എനിക്കും ലേശം ക്ഷീണം തോന്നി, ഞാൻ അമ്മയോട് കിടക്കണം എന്നു പറഞ്ഞു, അമ്മ പോയി നഴ്സ്നെ വിളിച്ചു വന്നു, അവർ എന്റെ കിടക്ക ശരിയാക്കി കിടത്തി, ഒരു ഐ വി ഡ്രിപ്പ് സ്റ്റാർട്ട് ചെയ്തു, പിന്നെ ഓക്സിജൻ മാസ്ക് കൂടി കണക്ട് ചെയ്തു തന്നു. എന്നിട്ട് അമ്മയോട് കിടക്കുമ്പോൾ വാതിൽ ബോൾട്ട് ഇടേണ്ട അവർ ഇടക്ക് വന്നു നോക്കും എന്നു പറഞ്ഞു പോയി.
പിന്നെ ഞാൻ എഴുന്നേൽക്കുന്നത് രാവിലെ 7 മണിക്ക് ആണ്.. 7:30 മണി ആവുമ്പോഴേക്ക് ഷീബേച്ചി രാവിലത്തെ ഭക്ഷണവും അമ്മക്ക് മാറാനുള്ള തുണിയും മറ്റും കൊണ്ട് വന്നു.
8 മണി ആയപ്പോൾ ഡോക്ടർ വന്നു ഇപ്പോ വന്നത് ഒരു ലേഡീ ഡോക്ടർ ആണ്.. പനി ഇപ്പോഴും ഉണ്ട് എന്നു പറഞ്ഞു.
അത് കഴിഞ്ഞു ഞാൻ ഗുളികയും കുടിച്ചു വീണ്ടും ഉറങ്ങി പിന്നെ ഒരു 9:30 മണിക്ക് രാജൻ ഡോക്ടർ വന്നപ്പോഴാണ് എഴുന്നേറ്റത്. ഡോക്ടർ 2 ദിവസം കൂടി എന്തായാലും കിടക്കേണ്ടി വരുമെന്ന് പറഞ്ഞു. അത് പോലെ അധികം വിസിറ്റേഴ്സ് വേണ്ടാ എനിക്ക് നല്ല ക്ഷീണമുണ്ടാവും റസ്റ്റ് വേണമെന്ന് അമ്മയോട് പറഞ്ഞു.
കുറച്ചു കഴിഞ്ഞു അമ്മ സഞ്ചിയിൽ നിന്ന് എനിക്ക് മറഞ്ഞു നിന്ന് എന്തോ എടുത്തു ബാത്രൂമിൽ പോയി.. നോക്കിയപ്പോ ഇന്നലെ അമ്പിളി ചേച്ചി കൊടുത്ത സഞ്ചി,പാഡ് എടുത്തിട്ട് പോയതാണ്.. എനിക്ക് മനസ്സിലായി.. അപ്പോ അമ്മക്ക് ആയി
അമ്മ ഇറങ്ങി വരുമ്പോ ഞാൻ അമ്മയെ നോക്കി, അമ്മ നാണിച്ചു കൊണ്ട് എന്താടാ?
“ഒന്നുമില്ല കിടന്നു മടുത്തു എന്നെ ഇരുത്തി തരുമോ?” ഇത്ര സ്ഫുടത ഒന്നും പറഞ്ഞ വാക്കുകൾക്ക് ഞാൻ സംസാരിക്കുമ്പോൾ ഇല്ലായിരുന്നു പക്ഷേ അമ്മക്ക് മനസ്സിലാവുന്നുണ്ട്.
“ഹമമ് എനിക്ക് ഇതിന്റെ എന്താ ഞ്ക്കണ്ടേ എന്നൊന്നും അറിയില്ല നഴ്സ്നെ വിളിച്ചിട്ട് വരട്ടെ..” എന്നു പറഞ്ഞു പുറത്തേക്ക് പോയി..
അതിനിടക്ക് ക്ഷീണം കാരണം ഞാൻ മയങ്ങിപ്പോയി പിന്നെ ആരോ സംസാരിക്കുന്നേ കേട്ടിട്ട് ആണ് മയക്കം വിട്ടത് പക്ഷേ കണ്ണ് മുഴുവനായി തുറക്കാൻ പറ്റുന്നില്ല.. ഒരു പനി എന്നെ ഒറ്റയടിക്ക് ഇങ്ങനെ തളർത്തി കളഞ്ഞില്ലേ?
പുതു വർഷം ആയി. അടുത്ത പാർട്ട് വരാൻ വല്ല സാധ്യതയും ഉണ്ടോ 🥰