അമൃതിനെ വിട്ട് ചാടി കയറി എന്റെ കൈയ്യിൽ പിടുത്തമിട്ടിട്ട് പറഞ്ഞു.
“മച്ചാനേ പിണങ്ങല്ലേ ഡാ. ഇനി ഞങ്ങള് മര്യാദയ്ക്കിരുന്നോളാം അല്ലേ ഡാ അമൃതു” അവൻ മുന്നിലിരിക്കുന്ന അമൃതിനെ നോക്കി പറഞ്ഞതോടെ അവനും എന്റെ കൈയ്യിൽ പിടുത്തമിട്ട് കൊണ്ട് “ഇനി പ്രശ്നമുണ്ടാക്കാതെ അടങ്ങിയിരുന്നോളാമെന്ന് പറഞ്ഞ് കൊണ്ട് എന്നോട് വണ്ടിയെടുക്കാൻ” പറഞ്ഞു.
രണ്ടു പേരും അടങ്ങിയിരുന്നതോടെ ഞാൻ കാറിലെ മ്യൂസിക്ക് സിസ്റ്റ്ത്തിൽ പെയർ ചെയ്തിട്ട എന്റെ ഫോണിൽ നല്ല തട്ട് പൊളിപ്പൻ ഡി.ജെ സോംഗ് സെലക്ട് ചെയ്ത് വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു.
കുറേ നേരം കാറിൽ ആരും ഒന്നും മിണ്ടിയില്ല. ഞാൻ കാർ അത്യാവശ്യം നല്ല സ്പീഡിൽ തന്നെ പായിച്ചു വിട്ടു. കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ ഉയർന്ന ശബ്ദത്തിൽ കേൾക്കുന്ന പാട്ടിന്റെ താളത്തിൽ എല്ലാരും അങ്ങനെ ലയിച്ചിരുന്നു. കോതമംഗലം എത്തിയപ്പോൾ ഇനി എതെങ്കിലും ഹോട്ടലിൽ കയറി ചായ കുടിച്ചിട്ട് പോകാമെന്ന് നിയാസ് പറഞ്ഞതോടെ ഞാൻ അവിടെ കണ്ട ഹോട്ടലിനു മുൻപിൽ വണ്ടി നിർത്തി. അപ്പോൾ സമയം നാല് മണി കഴിഞ്ഞിരുന്നു.
ചായ കുടി കഴിഞ്ഞിറങ്ങിയ ശേഷം യാത്ര തുടങ്ങിയ ഞങ്ങൾ പിന്നെ നല്ല ട്രിപ്പ് മൂഡിലായിരുന്നു. വണ്ടിയിൽ നല്ല തട്ട് പൊളിപ്പൻ ഡി ജെ പാട്ടുകളിട്ട് പരസ്പ്പരം കളിയാക്കിയും ഓരോരോ സംസാരങ്ങളുമായി കാറിൽ എല്ലാവരും നല്ല ഉഷാറായിരുന്നു. അനൂനെ പ്രപ്പോസ് ചെയ്ത്
അവളെന്നെ അവഗണിച്ചതിന്റെ വിഷമമെല്ലാം ഞാനാ ട്രിപ്പിംഗ് മൂഡിൽ പതിയെ മറന്നു തുടങ്ങി. അതിനെ പറ്റി പിന്നെ അവൻമാരെന്നോട് ചോദിക്കാഞ്ഞതും ഒരു തരത്തിൽ എനിക്കൊരാശ്വാസമായി.
മൂവാറ്റുപുഴ കഴിഞ്ഞതോടെ റോഡെല്ലാം ഹെയർപിൻ ബെൻഡുകളും കുത്തനെയുള്ള കയറ്റങ്ങളുമൊക്കെ വന്ന് തുടങ്ങി. അതെല്ലാം ഒരു തികഞ്ഞ അഭ്യാസിയെ പോലെ ഞാൻ സ്റ്റിയറിംഗ് കൊണ്ട് വീശിയെടുത്തു. വളവുകളിൽ സീറ്റിലിരുന്ന് ആടിയുലഞ്ഞിരുന്ന നിയാസും അമൃതും ” ഒന്ന് പതിയെ വീശിയെടുക്ക് മൈരേ ബാക്കിയുള്ളോരിപ്പോ ഒരു പരുവമാകാറായീന്ന്” പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. “വേണേൽ മര്യാദയ്ക്ക് സീറ്റ് ബെൽറ്റിട്ടിരിക്കാൻ” പറഞ്ഞ് ഞാൻ വീണ്ടും ഡ്രൈവിംഗിൽ ശ്രദ്ധിക്കാൻ തുടങ്ങി. അതോടെ അമൃതും നിയാസും സീറ്റ് ബെൽറ്റ് വലിച്ചിട്ട് കാറിലെ ഹാൻഡ് റസ്റ്റിൽ അള്ളി പിടിച്ചിരിക്കാൻ തുടങ്ങി. സമയം സന്ധ്യയായതോടെ ഞാൻ കാറിന്റെ ഹെഡ് ലൈറ്റും മുകളിലും മുന്നിലുമൊക്കെ ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളെല്ലാം ഓണാക്കി. ചെറിയ രീതിയിൽ കോഡ മഞ്ഞ് ഇറങ്ങി തുടങ്ങീട്ടുണ്ട് അതിനാൽ റോഡിലെ കാഴ്ചകളെല്ലാം അൽപ്പം മങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഹെഡ് ലൈറ്റുകളിൽ നിന്നുള്ള കുത്തിയടിക്കുന്ന പ്രകാശം മൂലം റോഡിലെ കാഴ്ചകളെല്ലാം ഞങ്ങൾക്ക് സുഗമമായി കാണാൻ സാധിക്കുന്നുണ്ടായിരുന്നു. വണ്ടിയിലെ ഗ്ലാസ് താഴ്ന്ന് കിടന്നതിനാൽ കാറ്റടിച്ച് തണുപ്പ് കേറി തുടങ്ങിയതോടെ ഞങ്ങൾ ഗ്ലാസ്സ് ഉയർത്തിയിട്ടാണ് പിന്നെ യാത്ര ചെയ്തത്.
നിയാസിന്റെ കസിന്റെ ഈ ‘റെഡ് ബീസ്റ്റ്’ ശരിക്കുമൊരു ഓഫ് റോഡറാണ് ആ വിധത്തിലാണ് അതിന്റെ ലൈറ്റുകളും, വീലുകളും ടയറുകളും
❤️❤️❤️❤️
ഇന്ന് രാവിലെ 10.05 ന് 7 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. കുട്ടേട്ടന്റ റിപ്ലെ മെയിൽ കിട്ടിയിരുന്നു. വായിച്ച് അഭിപ്രായം അറിയിക്കണേ.
സസ്നേഹം
????? ? ?
❤️❤️❤️❤️
നമ്മുടെ കഥയുടെ 7 ആം ഭാഗം ഇന്ന് ഞാൻ ഉച്ചയ്ക്ക് കുട്ടേട്ടന് അയച്ചിട്ടുണ്ട്.
ഇന്ന് കഥ വരാത്ത സ്ഥിതിയ്ക്ക് നാളെ എന്തായാലും രാവിലെ തന്നെ കഥ സൈറ്റിൽ വന്നിട്ടുണ്ടാകും.
കഴിഞ്ഞ ഭാഗവും ഇത് പോലെ തന്നെയാണ് വൈകി പബ്ലീഷ് ആയത്.
മാന്യ വായനക്കാർ ഇതൊരു അറിപ്പായി കണക്കാക്കുക.
സസ്നേഹം
????? ? ?
❤️❤️❤️
???????
Machane enthayi
ഈ വരുന്ന വെള്ളിയാഴ്ചക്കുള്ളിൽ കഥ സൈറ്റിൽ വന്നിരിക്കും ബ്രോ.
Bro കഥ സൂപ്പർ ♥️♥️♥️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Waiting………..
@ ലങ്കാധിപതി രാവണൻ,
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ.
അടുത്ത ഭാഗം ജൂൺ 10 നകം വരും.
സസ്നേഹം
????? ? ?
എപ്പോൾ വരും
ജൂൺ പത്തിനകം വന്നിരിക്കും
6പാർട്ടുംവായിച്ചുരണ്ടുപേരുംതമ്മിലുള്ള കെമിസ്ട്രിസൂപ്പർആവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥❤?
സ്നേഹത്തോടെ?
ജാനകിയുടെമാത്രംരാവണൻ
ഹായ് ജാനകിയുടെ മാത്രം രാവണൻ,
എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. 7 ആം ഭാഗം എഴുത്തിലാണ് ഞാനിപ്പോ അധികം വൈകാതെ ഞാൻ അതുമായി ഉടനെ എത്താം.
ഒത്തിരി സ്നേഹത്തോടെ
????? ? ?
❤
Evide machaaa
7 ആം ഭാഗം എഴുത്ത് നടക്കുന്നുണ്ട് ബ്രോ. ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണമാണ് എഴുത്ത് പൂർത്തിയാവാഞ്ഞത്. അധികം വൈകാതെ പോസ്റ്റ് ചെയ്യാം.
ബ്രോ വായിക്കാൻ വൈകി പോയി.
എന്താ പറയാ എപ്പോഴും ഉള്ള പോലെ ഈ പാർട്ടും വേറെ ലെവൽ, next part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️?
ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ.
അടുത്ത ഭാഗം ഈ മാസം തന്നെ തരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
സസ്നേഹം
????? ? ?
ആഹാ…. wonderful??
❤️❤️❤️