ഞാനും സഖിമാരും 2 [Thakkali] 588

അച്ഛന്റെ ഒച്ച കേട്ട് ഇനി മൂപ്പർ കുളിച്ചു വന്നാൽ ചോറ് വിളമ്പും പിന്നെ മൂപ്പിലാൻ വാർത്ത കണ്ട് ഒരു 10 മണി വരെ ഇരിക്കും. ഞാൻ ചോറും തിന്നു മെല്ലെ റൂമിൽ കേറി ഫോണെടുത്തു പുതിയ കഥ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി ഒന്നും വന്നില്ല. പിന്നെ ഷീബേച്ചിയെ എങ്ങിനെ വളക്കാം എന്ന് ചിന്തിച്ചു നോക്കി കൂടുതൽ ചിന്തിച്ചില്ല ഒന്നാമത് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നേരെ അമ്മയുടെ ചെവിയിൽ എത്തും . പിന്നെ ഒരു എന്നെ ഒരു വെള്ള പുതപ്പിച്ചു കിടത്തിയാൽ മതി. മുഴുവനും ചിന്തിച്ചില്ല അപ്പോളേക്കും നട്ടെല്ലിലൂടെ ഒരു മിന്നൽ പാഞ്ഞു .. ഷീബേച്ചിയെ വളക്കുന്ന പ്ലാൻ തുടക്കത്തിൽ തന്നെ ഒഴിവാക്കി. എന്തെങ്കിലും ഇന്നത്തെ പോലെ കിട്ടിയാൽ ഭാഗ്യം എന്ന് വിചാരിച്ചു കൂടുതൽ അതിനെ പറ്റി ചിന്തിക്കാതെ  കിടന്ന് ഉറങ്ങിപ്പോയി. എന്തെല്ലോ സ്വപ്നം കണ്ടു പക്ഷെ രാവിലെ കണ്ണ് തുറന്നപ്പോളേക്കും മറന്നു പോയി നല്ലതു ആണോ ചീത്ത ആണോ എന്ന് പോലും ഓർമ്മയില്ല. പക്ഷെ എന്നും 8 മണിക്ക് ശേഷം ‘അമ്മ വിളിച്ചിട്ട് എഴുന്നേൽക്കുന്ന ഞാൻ ഇന്ന് 7 :10 നു എഴുന്നേറ്റു. നേരത്തെ ആയത് കൊണ്ട് വീണ്ടും ഉറങ്ങാൻ നോക്കി പറ്റുന്നില്ല എഴുന്നേറ്റ് പല്ലു തേച്ചു താഴെ പോയപ്പോൾ അച്ഛൻ പത്രം വായന ഒക്കെ കഴിഞ്ഞു കൈക്കോട്ടും ആയി വളപ്പിലേക്ക് ഇറങ്ങാൻ നിൽക്കുന്നു. മൂപ്പർക്ക് രാവിലെ കുറച്ചു സമയം പറമ്പിൽ വാഴക്ക് തടം എടുത്തും കിളച്ചും മറിച്ചില്ലെങ്കിൽ സമാധാനം കിട്ടില്ല. വീട്ടിലെ വാഴ ആയ എന്നെ നോക്കിയിട്ട് കാര്യം ഇല്ലാത്തത് കൊണ്ട് ആയിരിക്കും ഒറിജിനൽ വാഴയെ ഇങ്ങനെ നോക്കി ശുശ്രൂഷിക്കുന്നത്. അച്ഛന്റെ ആ  നോട്ടം കണ്ടപാടെ അടുക്കളയിലേക്ക് മുങ്ങി. അസമയത് എന്നെ അവിടെ കണ്ടത് കൊണ്ട് ‘അമ്മ ആദ്യം നോക്കിയത് മൂപ്പരുടെ അടുക്കളയിലെ ടൈംപീസ് നടക്കുന്നില്ലേ എന്നാണ്. അടുത്ത ചോദ്യം എന്താടാ നിനക്ക് കുറച്ചു ദിവസം ആയിട്ട് മാറ്റം. എന്ത് മാറ്റം ഒരു മാറ്റവും ഇല്ല അമ്മേ. പണ്ട് സ്‌കൂളിൽ പഠിക്കുമ്പോ അല്ലാതെ എന്റെ മോനെ ഈ സമയത് ഞാൻ ഇങ്ങനെ കണ്ടിട്ടില്ല. ഞാൻ രാവിലെ എണീച്ചു പഠിക്കാൻ തീരുമാനിച്ചു അമ്മേ. “ഞാൻ അത് വിശ്വസിച്ചു, സത്യം പറയെടാ എന്താ ഒരു ചുറ്റിക്കളി”. “ഒന്നും ഇല്ല അമ്മേ .. ചായ താ”. “നീ അപ്പറം പോയി ഇരിക്ക് ചായ വെച്ചിട്ട്  ഇപ്പൊ തരാം”

“അമ്മെ എന്റെ മുണ്ട്..”

“അവിടെ എടുത്ത് വച്ചിട്ടുണ്ട് അച്ഛന്റെ നല്ല കോട്ടൺ മുണ്ട് ആണ് വൃത്തികേടാക്കിയാൽ നീ വിവരം അറിയും”.

അങ്ങിനെ പത്രം എല്ലാം ഒന്ന് നോക്കി, രോമം ഒക്കെ വടിച്ചു കുളിച്ചു ഒരുങ്ങി കോളേജിലേക്ക് പുറപ്പെട്ടു എപ്പോഴും വൈകി പോകുന്ന ഞാൻ നേരത്തെ പോകുന്നത് കണ്ടത് കൊണ്ടാണെന്നു തോന്നുന്നു എല്ലാവരും അത്ഭുതത്തോടെ നോക്കുന്നുണ്ട് ഷീബേച്ചിയുടെ വീട്ടിൽ നോക്കിയപ്പോ  ഷാജിയേട്ടന്റെ ‘അമ്മ അവിടെ ഇരിക്കുന്നുണ്ട് ഇന്നലെ വാരി വെച്ച തേങ്ങാ ചിക്കിയിട്ടുണ്ട് ഉണങ്ങാൻ. ആളെ അവിടെയൊന്നും കണ്ടില്ല. അങ്ങിനെ സ്റ്റോപ്പിൽ എത്തി അവിടെ നോക്കുമ്പോ ആദ്യം കണ്ടത് അരവിന്ദന്റെ ലോട്ടറി കട ആണ് ആദ്യം ആയി  ലോട്ടറി എടുക്കാൻ വേണ്ടി വന്നപ്പോൾ പൂട്ടിയിട്ടു പോയ തെണ്ടി.. ഇനി ഞാൻ നിന്റെയടുക്കൽ നിന്നു ലോട്ടറി എടുക്കില്ല എന്ന് മനസ്സിൽ പറഞ്ഞു തിരിയുമ്പോളേക്കും ബസ് വന്നു. നല്ല തിരക്കു      ണ്ടായിരുന്നു . എപ്പോളും വൈകി പോകുന്ന എനിക്ക് ആ സമയത്തു  അധികം തിരക്കുണ്ടാവാറില്ല. അങ്ങിനെ തൂങ്ങി പിടിച്ചു സ്റ്റോപ്പിൽ ഇറങ്ങി. അവിടെ സ്ഥിരം ടീമ്സ്നെ വെയിറ്റ് ചെയ്ത കുറെ എണ്ണം ഉണ്ട് . സൂസനും ഉണ്ട് മറ്റുള്ളവർ വരാൻ വേണ്ടി വെയിറ്റ് ചെയ്യുവാ ഞാൻ അവളുടെ അടുത്ത് പോയി. ആദ്യം ആയിട്ട് ആയിരുന്നു രാവിലെ ഞാൻ അവരോടൊപ്പം കോളേജിൽ നടന്നു പോകുന്നത്. “എന്താടാ ഇന്ന് നേരത്തെ.” “നേരത്തെ എണീച്ചു നേരത്തെ പോന്നു.” അപ്പോളേക്കും അടുത്ത ബസ് വന്നു ബാക്കി 3 പേരും അതിൽ ഉണ്ടായിരുന്നു. പക്ഷേ അവർ എന്നെ മൈൻഡ് ആക്കിയില്ല

അവർ എന്തെല്ലോ അസ്സൈന്മെന്റ് ഒക്കെ പറയുന്നുണ്ട് ഞാൻ ഉദ്ദശിച്ച കാര്യങ്ങൾ

12 Comments

Add a Comment
  1. ??വായിക്കാൻ ഏറെ ഇഷ്ടം??

    super bro

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. കോളേജ് കാലംഓർമ്മ വന്നു.

  4. പൊന്നു.?

    Super part….. Valarre nannayitund.

    ????

  5. അടിപൊളി പാർട്ട് ???
    അടുത്ത ഭാഗം ഉടൻ തന്നെ കിട്ടുമോ??
    Waiting

  6. കൊള്ളാം

  7. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. ???

  8. ബ്രോ നന്നായിട്ടുണ്ട്,
    അടുത്ത ഭാഗവും വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു…… ❣️

  9. അടിപൊളി… ?

Leave a Reply

Your email address will not be published. Required fields are marked *