പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ടോയിലേറ്റില് ഒക്കെ പോയി ഫ്രെഷ് ആയി ഒരു കാലി ചായയും കുടിച്ചു.. മോർണിംഗ് റൌണ്ട്സിന് മിനി ഡോക്ടർ വന്നു.. ഇന്ന് പോകാൻ പറ്റുമായിരിക്കും, അച്ഛൻ വന്നിട്ട് പറയും.
അത് കേട്ടപ്പോൾ ഒരു സമാധാനം. അല്പസമയം കഴിഞ്ഞപ്പോൾ അമ്പിളിയേച്ചി വന്നു എന്നത്തെപ്പോലെയും. അമ്മയും അമ്പിളിയേച്ചിയും അവിടെ വാതിലിന്റെ അടുത്ത് നിന്ന് എന്തെല്ലോ സംസാരിക്കുന്നു. ഒന്നും കേൾക്കാൻ പറ്റുന്നില്ല. പക്ഷേ പെട്ടന്ന് 2 പേരും അവിടുന്ന് ഇങ്ങോട്ട് മാറി എന്റെ അടുത്ത് വന്നു നിന്ന് അന്നേരം ആണ് ഞാൻ അകത്തേക്ക് വന്ന രാജൻ ഡോക്ടറെ കണ്ടത്. ഞാൻ ഒറ്റക്ക് എഴുന്നേറ്റിരുന്നു
“ആഹാ വീട്ടിൽ പോകാൻ തിരക്കായി അല്ലേ? വേറെ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ?”
“ഇല്ല ഡോക്ടർ.. ഇന്ന് തന്നെ പോകാൻ പറ്റുമായിരിക്കും ബ്ലഡ് ടെസ്റ്റ് റിസൽറ്റ് ഒക്കെ നോർമൽ ആണ്, ഇനി ഒന്ന് കൂടി കിട്ടാനുണ്ട് അത് കഴിഞ്ഞു ഞാൻ വിടാം..”
“കുളിക്കാനും ഭക്ഷണവും?” അമ്മ ചോദിച്ചു.. ഭക്ഷണം എന്നതും കഴിക്കാം പക്ഷേ 2-3 ദിവസം അധികം കട്ടിയുള്ളത് വേണ്ട,,,, ഇന്ന് വേണമെങ്കിൽ കുളിക്കാം, തല കുളിക്കേണ്ട അത് ഈ പറഞ്ഞ പോലെ 2-3 ദിവസം കഴിയട്ടെ.. എല്ലാം ഉഷാറവും കുറച്ചു ദിവസം പുറത്തൊന്നും പോകണ്ട.. ആ കാലിന്റെ ഇടയില് തൊലി പോയത് ഉണങ്ങാൻ കുറച്ചു സമയം എടുക്കും നന്നായി ഉണങ്ങുന്നത് വരെ മുണ്ട് ഉടുത്താൽ മതി.. ദേഹത്ത് ഉള്ളത് ആ ചുവപ്പ് ക്രമേണ മാറിക്കോളും, കൃത്യമായി മരുന്ന് കഴിക്കുക അതിന്റെ കുറച്ചു ക്ഷീണമുണ്ടാവും വേറെ പ്രശ്നങ്ങൾ ഒന്നുമില്ല ഒരാഴ്ച കഴിഞ്ഞു ഒന്ന് വന്നു കാണുക.”
പിന്നെ അമ്മയോടും അമ്പിളിയെച്ചയിയോടും എന്തെല്ലോ വർത്തമാനം പറഞ്ഞിട്ട് ഡോക്ടർ പോയി.
അങ്ങിനെ ഉച്ചക്ക് ശേഷം ഒരു നേഴ്സ് വന്നു പറഞ്ഞു 1 മണിക്കൂർ കൊണ്ട് നിങ്ങൾക്ക് പോകാം.
ബില്ലിന്റെ കാര്യം അച്ഛൻ ഏർപ്പടക്കിയിട്ടുണ്ട് എന്നു നേരത്തെ വിളിച്ചപ്പോള് അമ്മയോട് പറഞ്ഞിരുന്നു, എന്നാലും നേഴ്സിനോട് ചോദിച്ചപ്പോൾ അത് എല്ലാം ok ആണെന്ന് ഡോക്ടർ പറഞ്ഞെന്ന് പറഞ്ഞു. പിന്നെ അവിടുത്തെ വണ്ടിയിൽ വീട്ടിലേക്ക് വിടുമെന്ന് കൂടി പറഞ്ഞു. അമ്മ അതിനു ശേഷം ആരെയൊക്കെയോ ഫോൺ വിളിക്കുന്നത് കണ്ട്. അത് കഴിഞ്ഞു എല്ലാം എടുത്തു വെക്കാൻ തുടങ്ങി.
പുതു വർഷം ആയി. അടുത്ത പാർട്ട് വരാൻ വല്ല സാധ്യതയും ഉണ്ടോ 🥰