“നീ കുടിച്ചിട്ട് ഗ്ലാസ്സ് അവിടെ വെക്ക് ഞാൻ അവരെ നോക്കട്ടെ”
അമ്മ അപ്പുറത്തേക്ക് പോയി.. പിന്നെ കുറച്ചു കഴിഞ്ഞു അവരൊക്കെ യാത്ര പറയാൻ ഒന്നൂടെ മുറിയിലേക്ക് വന്നു..
അവര് പോയതോടെ അമ്മയും ചെറിയമ്മയും വന്നു ചെറിയമ്മ വന്നു കട്ടിലിൽ ഇരുന്നു തല തടവി.
“നിന്റെ അമ്മ വരണ്ട എന്നു പറഞ്ഞത് കൊണ്ടാടാ ഞാൻ അന്നൊന്നും വരാഞ്ഞത്”
“ആ നീയും കൂടി വന്നിട്ട് വേണം നിന്നെയും കൂടി ഞാൻ നോക്കാൻ.. അല്ലെങ്കില് തന്നെ ആ ഗേറ്റിന്റെ അവിടുന്ന് ആരെങ്കിലും തുമ്മിയാൽ ഇവിടെ ജലദോഷം വരുന്ന ആളാണ്.. നിന്റെ കാര്യം പോട്ടേ ആ കുഞ്ഞിമോൻ ഇല്ലേ?”
“ഹമമ്”
“ഓൻ ഉറക്കമാണോ?”
“ആടാ വരുമ്പോൾ മൊത്തം ഏട്ടന്റെ മോളുമായിട്ട് കളിയായിരുന്നു അത് കൊണ്ട് തീരെ ഉറങ്ങിയിട്ടില്ല” അങ്ങിനെ കുറേ വർത്തമാനം പറഞ്ഞിരുന്നു.. വൈകുന്നേരം ഷീബേച്ചി വന്നു…
സന്ധ്യ ആയപ്പോൾ അമ്മ വന്നു അതിനു മുന്നേ ഞാൻ ചൂട് കാരണം കമ്പിളി നീക്കിയിരുന്നു.. അമ്മ എന്നെയും കൂട്ടി ഹാളിൽ വന്നു,,,
“ചെറിയമ്മ എവിടെ?”
“ഓള് മുറിയിൽ ഉണ്ട് കിടക്കുവായിരിക്കും”
*End of part 12*
(കഥ തീർന്നിട്ടില്ല. പക്ഷേ അടുത്ത് തന്നെ ഒന്നും പ്രതീക്ഷിക്കരുത്.. പറ്റുമെങ്കിൽ ഇഷ്ടപ്പെട്ടാൽ ആ ലവ് ഒന്ന് ഞെക്കുക, പിന്നെ അഭിപ്രായം ഞാൻ വായിക്കും റിപ്ലൈ സമയം പോലെ..)
സ്നേഹത്തോടെ
തക്കാളി
1 കൊല്ലം ആയി
any updation???
തക്കാളി ബ്രോ വരാൻ ചാൻസ് വല്ലതും ഉണ്ടോ
Heloo bro, enthelum update
നമ്മളുടെ ഒരു കൊല്ലത്തെ വെയ്റ്റിംഗ് വെറുതെ ആവില്ല ബ്രോ
നമ്മളുടെ ഒരു കൊല്ലത്തെ വെയ്റ്റിംഗ്
പുതു വർഷം ആയി. അടുത്ത പാർട്ട് വരാൻ വല്ല സാധ്യതയും ഉണ്ടോ