ഓളും ഞാനും 1 [Tp] 195

ഓളും ഞാനും? 1

Olum Njanum | Author : TP

ഹലോ ഫ്രണ്ട്സ് ഇത് എന്റെ ആദ്യത്തെ കഥയാണ്. ഇവിടെ ഉള്ള കഥകളുടെ ഒരു സ്ഥിരം വരിക്കാരനാണ്.. പ്രണയം കൂടുതലും ഉള്ള ഒരു കഥയാണ് ഇത് .കൂടുതൽ മുഖവര വേണ്ട . നമുക്ക് കഥയിലോട്ട് കടക്കാം ..

‌എന്റെ കോളേജ് കാലഘട്ടം .. അതായത് ഒരു രണ്ടു കൊല്ലം മുമ്പ് .. എന്നെ പറ്റി പറയുകയാണെങ്കിൽ .. എന്റെ പേര് ഷബീർ. പാലക്കാട് ഉള്ള ഒരു ഗ്രാമത്തിൽ ആണ് ഞാൻ താമസിക്കുന്നത് , വീട്ടിൽ ഉമ്മയും ഉപ്പയും. ഉപ്പ ഗൾഫിൽ ആണ് .. പ്ലസ് ടുവിൽ അത്യാവശ്യം നല്ല മാർക്ക് ഉണ്ടായത് കൊണ്ടു തന്നെ എനിക്ക് വീട്ടിൽ നിന്നും കുറച്ചു ദൂരെ ആണെങ്കിലും ഒരു നല്ല ഒരു നല്ല കോളേജിൽ അഡ്മിഷൻ കിട്ടി. പ്ലസ് ടുവിന് പഠിച്ച രണ്ടോ മൂന്നോ കൂട്ടുകാർക്ക് എന്റെ ക്ലാസ്സിൽ തന്നെ കിട്ടി എന്നത് ഞാൻ അറിഞ്ഞു .. ഞങ്ങൾ bsc maths ആയിരുന്നു എടുത്തത് .. .. ഇനിയാണ് കഥ ..
അന്ന് ആദ്യത്തെ ദിവസം, രാവിലെ നേരത്തെ തന്നെ കുളിച്ചു റെഡിയായി, ആദ്യത്തെ ദിവസം ആയത് കൊണ്ട് നല്ല ലുക്കിൽ പോവാം, നേരത്തെ തന്നെ പോകാം വിചാരിച്ചു , ഉമ്മാനോട് കോളേജിൽ പോവ പറഞ്ഞു ബൈക്ക് എടുത്തു , ഒരു 10 km ഉണ്ട് കോളേജിലേക്ക് , വഴിയിൽ വെച്ചു പ്ലസ് ടുവിൽ ഉണ്ടായിരുന്ന എന്റെ ചങ്ക് കയറി , അവന്റെ പേര് ഉണ്ണി, അവനും അവന്റെ വീടിന്റെ അടുത്തുള്ള ഞങ്ങൾ എല്ലാരും tp എന്നു വിളിക്കുന്നവനും എന്റെ ക്ലാസിൽ ആണ് കിട്ടിയത് , അങ്ങനെ ഞങ്ങൾ കോളേജിൽ എത്തി, കോളേജ് കാണാൻ അടിപൊളി ആയിരുന്നു, . എന്തായാലും ഇന്ന് ക്ലാസ് ഒന്നും ഉണ്ടാവില്ല എന്നു ഞങ്ങൾക്കറിയാം. അതുകൊണ്ട് ഞങ്ങൾ കോളേജ് എല്ലാം ഒന്നു ചുറ്റി കാണാം എന്നു വിചാരിച്ചു. അപ്പോളാണ് ഉണ്ണിയുടെ വീടിന്റെ അടുത്തുള്ള അവന്റെ കൂട്ടുകാരൻ tp യുടെ രംഗപ്രവേശം, എല്ലാ സിനിമയിലും , എല്ലാ ഗ്യാങിലും ഒരുത്തൻ ഉണ്ടാവും , കണ്ടാൽ മാന്യൻ എങ്കിലും സകല ഉടായിപ്പ് പരിപാടിയും ഉണ്ടാവും കയ്യിൽ , അങ്ങനെ ഉള്ള ഒരുത്താനാണ് ഈ ടിപി എന്നവൻ , ഞങ്ങളെ കണ്ടപ്പോ തന്നെ “ഹലോ .. മച്ചാനെ .. ” എന്നും പറഞ്ഞു ഉണ്ണിയുടെ അടുത്തേക്ക് വന്നു .
അവൻ അടുത്തേക്ക് വന്നപ്പോ തന്നെ നല്ല സിഗരറ്റ് ന്റെ മണം
“ഉം .. നല്ല വലി വലിച്ചിട്ടാണ് വന്നേക്കുന്നത് ” ഉണ്ണി തമാശ രീതിയിൽ പറഞ്ഞു.
“പോടാ .. വലിക്കേ.. ഞാനോ .. ശേ ശേ ” എന്നും പറഞ്ഞു അവൻ എനിക്ക് ഷേക്ക് ഹാൻഡ് തന്നു . ഞാനും ചിരിച്ചു,
അങ്ങനെ ഞങ്ങൾ മൂന്നു പേരും അപ്പോൾ തന്നെ കട്ടകമ്പനി ആയി . ഞങ്ങൾ കോളേജ് ചുറ്റി കാണാൻ പോയി, അത്യാവശ്യം നല്ല വലിയതാണ് , അത്യാവശ്യം നിറയെ ക്ലാസുകളും കുട്ടികളും ഉണ്ട്.

The Author

6 Comments

Add a Comment
  1. അടുത്ത ഭാഗം എപ്പോൾ വരും
    കാത്ത് ഇരികും

    അഭി(Abhi)

  2. പൊന്നു.?

    കൊള്ളാം…. നല്ല തുടക്കം. അടുത്താ ഭാഗങ്ങളിൽ പേജുകൾ കൂട്ടി എഴുതണം.

    ????

  3. കൊള്ളാം, അടിപൊളി. പ്രണയവും കളികളും എല്ലാം ഉണ്ടായിക്കോട്ടെ, പേജ് കൂട്ടി എഴുതണം.

  4. ബ്രോ അങ്ങ് ലയിച്ചു വരുവായിരുന്നു പെട്ടന്ന് തീർത്തലോ… എന്തായാലും അടുത്ത പാർട്ടും ആയി പെട്ടന്ന് വരും എന്ന് പ്രേതീക്ഷിക്കുന്നു ❤

  5. എന്റെ മോനെ ആഹ്ഹ് ഫീലിംഗ് ❤️

  6. ഷാജി റഹ്മ

    Continue പേജ് കൂട്ടാൻ ശ്രെമിക്കു

Leave a Reply to rashid Cancel reply

Your email address will not be published. Required fields are marked *