ഞാൻ [ ne-na ] 1600

അവസാനം അവളെ ഒറ്റക്ക് കിട്ടാനുള്ള വഴി പറഞ്ഞു തന്നതും ദേവു ആയിരുന്നു. മായയുടെ സഹായം തേടുക. അറ്റ കൈ എന്നുള്ള നിലക്ക് ഞാൻ ദേവുവിന്റെ ഉപദേശം സ്വീകരിച്ചു. ഞാൻ സഹായം തേടി ചെന്നപ്പോൾ ആദ്യം മായ നിരസിച്ചെങ്കിലും എന്റെ ശല്യം സഹിക്കാൻ വയ്യാതായപ്പോൾ അവൾ സമ്മതിച്ചു.
അന്നൊരു ദിവസം ഉച്ചക്ക് ഞാൻ കോളേജിൽ ആളൊഴിഞ്ഞ ഒരു കോണിൽ നിൽക്കുമ്പോൾ മായ എന്തോ കള്ളം പറഞ്ഞ് അഞ്ജലിയെ എന്റരികിലേക്ക് കൂട്ടികൊണ്ട് വന്നു.
“ചേച്ചി ഒന്നും വിചാരിക്കരുത്.. ചേട്ടന് എന്തോ ചേച്ചിയോട് ഒറ്റക്ക് സംസാരിക്കണമെന്ന്.. അതാ കള്ളം പറഞ്ഞ് ഞാൻ ഇവിടേക്ക് കൂട്ടികൊണ്ട് വന്നത്.”
അത്രയും പറഞ്ഞ് മായ പെട്ടെന്ന് തന്നെ അവിടെനിന്നും നടന്നു പോയി.
എന്റെ മുന്നിൽ ഒറ്റക്ക് അകപെട്ടപ്പോൾ അവളുടെ നെറ്റിയിൽ വിയർപ്പ് കാര്യങ്ങൾ പൊടിഞ്ഞ് തുടങ്ങി.
വിറയ്ക്കുന്ന സ്വരത്തിൽ അവൾ ചോദിച്ചു.
“എന്താ പറയാനുള്ളത്?”
ഉള്ളിൽ സംഭരിച്ച ധൈര്യത്തിന്റെ പുറത്ത് ഞാൻ പറഞ്ഞു.
“എനിക്ക് അഞ്ജലിയെ ആദ്യം കണ്ട നാൾ മുതൽ ഇഷ്ട്ടമാണ്.. ഒരുപാട് നാളായി ഇത് പറയണമെന്ന് വിചാരിക്കുന്നു.. പക്ഷെ ഇപ്പോഴാ എനിക്ക് അതിനുള്ള ഒരു ധൈര്യം കിട്ടിയത്.”
“എനിക്ക് ഈ പ്രണയത്തിലൊന്നും ഒരു താല്പര്യവും ഇല്ല. നിനക്കെന്നെ ഇഷ്ടമാണെന്ന് പണ്ടേ തോന്നിയിരുന്നു, നീ ഇപ്പോൾ ഈ ഇഷ്ട്ടം എന്നോട് തുറന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ നമുക്ക് ഫ്രണ്ട്‌സ് ആയി തന്നെ മുന്നോട്ട് പോകാമായിരുന്നു. പക്ഷെ ഇനിയതിനു കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നോടിനി മിണ്ടാൻ വരരുത്.”
ഒറ്റ ശ്വാസത്തിലാണ് അവൾ അതത്രയും എന്നോട് പറഞ്ഞത്. അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് ചിന്തിക്കാനുള്ള സമയം പോലും നൽകാതെ അഞ്ജലി അവിടെ നിന്നും തിരികെ നടന്നു.
അവൾ അവിടെ നിന്ന് പോയതും മായ ഓടി എന്റെ അടുത്തേക്ക് വന്നു.
“എന്താ പറഞ്ഞെ ചേട്ടാ?”
“അത് നടക്കില്ല..”
എന്റെ സ്വരത്തിലെ നിരാശ മായ മനസിലാക്കി എന്ന് തോന്നുന്നു.
“ഞാൻ ഒന്ന് ചേച്ചിയോട് സംസാരിക്കാം ചേട്ടാ.”
രണ്ട് വർഷം മനസ്സിൽ കൊണ്ട് നടന്ന പ്രണയമാണ് ഒരൊറ്റ നിമിഷം കൊണ്ട് അവൾ നിരസിച്ചത്. മനസ്സിൽ നിരാശയും ദേഷ്യവും എല്ലാം ഒരുമിച്ചു വന്നു.
എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ഇന്നും എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായിട്ടില്ല. ഒരൊറ്റ അടി ആയിരുന്നു മായയുടെ കവിളിൽ.
“എനിക്ക് വേണ്ടി അവളോട് പോയി സംസാരിക്കാൻ നീ എന്റെ ആരാടി?”

The Author

ne-na

111 Comments

Add a Comment
  1. മാലാഖയുടെ കൂട്ടുകാരൻ

    ചില കഥകൾ അങ്ങനെയാണ് വല്ലാണ്ടു വേദനിപ്പിക്കും.

    ഒരുപാട് ഇഷ്ടായി…♥️

    ???

  2. Mayayanu ente manasil ippolum nilkkunne aval avante munnil orikkalum vashi pidichittilla avane othiri snehichu ennal devu avalkku eppolum avalude karyam mathrame ullarunnullu. Avalkku sangadam varumpol ashvasippikkan avan venamarunnu ennal avalude avashyam varumpol avane thalli parayukayum cheythu. Avanu Oru ashwasamakan avalkku orikkalum sadichirunnilla. She is not a good friend ?, he is. Avan mayayekkalum devikakkanu pradanyam koduthathu Aa pavathinu sangadam mathrame koduthittullu koode aaa pavam ammakkum. She is selfish. Thanks. Ithreyum adyamayanu comment idunne. Athrakkum sangadam thonni.

    1. Pinne ithile kadhapathram thananenkil enikku othiri bahumanam und enthennal. Than avaloru chodiche theerumanangal edukkarullarunnullu. But aval thanne best friend ayi thanne kandathu but avalude theerumanankal eppozhu avalude mathramarunnullu athil thanillarunnu. Ennittum iingane snehikkumpol salute man. U r amazing. Thanne poloru friendine girls mathramalla ellavarum agrahikkunnu

  3. വിരഹ കാമുകൻ????

    ഇത് ഇങ്ങനെ അവസാനിച്ചത് നന്നായി എന്തോ ഒന്നും പറയാൻ പറ്റുന്നില്ല എന്തോ ഒരു സങ്കടം മനസ്സിൽ

  4. Aadhyam aayta ee sitele oru kadha vayichu karanjatu. Devuvum ivnum onnikkanam enn undarunnu bt athinu vndi Maya marikkanam ennu orikkal polum chinthichilla. Vayichirunna ente kannu niranjenkil avn entoram vishamichu kaanum.

    “Ninnod chelavazhicha 10il 1 samayam polum avalk vendi chelavakki illa” ee line orikkalum njn marakkilla. Athra aazhathila pathinjatu……

    1. Sathyamanu karayichu kalanju

  5. Karanju poyi bro, valland karanju poyi..

    Vingunna manassu, potti karanjilla but kanneer ittu veenu, vishamam ennokke paranja, nenju thakarnnu poya pole..

    Prathekichu aa maya marikkunna scene indallo, hoo… ICU sceneil ninnum neere moodi puthapich irikkunna shareeram enn kettappo, nenju potti poyi..

    Avan kalyanam kazhikkan pokunna penkutti, avale kaalum ettavum kooduthal time spend cheythathu Devikayude koode, enitt polum Maya athinu oru ethirpum paranjilla, athanu true love ennokke parayunne, enitt aval marichappo enikk thonniya sankadam indallo, athu express cheyyan kazhiyilla..athrakk nishkalanga aayirunnu Maya ❤️❤️

    Athrakku thakarnnu poyi Mayayude vidhi orthappol..

    Love you maya, so much ❤️???❤️❤️???
    Vere onnum enikk parayan illa.

    Love you Ne-Na for this beautiful story ❤️❤️❤️❤️

    With love,
    Rahul

  6. ക്രിസ്റ്റഫർ മോറിയർട്ടി

    ഒത്തിരി നന്ദിയുണ്ട്… ഇങ്ങനെ ഒരു കഥ എഴുതിയതിന്….. അത്രമേൽ ആഴത്തിൽ ഇറങ്ങി… ?

  7. Valare ishtapettu???
    Comment idathe povan thonnaila pakshe kooduthalonnum ezhuthan pattunilla ???
    Thanks NE-NA

  8. പ്രിയ ne-na,
    മൂന്നു ദിവസം മുമ്പാണ് ഈ കഥ ഞാൻ വായിച്ചു തീർക്കുന്നത്. കഥയുമായോ കഥാപാത്രങ്ങളും ആയോ എന്റെ ജീവിതത്തിന് യാതൊരു ബന്ധവുമില്ല. എന്നിരുന്നാലും കണ്ണീരോടെ അല്ലാതെ എനിക്ക് കഥ വായിച്ച് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്റെ മനസ്സിനെ ഈ കഥ വളരെ അധികം സ്പർശിച്ചു. ഇന്ന് ഈ വരികൾ എഴുതുമ്പോഴും എന്റെ മനസ്സ് അസ്വസ്ഥമാന്. എനിക്ക് ഒരു ലോല മനസ്സ് ആയത് കൊണ്ടാണെന്ന് തോന്നുന്നു ഈ കഥയുടെ ഒരു Happy Ending Version ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർ്ഥമായി ആഗ്രഹിച്ച് പോകുന്നു.
    നന്ദിയോടെ നിർത്തട്ടെ

    അരുൺ

  9. Nte same katha….

    1. What’s your real name?

  10. ഇതിന്റെ pdf കിട്ടുമോ

  11. ഹാപ്പി ക്രിസ്മസ് & ഹാപ്പി ന്യൂയെർ ബ്രൊ

  12. Katha adipoli aayi valare superb pakshe itta place maathram maari poyi

  13. Good story . Oru reqst und nilapakshi baki post cheyyamo

  14. Nila pakshi bakkiyevidee plzz ad bro @ne-na

  15. ഈ കഥ വായിച്ചപ്പോൾ ഒന്ന് മനസ്സിലായി. ഈ കഥാകൃത്ത് ആണാണോ പെണ്ണാണോ എന്നൊരു ഡൗട്ടുണ്ടായിരുന്നു. അത് മാറിക്കിട്ടി.

    ഒന്നും പറയാനില്ല സഹോ… കാരണം ഇതെന്റെ ജീവിതമാണ്. ഇതിലെ മിക്കവാറും സീനുകളെല്ലാം ഞാൻ അനുഭവിച്ചത് തന്നെയാണ്. ഈ കഥ വായിക്കുന്നതുവരെ എന്റെ മനസ്സിലുണ്ടായിരുന്ന ചിന്ത ഇത് എനിക്കുമാത്രം സംഭവിച്ചതാണെന്നായിരുന്നു. എന്റെ ചിന്തയിൽ മാത്രം വരുന്ന ചിന്തകളാണ് ഇതൊക്കെ എന്നായിരുന്നു. അല്ലെന്ന് ഇന്ന് മനസ്സിലായി.

    പെണ്കുട്ടികളെ ആത്മാർഥമായി സ്നേഹിക്കുന്ന ആണ്കുട്ടികൾക്കെല്ലാം ഇതേ അവസ്ഥയാണുള്ളത്. അവരാ ചോദിക്കുന്ന ചോദ്യമുണ്ടല്ലോ… ഇതൊക്കെ ചെയ്യാനും പറയാനും നീ എന്റെ ആരാ എന്നത്. അതൊരു ചോദ്യം തന്നെയാണ്. ചങ്ക് തകർന്നു പോകുന്ന ചോദ്യം. അതിന് ഉത്തരമില്ല. കാരണം നമ്മുടെയുള്ളിൽ അവർ ആരെന്നു നമ്മൾക്കറിയില്ല. അങ്ങനെയൊരു സ്ഥാനം അവർക്കുള്ളിലുമില്ല.!!!

  16. വായിച്ചു.ഒരുപാട് ഇഷ്ടപ്പെട്ടു. കണ്ണ് ചെറുതായൊന്ന് നനഞ്ഞു.

  17. Kaaaalangalkku shesham oru manassil thattiya kadha

  18. കരയിച്ചുകളഞ്ഞല്ലോ,, പകുതി ആയപോഴേ തോന്നി, അവസാനം ആ യാത്ര തന്നെ ആകും എന്ന്.. ബട്ട്‌ കുറേ ട്രാജഡി.. പ്രണയം, സൗഹൃദം, മരണങ്ങൾ, എല്ലാം കൂടെ കരയിച്ചു.. ഇതിലെ മായ മരിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നു, അല്ല ആഗ്രഹിക്കുന്നു.

  19. kolla enikishttayii… bt എന്തോ എവിടെയോ ഒരു അഭാഗത് thonnathirunilla… oru vattam polum സ്വന്തം kudunbathe pattii പരാമർശം indayillallo???…..

  20. “BASED ON A TRUE STORY”

  21. ഇതൊരു kadha ആണെന് തോന്നുന്നില്ല, ആരുടെയോ ജീവിതത്തിലെ അനുഭവങ്ങൾ പകർത്തിയതുപോലെ……

  22. ????
    Thank you ne-na…
    ഒരുപാട് ഇഷ്ടപ്പെട്ടു….
    കണ്ണു നിറച്ചു… എനിയ്ക്കുമുണ്ട്‌ ഇതുപൊലെ എന്തിനും കൂട്ടു നിൽക്കുന്ന എന്തും തുറന്നു പറയാവുന്ന ചങ്ക് ….
    ഇഷ്ടത്തോടെ…
    തൂലിക…

  23. Neena oru chodhyam mathram ithrayokke othorumayum adipidiyum verpiriyalum othucheralum IS IT YOUR OWN STORY?(Frienship ath veroru levelaaaaa freakey)??

    1. Oru 75% ente kadha ?

      1. എന്റെ നിലാപക്ഷി അതിന്റെ തുടർച്ച കാണുന്നില്ല, എന്നെ പോലെ ഉള്ള വായനക്കാർ അതിന് വേണ്ടി കാത്തിരിക്കുകയാണ്..

    2. Great.. this is a true story. Nice keep it up.

  24. ഒത്തിരി ഇഷ്ട്ടം❤️❤️

  25. കാക്ക കറുമ്പൻ

    അത്ര മേൽ പിയപ്പെട്ട വരികൾ….
    ഇത് ദേവുവിന്റെ കഥയാണെങ്കിലും എനിക്ക് ഈ കഥയിൽ എന്റെ നായിക മായയാണ്.
    അല്ലേലും ജീവിതത്തിലും കഥയിലും അങ്ങനാണ് ചില കഥാപാത്രങ്ങൾ,അവർക്കും പകരം വേറൊരാളെ കണ്ടെത്താൻ കഴിയില്ല,മറ്റൊരാളും അവർക്ക് പകരവും ആവില്ല.

    പ്രിയപ്പെട്ട നീന ഈ കഥ എന്നെ ഒത്തിരി ഒരുപാട് നൊമ്പരപ്പെടുത്തി,
    You are superb.

  26. Onnum parayan illa ethu polla oke annu enta kadayummm

  27. നന്നായിട്ടുണ്ട് ne-na

Leave a Reply

Your email address will not be published. Required fields are marked *