“കിച്ചൂസ്സേ……” പറന്നു വന്ന ബാഗ് ആണ് ആദ്യം ഞാൻ പിടിച്ചത്. അതാ നിൽക്കുന്നു എന്റെ പുന്നാര ചേച്ചി ദേവു.
“നീ എന്താ ഇത്ര നേരത്തെ വന്നത് “റിയയല്ലെന്ന ആശ്വാസത്തിലും ഇത്ര നേരത്തെ വന്നത്തിലുള്ള അതിശയത്തോടെയും ഞാൻ ചോദിച്ചു.
“ഓഹോ ഇപ്പൊ അങ്ങനെയായല്ലേ?. ഇന്നലെ നീ തന്നെയല്ലേ എന്ന വിളിച്ച് ദേവൂസേ……… എന്നാ വരുന്നെന്നു ചോദിച്ചു ചിണുങ്ങിയെ? , അപ്പൊ ഒക്കെ നുണയായിരുന്നല്ലേടാ………….. കള്ള!! ” കപട ദേഷ്യത്തോടെ എന്റെ വയറിനൊന്ന് കുത്തിയിട്ട് അവൾ അകത്തേക്ക് കേറി. ഞാൻ ഒരു കള്ളച്ചിരി ചിരിച്ചപ്പോൾ അവൾ എന്റെ കവിളിൽ ഒന്ന് വലിച്ചിട്ടു അവളുടെ മറ്റൊരു ബാഗ് എന്റെ കയ്യിൽ തന്നു.
“എന്റെ കാലൊടിഞ്ഞ അച്ചു എവിടെടാ ” കാലിലെ ചെരുപ്പ് അഴിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
“അവളെഴുന്നേറ്റില്ല ദേവു..റൂമിലുണ്ട് ”
“എന്റെ ദൈവമേ കാലത്ത് എഴുന്നേറ്റ് എന്നെ കുത്തി പൊക്കുന്ന മുതലാണ്. നീ ഉറങ്ങടി നിനക്ക് ഞാൻ തരുന്നുണ്ട് ” ദേവുവിന്റെ കുശുമ്പുള്ള പറച്ചിൽ കേട്ടപ്പോ എനിക്ക് ചിരിവന്നു. അച്ചു ആദ്യം കുത്തിപ്പൊക്കൽ അവളെയാണ്. എന്നെ കുത്തിപ്പൊക്കൽ അത് ദേവുവിന്റെ ചുമതലയായിരുന്നു. അതുകൊണ്ട് അച്ചുവിന്റെ ശല്യം എനിക്കുണ്ടാക്കാറില്ല.എന്നും ചന്തിക്ക് നല്ല തല്ല് കിട്ടലുണ്ടായിരുന്നു ദേവുവിന്.അതുകൊണ്ടാ അവൾ അങ്ങനെ പറഞ്ഞത്.
“എടാ ഞാൻ ഒന്ന് കുളിച്ചു വരാം. അവൾ എഴുന്നേൽക്കട്ടെ. നീ എനിക്ക് ചായ എടുക്കോ? ” അവൾ റൂമിലേക്ക് പോകുന്നിടയിൽ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി. “ആ ഞാൻ എടുക്കാം നീ കുളിച്ച് വാ ” ഞാന്‍ തിരിഞ്ഞു.
“കിച്ചൂ…..”
“എന്താ… ” അവൾ എന്റെ അടുത്തേക്ക് വന്നു. എന്റെ ഇരു തോളിലും കൈകളിട്ട് ദേവു എന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ എന്റെ മുഖമാകെ പരതി നടന്നു.
“എന്റെ കുട്ടിക്ക് എന്തേലും വിഷമണ്ടോ മനസ്സില് ” അവൾ എന്റെ മുടിയിലൂടെ വിരലോടിച്ച് ചോദിച്ചതും ഞാൻ ഒന്ന് പതറി.സത്യം പറഞ്ഞാൽ ഇന്നലെത്തെ കാര്യങ്ങളെല്ലാം മനസ്സിൽ അങ്ങനെ നിൽക്കുന്നുണ്ട്. ഇവളിത്ര പെട്ടന്ന് ഇതെല്ലാം കണ്ടുപിടിച്ചോ?. ഞാൻ പതർച്ച കാണിക്കാതെ ഒന്ന് ചിരിച്ചു.
Kollaam…… Nannayitund.
????
Rametta innu varathille….?
രാമേട്ടൻ വരില്ല കുട്ട്യേ…. പഠിക്കാനുണ്ട്. ചേച്ചിമാരെ വിടാം
Hii
ചേട്ടോ “അങ്ങനെ വിളിക്കുന്നു ഇഷ്ടം ആയില്ല എങ്കിൽ ഷെമിക്കണമ് ഇനിയും അങ്ങനെ തന്നെ വിളികുക തന്നെ ചെയ്യും ?” ഇനി പറയാൻ വന്ന കാര്യം പറയാം. ഇന്ന് ആണ് അന്ന് കഥ വായിച്ചു അഭിപ്രായം പറഞ്ഞു പോയതിനു ശേഷം ഇതിലൊട്ട് കയറുന്നത്. എന്തുപറ്റി പുതിയ ഭാഗം വരാത്തത് എന്ന് അറിയാൻ ആണ് കയറി ന്നോക്കിയത് അപ്പോൾ ഫാസ്റ്റ് ഉള്ള കുറച്ചു കമന്റ് കണ്ടപ്പോൾ മനസിലായി എന്തോ തിരക്കിലാണ്. അടുത്ത ഭാഗം കുറച്ചു താമസിച്ചു മാത്രം ആണ് വരുക എന്നും ?
ഇനി എന്നിക് മാത്രം ആയി പറയാൻ ഉള്ളത് ആണ്.*അടുത്ത ഭാഗം ഉടന്നേ തരാൻ ശ്രമിക്കണം പറയാൻ കാരണം നാലരീതിയിൽ മുന്പോട് പോകുന്നുണ്ടായിരുന്നു അത് മാത്രം അല്ല ഇപ്പോൾ കഥ യതി നില്കുന്നത് വളരെ വിഷമകരമായ ഒരു ഭാഗത്തിൽ ആണ് അത് കൊണ്ട് തന്നെ കുറച്ചു ദിവസങ്ങൾക്കു ശേഷം ആണ് ഇതിന് വാക്കി ലഭിക്കുന്നത് എങ്കിൽ അതിന് ഒരു സുഖം ലഭിക്കില്ല അത് കൊണ്ട് ആണ് ഞാൻ പറഞ്ഞത്*
എല്ലാകാമന്റുകളും വായിക്കാറുണ്ട് എന്ന് കമന്റ് ബോക്സ് കണ്ടപ്പോൾ മനസിലായി അത് കൊണ്ട് ആണ് എനിക് പറയാൻ ഉള്ള കാര്യം പറഞ്ഞത് ഇതും വായിക്കും എന്നും മറുപടി തരും എന്നുമാണ് യാന്റെ വിശ്വാസം. അതുപോലെ തന്നെ തിരക്കുകൾ കഴിഞ്ഞാലും കഥ പുറത്തിയാക്കണമ് എന്ന് പറയുന്നു കഥ വായിക്കാൻ ഞാൻ എവിടെ ഉണ്ടാകും അപ്പോൾ by ?
ഇങ്ങള് എന്ത് വേണേലും വിളിചോളീ….
കഥ അയച്ചിട്ടുണ്ട് എത്രമാത്രം ശെരി ആയി എന്ന് അറിയില്ല എന്നെ പൊങ്കാല ഇടരുത് ?.
അപ്പൊ പിന്നെ കാണാം
ഒത്തിരി സ്നേഹം ???
അങ്ങനെ ചെയ്യുമോ ഞങ്ങൾ ?
എനിച് പേടിയ ?
അങ്ങനെ പറയല്ലേ….
പൊങ്കാല മുഖ്യം ബിഗിലെ(രാമാ.)???
കോക്കാച്ചി bro ee partil valiya hope venda entho seriyavatha pole.
?