Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒളിച്ചോട്ടം [KAVIN P.S] 723

Kambi Views 302234

കുറച്ചു നേരം അവളുടെ മുഖത്തേയ്ക്ക് നോക്കി ഇരുന്ന ഞാൻ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം കൊടുത്തു. പെണ്ണ് ഉറക്കത്തിൽ ഒന്ന് ചിണുങ്ങി കൊണ്ട് “ചുമ്മാതിരി ആദിയെന്ന്” പറഞ്ഞ് തിരിഞ്ഞു കിടന്നു. പാവം ഉറങ്ങിക്കോട്ടെ ഇന്നലെ രാത്രി വൈകിയല്ലെ വന്ന് കിടന്നത്. ഞാൻ റൂമിന്റെ മൂലയിൽ കിടക്കുന്ന കുഷ്യൻ സോഫയിൽ പോയി ഇരുന്നു. സോഫയുടെ മൃദുവായ കുഷ്യനിൽ അമർന്നിരുന്നപ്പോൾ വീണ്ടും എന്നെ നിദ്ര ദേവത കൂട്ടി കൊണ്ടു പോവാൻ തുടങ്ങി.

ഉറക്കം ഒന്ന് പിടിച്ചു വരുമ്പോഴെയ്ക്കും “ആദി” “കുട്ടാ” എന്നൊക്കെയുള്ള പെണ്ണിന്റെ വിളികളാണ് എന്നെ ഉറക്കത്തിൽ നിന്നും വീണ്ടും എഴുന്നേപ്പിച്ചത്. (അനു കുട്ടി ഞങ്ങൾ മാത്രം ഉള്ളപ്പോൾ എന്നെ വിളിക്കുന്നത് “കുട്ടാ” എന്നാണ്. ചില സമയങ്ങളിൽ ആദി എന്ന് തന്നെ വിളിക്കും) രാവിലെ കണ്ട ദുഃസ്വപ്നം അത്രത്തോളം എന്നെ പേടിപ്പിച്ചിരുന്നു എന്നതാണ് സത്യം. അവളുടെ വിളി കേട്ട ഉടനെ സോഫയിൽ നിന്ന് ചാടിയെഴുന്നേറ്റ ഞാൻ കണ്ണ് തുറന്നപ്പോൾ കാണുന്നത് ബെഡിൽ എഴുന്നേറ്റിരുന്ന് എന്നെ തന്നെ നോക്കിയിരിക്കുന്ന അവളെയാണ്. ഞാൻ പോയി സോഫയിൽ കിടക്കുന്നത് കണ്ടാണ് പെണ്ണ് എന്നെ കട്ടിലിൽ ഇരുന്ന് വിളിച്ചത്.

 

“എന്താ അനു കുട്ടി നീ വിളിച്ചേ?” സോഫ കുഷ്യന്റെ ചാരുന്ന ഭാഗത്ത് നിന്ന് നടുനിവർത്തി എഴുന്നേറ്റിരുന്ന് കൊണ്ട് ഞാൻ ചോദിച്ചു.

“നീ എന്തിനാ സോഫയിൽ പോയി കിടന്നത്?” അഴിഞ്ഞ് വീണ മുടി ക്ലിപ്പിട്ട് നേരേയാക്കി കൊണ്ടാണ് അവളത് ചോദിച്ചത്.

“ഓ അത് ഞാൻ ബാങ്ക് വിളിക്കുന്നത് കേട്ട് എഴുന്നേറ്റതാണ്”.
“അതിന് ഇവിടെ നിനക്ക് ജിമ്മിൽ ഒന്നും പോകാനില്ലാലോ വന്ന് കിടക്കു കുട്ടാ സമയം 5:30 ആയല്ലേ ഉള്ളൂ” എന്ന് പറഞ്ഞ് അവൾ എന്നെ കൈ കാട്ടി ബെഡിലേയ്ക്ക് വിളിച്ചു.

ബാങ്ക് വിളി കേട്ടാണ് ഞാൻ വീട്ടിലായിരുന്ന സമയത്ത് എഴുന്നേൽക്കാറ് എന്നിട്ട് റെഡിയായി മുടങ്ങാതെ ജിമ്മിൽ പോകുന്ന ശീലമുണ്ടായിരുന്നു. നമ്മുടെ പരിചയക്കാർ അധികവും മുസ്ലിം സ് ആയത് കൊണ്ട് അവരൊക്കെ രാവിലെ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് ജിമ്മിലേയ്ക്ക് എഴുന്നള്ളാറായിരുന്നു പതിവ്. അങ്ങനെ തുടങ്ങിയ ശീലമാണ് ഇങ്ങനെ നേരത്തെ എഴുന്നേൽക്കുന്നത്.

സോഫയിൽ നിന്ന് എഴുന്നേറ്റ ഞാൻ പതിയെ കട്ടിലിൽ കേറി കിടന്ന് അനു കുട്ടിയെ മുറുക്കെ കെട്ടിപിടിച്ചു. പെണ്ണ് ഒരു വശം ചരിഞ്ഞ് കിടക്കായിരുന്നു അപ്പോൾ. എന്റെ കെട്ടിപിടുത്തം മുറുകിയപ്പോൾ പെണ്ണ് “പതിയെ കെട്ടിപിടിക്ക് കുട്ടാ” എന്ന് പറഞ്ഞ് ചിണുങ്ങി. എന്നിട്ടവൾ തിരിഞ്ഞ് എന്റെ മുഖത്തോട്ട് നോക്കി തിരിഞ്ഞു കിടന്നു.

“എന്താ ഇങ്ങനെ നോക്കുന്നെ എന്നെ ഇതിനു മുൻപ് കണ്ടിട്ടില്ലേ നീ?
ഞാൻ പെണ്ണിന്റെ കവിളിൽ അമർത്തി ചുംബിച്ചു “ച്ചും” അപ്പോൾ പെണ്ണിന്റെ മുഖത്ത് ഒരു കള്ള നാണം വിരിഞ്ഞു.
“ഒന്നൂല്യ ഞാനെന്റ കെട്ടിയോനെ ഒന്ന് കണ്ണ് നിറച്ച് നോക്കിയതാ. ഇന്നലെ ഉണ്ടായ പ്രശ്നങ്ങൾ കണ്ടപ്പോ ഞാനോർത്തതല്ല നമ്മുക്കിങ്ങനെ ഒരുമിച്ച് കിടക്കാൻ പറ്റുമെന്ന്. അനു കുട്ടി ഒരു നെടുവീർപ്പോടെ പറഞ്ഞു.

“അതേ, ഞാനും വിചാരിച്ചതല്ല ഇങ്ങനെ നമ്മുക്കൊരുമിക്കാൻ പറ്റുമോന്ന്. അനു കുട്ടി നീ ആ വിഷയം വിട്. പിന്നെ ഞാൻ ഇപ്പോ നിന്റെ ഹസ്ബന്റാ എനിക്കിനി കുറച്ച് റെസ്പക്ട് ഒക്കെ ഇനി തരണം പഴയ പോലെ ഇനി എടാ പോടാന്നൊക്കെ വിളിച്ചാ എന്റെ വിധം മാറും” ഞാൻ അല്പം വെയ്റ്റിട്ട് പറഞ്ഞു.

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

153 Comments

Add a Comment
  1. ❤️❤️❤️

  2. 💟💟💟💟

    1. 🄺🄰🅅🄸🄽 🄿 🅂

      💕💗💘❣️

  3. M̶r̶.̶ ̶B̶l̶a̶c̶k̶ 👣

    🖤🖤🖤…

    Man….

    എന്നെ മോഡറേഷനിൽ ഇട്ടപ്പോൾ ഇത് വരെ കഥകൾക്ക് ഇട്ട കമന്റ്സ് എല്ലാം നിക്കം ചെയ്തു 😭😭😭😭…

    So…

    Again…

    സൂപ്പർബ് ബ്രോ…

    1. ഒരു പാട് പാട് സന്തോഷമുണ്ട് ബ്രോ
      എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S 💗

    1. ഹായ് അനന്തു,

      2nd പാർട്ട് ഇന്നലെ ഉച്ചയ്ക്ക് സൈറ്റിൽ പബ്ലീഷ് ചെയ്തിട്ടുണ്ട് ബ്രോ.

  4. എന്താണ് ബ്രോ അവസ്ത, എഴുതി തീരാറായോ??

    1. ജോലി തിരക്കുകൾ കാരണം എഴുത്തിൽ തടസ്സം വരുന്നുണ്ട് ബ്രോ.
      പരമാവധി എത്രയും വേഗം എഴുതി തീർത്തിട്ട് സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.

    2. 2nd പാർട്ട് ഇന്നലെ ഉച്ചയ്ക്ക് സൈറ്റിൽ പബ്ലീഷ് ചെയ്തിട്ടുണ്ട് ബ്രോ.

  5. ബ്രോ, ഹെവി ആയിട്ടുണ്ട്, നല്ല തുടക്കം, പിന്നെ എന്റെ ഫേവറിറ്റ് കാറ്റഗറി ആയ ചേച്ചി കഥ ആയതുകൊണ്ട് ഒരിക്കലും ഞാൻ മിസ്സ്‌ ചെയ്യില്ല 😍

    തുടക്കം തന്നെ പ്രേസേന്റ് ഒളിച്ചോടി ആ സ്ഥലത്തു നിന്ന് ആകും എന്ന് തീരെ പ്രതീക്ഷിച്ചില്ല, കൂടാതെ പാസ്റ്റിലേക്ക് പോകുമ്പോ അവൻ അവളെ എങ്ങനെ വീഴ്ത്തി എന്ന് കാണിക്കും എന്നാണ് കരുതിയെ, അവിടെയും എന്നെ ഞെട്ടിച്ചു, രജിസ്റ്റർ ചെയ്ത ദിവസത്തെ പറ്റി പറഞ്ഞു, കൊള്ളാം വെറൈറ്റി 😄

    ഞാൻ കരുതി അവര് രജിസ്റ്റർ ചെയ്തിട്ട് ഒളിച്ചോടും എന്ന്, ബട്ട്‌ അനു തിരിച്ചു അവരുടെ കൂടെ പോയി എന്ന് കണ്ടപ്പോ ഡൌട്ട് അടിച്ചു, കെട്ടി കഴിഞ്ഞ് പിന്നെ വീട്ടിലേക്ക് പോയത് മണ്ടത്തരം ആണെന്നെ ഞാൻ പറയു, അതിന്റെ ആവശ്യം ഇല്ലായിരുന്നു, ഇപ്പൊ പതിനാറിന് പണി കിട്ടിയില്ലേ, അടിപൊളി 😂

    5 വയസ് മൂത്തവൾ ആണെന്ന് കണ്ടപ്പോൾ കൊറച്ചു അഹങ്കാരം അല്ലെങ്കിൽ ഒരു ഭരണം ഉണ്ടാകും എന്ന് കരുതി, ഇല്ല എന്ന് കണ്ടപ്പോ ഒരുപാട് സന്തോഷം ആയി, രാധാകുട്ടിയെ എനിക്ക് റൊമ്പ പുടിചാച്ചു 💖

    ഇനി അങ്ങോട്ട്‌ പോകുമ്പോ തനി സ്വരൂപം വരുവോ ആവോ, എന്തായാലും സീൻ ഇല്ല, നല്ല സംസാരവും പെരുമാറ്റവും 💞

    പിന്നെ ചുങ്ക്സ് കൊള്ളാം രണ്ടിന്റെയും കട്ടക്ക് കൂടെ നിന്ന്, സൗമ്യ മറ്റവന് വീണു എന്നാണ് എനിക്ക് തോന്നുന്നേ 😂❤️

    പിന്നെ ബ്രോ എല്ലാ കാര്യങ്ങളും ഡീറ്റൈൽ ആയി പറയാനൊണ്ടല്ലോ, അതു കൊള്ളാം, eg : OnePlus ഫോണിൽ ഫോട്ടോ എടുത്തു എന്നൊക്കെ, എന്റെ ഫോണും OnePlus ആണ്, 7 Pro, അപ്പോൾ എനിക്ക് ഒരു ക്ലിയർ വ്യൂ കിട്ടി, പിന്നെ ബൈക്ക് CBR, കാറിന്റെ പേരൊക്കെ, അങ്ങനെ പറയുന്നത് എന്നെ പോലെ ഉള്ളവർക്ക് ഒരു ക്ലിയർ ഇമേജ് തരും ആ സീനിനെ പറ്റി, കൊള്ളാം നൈസ് 💞🤟

    ഒടുവിൽ ആ നല്ല അച്ഛനിട്ടു തന്നെ പണി കൊടുത്തല്ലേ, അവന്റെ അച്ഛൻ രാവിലെ എന്തോ സർപ്രൈസ് ഉണ്ടെന്നു പറഞ്ഞപ്പോ ഞാൻ കരുതി പുള്ളി ഇവനിട്ടു പണിയാൻ ഇരിക്കുവാനെന്ന, ഐ മീൻ ഇവന് വേറെ വല്ല പ്രൊപോസൽ കൊണ്ടുവന്ന, ബട്ട്‌ അപ്പോ പുള്ളി അതിനു മുൻപ് പറഞ്ഞ ഡയലോഗ് ഓർമ വന്നു, പ്രായം ആയിട്ടില്ലെന്ന്, അപ്പോ വീണ്ടും ഡൌട്ട്, ഒടുവിൽ ഒരു അടിപ്പാൻ കാർ മേടിച്ചു കൊടുത്തു, എന്നിട്ടോ അവൻ ആ പവൻ അച്ഛനിട്ട പണിഞ്ഞു, ആ ഇനി അടുത്ത പാർട്ടിൽ വയറു നിറച്ചു മേടിക്കട്ടെ 😂🔥

    കവിൻ ബ്രോ, തുടക്കം ഗംഭീരം ആയിട്ടുണ്ട്, ആദ്യം ആയി എഴുതുന്ന ഒരാൾ ആണെന്ന് പറയില്ല, ബട്ട്‌ ചെറിയ ചെറിയ മിസ്റ്റേക്ക് അല്ലെങ്കിൽ പോരായ്മകൾ തോന്നി, വേറെ എവിടെയും അല്ല, ഈ ഡയലോഗ്സിൽ, ചേലയിടങ്ങളിൽ ചേരാത്ത ടൈപ്പ് വാക്കുകൾ അല്ലെങ്കിൽ ആ വാക്കിനു പകരം വേറെ ഒരു മെച്ചപ്പെട്ട വാക് യൂസ് ചെയ്‌യായിരുന്നു എന്ന് തോന്നിച്ചു ചിലയിടങ്ങളിൽ, ബാക്കി ഒക്കെ പെർഫെക്ട് ആയിരുന്നു, അടുത്ത പാർട്ടിനായി വെയ്റ്റിംഗ് 🥰❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ ബ്രോ

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഈ അടുത്ത്
      കഥയ്ക്ക് കിട്ടിയതിൽ ഇത്രയും നന്നായി വിശകലനം ചെയ്ത കമന്റ് നിന്റെ തന്നെ ആണ്.
      ഓരോ വസ്തുക്കളെ എടുത്തു പറഞ്ഞ് വിവരിക്കുമ്പോൾ അത് വായനക്കാരുടെ ഉള്ളിൽ ഒരു ചിത്രം തെളിയിക്കും അത് കൊണ്ടാണ് ഡിറ്റെയ്ലായി എഴുതിയത്.
      പിന്നെ നീ ചൂണ്ടിക്കാണിച്ച പോരായ്മകൾ അടുത്ത ഭാഗത്തിൽ വരാതെ നോക്കാൻ ശ്രദ്ധിക്കാം.
      കഥ തുടങ്ങിയതല്ലേ ഉള്ളൂ 5 വയസ് മൂപ്പിന്റെ അധികാരം പതിയെ അവൾ കാണിക്കും ട്ടോ കാത്തിരിക്കു😅😅
      കഥയുടെ എഴുത്ത് ശൈലി ഇഷ്ടമായെന്നറിഞ്ഞതിലും ഒത്തിരി സന്തോഷം.
      അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുകയാ ഉടനെ പോസ്റ്റ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S 💗

  6. 1 laakh വ്യുസ് കഴിഞ്ഞു. ലൈക്സ് കുറവാണ്…അത് ചിലപ്പോൾ അടുത്ത പാർട്ടുകൊണ്ട് ശരിയാവും…

    ഞാൻ ആദ്യം ഒരു കമൻ്റ് ഇട്ടതാണ്…പക്ഷേ വിശദമായി ഒന്നും പറഞ്ഞില്ല .

    കുട്ടാ എന്ന് വിളിക്കുന്നതിനെക്കാളും ആദി ആണ് നല്ലത്.അടുത്ത പാർട്ട് കുറച്ച് പേജ് കൂടുതൽ വേണം കേട്ടോ.. അനു ആദി കോംബിനേഷൻ സീൻ ഒക്കെ നല്ലപോലെ വിവരിക്കണം…സമയം എടുത്തു എഴുതിയാ മതി..

    ❤️❤️❤️

    1. ശരിയാണ് അഞ്ജലി
      വ്യൂസിന് അനുസരിച്ച് ലൈക്ക്സ് കിട്ടിയിട്ടില്ല.
      എന്തായാലും ഞാൻ ആദ്യമായി എഴുതിയ ഈ കൊച്ചു കഥ വായിച്ച് ഒരുപാട് ആളുകൾ നല്ല അഭിപ്രായ പറഞ്ഞത് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.
      പിന്നെ അഞ്ജലി പറഞ്ഞ ആ സജഷൻസ് തീർച്ചയായും പരിഗണിക്കുന്നതാണ് അടുത്ത പാർട്ടിൽ.
      എഴുത്തു നടക്കുന്നുണ്ട് ഉടനെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: