ഞാൻ എന്ന കുടുംബം [Shaji Pappan] 699

അച്ഛന്റെയും അമ്മയുടെയും കുടുംബക്കാർ സഹകരണം ഉണ്ടെങ്കിലും സാമ്പത്തികമായുള്ള സഹായങ്ങൾ വളരെ കുറവാണ്. കാലങ്ങൾ പോകെ പോകെ അവരുമായുള്ള ബന്ധങ്ങളും കുറഞ്ഞു കുറഞ്ഞു വന്നു. ഇപ്പോൾ ഇടക്ക് വിളിയ്ക്കും, കണ്ടാൽ ചിരിക്കും. അത്രേ ഉള്ളു.

ചിട്ടി പിടിച്ചും കിട്ടിയ കാശ് കൂട്ടിവെച്ചുമാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചത്. ഞാനും ചേച്ചിയും നല്ല രീതിയിൽ പഠിച്ചു. പരീക്ഷക്ക് മാർക്ക് കുറയുമ്പോൾ അമ്മ ഇടയ്ക്കിടെ പഠിപ്പിച്ച കാശിന്റെ കണക്കുപറയാറുണ്ട്. ചിലപ്പോൾ വിഷമം തോന്നും, ചിലപ്പോൾ ദേഷ്യവും.

ചേച്ചി കെമിസ്ട്രിയിൽ പിജി ചെയ്തു, ഇപ്പൊ ബി എഡ് കഴിഞ്ഞ റിസൾട്ട് കാത്ത് ഇരിക്കയാണ്. പിജിക്ക് ഒക്കെ റെക്കോർഡ് മാർക്ക് ആണ്. നല്ല പഠിപ്പിസ്റ് ആയിരുന്നു ചേച്ചി. ഇപ്പൊ വീട്ടിൽ പിള്ളേർക്ക് ട്യൂഷൻ എടുക്കുന്നുണ്ട്. പത്തിലെയും പ്ലസ് വൺ – പ്ലസ്ടുവിലെയും ആയി കുറെ കുട്ടികൾ ട്യൂഷന് വരുന്നുണ്ട്. അതിൽ നിന്നും നല്ലൊരു വരുമാനം ചേച്ചി കണ്ടെത്തുന്നു.

എന്നോട് ചേച്ചി വളരെ സ്ട്രിക്റ്റ് ആയിരുന്നു വീട്ടിൽ. അമ്മയേക്കാൾ കൂടുതൽ എന്നെ വളർത്തിയതും ചേച്ചി ആയിരുന്നു. എന്റെ ട്യൂഷൻ ടീച്ചർ പോലും അവളാണ്. കർക്കശക്കാരി ചേച്ചി, എന്നാൽ നല്ല സ്നേഹവും. അമ്മക്ക് രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയാണ് ജോലി സമയം. ഞായറാഴ്ച അവധിയും. എനിക്കും ചേച്ചിക്കും തിങ്കൾ മുതൽ വെള്ളിവരെ ക്ലാസ്സുണ്ട്. ശനി ഞായർ അവധിയാണ് (ഇപ്പോൾ ശനിയാഴ്ച മാത്രം ചേച്ചി പി.എസ്.സി കോച്ചിങ്ങിനു പോകുന്നുണ്ട്). അതുകൊണ്ടുതന്നെ ഞങ്ങൾ എല്ലാവരുത്തും ഒത്തുകൂടുന്ന ഒരേ ഒരു ദിവസം ഞായറാഴ്ച ആയി മാറി. വല്ലപ്പോഴും ചിക്കനോ ബീഫോ ഒക്കെ വാങ്ങി ഞങ്ങൾ ആ ദിവസം കൂടുന്നു.

മുന്നേ പറഞ്ഞല്ലോ, അനു എന്നാണ് അവളെ വീട്ടിൽ വിളിക്കുന്നത്. ഞാൻ അനു ചേച്ചി എന്നും, ചേച്ചി എന്നും ചിലപ്പോൾ എടീ പോടീ എന്നുമൊക്കെ വിളിക്കും. ഇപ്പോൾ 25 വയസായി. 27 കഴിഞ്ഞേ ജാതകത്തിൽ കല്യാണം പറഞ്ഞിട്ടൊള്ളോ. ജോലി കിട്ടിയിട്ട് മതി എന്നാണ് ചേച്ചിടെ പക്ഷം. ‘അമ്മ രാവിലെ ജോലിക്ക് പോയാൽ വീട്ടുജോലികൾ കുക്കിങ് ഉൾപ്പടെ കുറെയൊക്കെ അനുചേച്ചി ആണ്. പറയാതെ വയ്യ. പുള്ളിക്കാരി നല്ലൊന്നാന്തരം കുക്കിങ് ആണ്. യുട്യൂബ് ആണ് സംഭവം എങ്കിലും, ഉണ്ടാക്കുന്നത് ഒക്കെ പൊളിയാണ്.

The Author

60 Comments

Add a Comment
  1. കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ⭐⭐⭐❤

  2. ?????super brooo

    I am Waiting….

  3. അടുത്ത പാർട്ട്‌ പെട്ടന്ന് വരില്ലേ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *