിഞ്ഞു …….. അലക്സും റുക്‌സാനയും കുഞ്ഞും അവസാനം ഒത്ത് ചേർന്നു ….. അവർ ഒരുമിക്കേണ്ടവർ ആയിരുന്നില്ലേ ……….. ഇനിയുമവർ ഒരുമിച്ചോട്ടെ ……….
…… ആർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല ……
രാവിലെ സുൽഫിയുടെ ഫ്ലാറ്റിൽ ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ട് ഒരു പെൺകുട്ടി വന്ന് വാതിൽ തുറന്നു …… മുടിയും താടിയും നീട്ടി വളർത്തിയ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ……. അയാളെ മനസ്സിലാകാതെ ആ കുട്ടി അയാളോട് ചോദിച്ചു ……… ആരാണ് ………
……….. അയാൾ കൂളിംഗ് ഗ്ലാസ് താഴ്ത്തിയിട്ട് പറഞ്ഞു ………..
………….. ഞാൻ അലക്സ് ………..
സുൽഫി ഞെട്ടി ഉണർന്നു ………… ഡോറിന് അടുത്തേക്ക് നടക്കുമ്പോൾ അവൻ കിച്ചണിലേക്ക് നോക്കി ……. ജന്നാഹ് അവിടെ ചായ ഇടുകയാണ് ……. പുതിയതായി റൂമിൽ വന്ന രണ്ട് പെൺകുട്ടികൾ അവന്റെ മുന്നിലൂടെ നടന്ന് പുറത്തേക്ക് പോകുന്നു …………
……………. പാർട്ട് 1 – അവസാനിച്ചു …………….
Super
ഒന്നും പറയാനില്ല അടിപൊളി ഫ്ളോ
♥️♥️♥️
നല്ല എഴുത്ത്… ഒരുപാട് ഇഷ്ടപ്പെട്ടു….
♥️
Poda poooo???❤
കൊള്ളാം 1