അമ്മ അമ്പിളി ചേച്ചിയെ പറ്റി പറഞ്ഞു, ഞാൻ പാതി മയക്കത്തിൽ ആണെങ്കിലും ഒരു കാര്യം ഞാൻ കേട്ടു അമ്പിളി ചേച്ചിയുടെ ഭർത്താവിന്റെ അച്ഛനും രാജൻ ഡോക്ടറും കസിൻസ് ആണെന്ന്.
അവർ തന്നെ ഞാൻ കൊടുത്ത നമ്പറിൽ അമ്മയെ വിളിച്ചു പറഞ്ഞു അതിനു തൊട്ടു മുന്നേ ഡോക്ടർ അച്ഛനെ വിളിച്ചിരുന്നു, അമ്മയോട് അച്ഛൻ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചത് കൊണ്ട് അമ്പിളിയേച്ചി വിളിച്ചപ്പോ അധികം പേടിച്ചില്ല എന്ന്. എത്ര ധൈര്യശാലി കളിച്ചാലും എനിക്ക് എന്തെങ്കിലും ഏല്കേട് വന്നാൽ അമ്മ ഒന്ന് ഡൌൺ ആകുമെന്ന് വേറെ ആർക്കും അറിയില്ലെങ്കിലും എനിക്ക് അറിയാം.
പക്ഷേ അന്നേരം അമ്മയോട് ആരും എന്നെ അഡ്മിറ്റ് ആക്കിയ കാര്യം പറഞ്ഞിരുന്നില്ല. എന്നെ വന്നു കൊണ്ടുപോകണം എന്നു മാത്രേ പറഞ്ഞുള്ളൂ പോലും. അപ്പോ തന്നെ ഷീബേച്ചിയെ കൂട്ടി അമ്മ ഇവിടെ വന്നു. ഡോക്ടറെ കണ്ടപ്പോൾ ആണ് അഡ്മിറ്റ് ആക്കിയ കാര്യം പറഞ്ഞത്.
അമ്മ ഷീബേച്ചിയെ സാധനങ്ങൾ എടുക്കാൻ പറഞ്ഞു വിട്ടു, അപ്പോ അവിടെ ഉണ്ടായിരുന്ന അമ്പിളിയേച്ചി ഷീബേച്ചിയെ സ്കൂട്ടറിൽ വീട്ടിൽ കൊണ്ട് പോയി വിട്ടു അവരുടെ വീട്ടിൽ പോയി തിരിച്ചു ഷീബേച്ചിയുടെ അടുത്ത് പോയി കഞ്ഞിയും തുണിയുമൊക്കെ എടുത്തു കൊണ്ട് തന്നിട്ട് അവർ കുറച്ചു മുന്നേയാണ് തിരിച്ചു പോയത്..
എനിക്ക് മൊത്തത്തിൽ വീണ്ടും സങ്കടം വന്നു.. ഇങ്ങനെയൊക്കെ എന്നെ നോക്കുന്ന അമ്മ,, അമ്പിളിയേച്ചി ഇവരെ ഒക്കെ പറ്റി ഞാൻ എന്തല്ലാ ചിന്തിച്ചു കൂട്ടുന്നെ?
അപ്പോ അമ്മ ചെറിയമ്മ വിളിച്ചത് പറഞ്ഞു അവർ കാര്യം അറിഞ്ഞപ്പോൾ ചേട്ടനെയും കൂട്ടി തിരിച്ചു വരാൻ നിന്നതാണ് പോലും. പിന്നെ മോനെയും കൂട്ടി പനിയുള്ള ആളുടെ അടുത്ത് വരേണ്ട എന്നു കടുപ്പിച്ച് പറഞ്ഞിട്ട് ആണ് പോലും വരാതിരുന്നത്..
നഴ്സ് ഇടക്ക് വന്നു പനി നോക്കി പോയി,,, തിരിച്ചു വന്നു കട്ടിലിന്റെ കാലിൽ തൂക്കിയിട്ട യൂറിൻ ബാഗ് കാലിയാക്കി. ഉറങ്ങാൻ ആയാൽ പറയണം എന്ന് പറഞ്ഞു അവർ പോയി, അന്നേരമാണ് ഞാൻ കുഴലിലൂടെ ആണ് എന്റെ മൂത്രം പോകുന്നതെന്ന് അറിഞ്ഞതു..
അമ്മക്ക് ഉറക്കം വരുന്നുണ്ടെന്ന് തോന്നി
പുതു വർഷം ആയി. അടുത്ത പാർട്ട് വരാൻ വല്ല സാധ്യതയും ഉണ്ടോ 🥰