താഷിയും ദാസൻ അങ്കിളും ഒടുക്കത്തെ ബോണ്ട് ആണ്… എവിടെ ആണ് എന്ന് ആരേലും ചോയിച്ചാൽ അത് കറങ്ങി തിരിഞ്ഞു താഷിയുടെ അടുത്ത് വരും കാരണം ഇവർ തമ്മിൽ ഡെയിലി contact ഇണ്ട്… എന്നാൽ ബാനുവിന് വലിയ താല്പര്യം ഇല്ല താഷി മൂപരുടെ കൂടെ കൂടുന്നതിൽ… ഈ ഇടയ്ക്കു ഗോവയിൽ പോയി കൊറച്ചു ബികിനി ഇട്ട മദാമ്മമ്മാരുടെ കൂടെ നിന്നു ഫോട്ടോ എടുത്തിരുന്നു അത് താഷിക്കു അയച്ചും കൊടുത്തു അത് കണ്ട മബാനുവിന് വേറെ എന്തേലും വേണോ…
എന്നാലും നാട്ടിൽ വന്ന ഒരു തവണ എങ്ങിലും താഷിയെ കാണാതെ ദാസ്സങ്കിൽ പോവില്ല വരുമ്പോൾ നല്ല സോയബ്ബാൻ സാധനം കൊണ്ട് വരും പോരാത്തതിന് ക്വാട്ടയും ഇണ്ടല്ലോ… അതിൽ ചെറുത് ഒഴിച്ച് താഷിക്കും കൊടുക്കും.. എന്തിനു ഏറെ പറയുന്നു.. താഷിയെ വട്ടത്തിൽ പുക വിടാൻ പഠിപ്പിച്ചത് തന്നെ ആ മഹാൻ ആണ്…
അങ്ങനെ ഇരിക്കെ കോളേജിൽ ഫ്രഷേഴ്‌സ് day വന്ന്… പുതിയ പുതിയ പിള്ളേര് വന്ന് റാഗിംഗ് ഒരു ക്രൈം ആണ് എന്നാൽ പോലും ചെറുതായി നടന്നു വരുന്നു… ഇവർ 4 പേരും അവിടെ നിക്കുമ്പോൾ ഒരു പയ്യൻ അങ്ങോട്ട് വന്ന്
അവൻ അവരെ കണ്ടതും ഒന്നും മിണ്ടാതെ പോവാൻ നോക്കി… അപ്പോൾ
താഷി : എന്താ മോനെ ഇത്രയും തിരക്ക്.. ഇന്ന് തന്നെ മൊത്തം പഠിച്ചു nale എക്സാം എഴുതി മറ്റന്നാൾ ജോലിക്ക് ഒന്നും കേറാൻ പോകുന്നില്ലല്ലോ… ഒന്ന് നിക്ക് ചേച്ചി ചോയിക്കട്ടെ…
അതിനു കൂട്ടക്കാതെ അവൻ പിന്നെയും പോവാൻ നോക്കി…
അപ്പൊ അലക്സ്
അലക്സ് ആളൊരു ഒറ്റ ബുദ്ധി ആണ്
അലക്സ് : ഡാ എന്താടാ നിനക്ക് ഇത്രയും ഒരു ഗൗരവം…

മൊത്തത്തിൽ ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ടല്ലോ. കളറായിട്ടുണ്ട്. ഒരുത്സവത്തിനുള്ള മരുന്നുണ്ട്. ഒന്ന് മെഴുകിയിറങ്ങ്
❤️