“രാജി…. ”
“വരുന്നു ശാന്തഏച്ചി..” അമ്മ വിളി കേട്ടു..
“ഞാൻ ശാന്തഎച്ചിയോട് പീടികയിൽ പോകുമ്പോ പറയാൻ പറഞ്ഞിരുന്നു.. കുറച്ചു അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ.. ബാക്കി ഷീബ വൈകീട്ട് വാങും”
അതും പറഞ്ഞു അമ്മ എന്നെ എഴുന്നേൽപ്പിച്ചു
“വാ കുറച്ചു നേരം അപ്പുറം ഇരിക്ക്” ഞാൻ മെല്ലെ മുന്നിൽ നടന്നു അമ്മ വേണമെങ്കില് പിടിക്കാൻ ആയി പിന്നിലും.
നടക്കാൻ ഒക്കെ പറ്റുന്നുണ്ട് പക്ഷേ എനിക്ക് തന്നെ ഒരു പേടി ഒരു ബലക്കുറവ് പോലെ മെല്ലെ ഡൈനിങ് റൂമിൽ എത്തുമ്പോഴക്കും ശാന്തഏച്ചി കയറി വന്നിരുന്നു..
“മോനെ ഇപ്പോ എങ്ങിനെ ഉണ്ട്?”
“വ്യത്യാസം ഉണ്ട്..”
“വല്ലാത്ത പനി തന്നെ.. എന്റെ മോൻ ആകെ ക്ഷീണിച്ചു പോയി.. ഇത് വന്ന എല്ലാവരും ഇങ്ങനെ തന്നെ ആണ് പോലും.. കുറേ ദിവസം എടുക്കുന്നുണ്ട് മാറാൻ.. കാവിലമ്മ എല്ലാം മാറ്റി തരും..”
“ശാന്തഏച്ചി.. കുറച്ചു പച്ചക്കറിയും മീനും..” ഇതും പറഞ്ഞു അമ്മ പൈസ കൊടുത്തു..
“അവര് ചോറിന് ഉണ്ടാവുമോ?”
“ഇല്ല ഓന് വരുന്ന വഴിക്ക് എന്തോ ആവശ്യമുണ്ട് എന്നു പറഞ്ഞിരുന്നു”
“എന്നാ ഞാൻ വേഗം പോയിട്ട് വരുന്നു, മോളേ മോന് എന്തെങ്കിലും കാച്ചി കൊടുക്ക് എന്റെ മോൻ ആകെ ക്ഷീണിച്ചു പോയി”
യാത്ര പറഞ്ഞു ശാന്തഏച്ചി പോയി,, അമ്മ പേപ്പർ കൊണ്ട് മുന്നിൽ വച്ചു.. “ഞാൻ ചായ വെക്കട്ടെ കിടക്കണമെങ്കിൽ പറയണം”
“വേണ്ട ഇപ്പോ പ്രശ്നമൊന്നുമില്ല”
അമ്മ അടുക്കളയിലേക്ക് പോയി അവിടുന്ന് നോക്കിയാൽ എന്നെ കാണാം ഞാൻ പേപ്പർ എടുത്തു വായിക്കാൻ തുടങ്ങി.. എത്ര ദിവസമായി ഇങ്ങനെ.. ഇന്ന് മര്യാദക്ക് പല്ല് തേച്ചപ്പോള് തന്നെ ഒരു ഉന്മേഷം വന്നു കുറച്ചു സമയം കൊണ്ട് അമ്മ ചായ കൊണ്ട് വന്നു പിന്നാലെ ഇഡ്ഡലിയും ചടണിയും,,, പൊതുവേ എനിക്ക് ഇഡ്ഡലിയേക്കാളും ദോശയാണ് താല്പര്യം, പക്ഷേ ഇന്ന് ഇഡ്ഡലി തിന്നപ്പോള് ഭയങ്കര രസം.. എന്നാലും 1 തിന്നുമ്പോഴേക്കും മടുത്തു അമ്മ നിർബന്ധിച്ച് അര കൂടി തിന്നു, പിന്നെ അമ്മ പൊട്ടിച്ച് വായിൽ വച്ചു തന്നു ബാക്കി അര കൂടി തിന്നു.. പിന്നെ അതേ പ്ലെയ്റ്റിൽ അമ്മ തിന്നാന് തുടങ്ങി..
പുതു വർഷം ആയി. അടുത്ത പാർട്ട് വരാൻ വല്ല സാധ്യതയും ഉണ്ടോ 🥰