ഒന്നുമറിയാതെ 3 [പേരില്ലാത്തവൻ] 136

ഞാൻ : അഭി ഏട്ടനോ? ഏത് അഭി?

കീർത്തി : അയ്യോ ഡാ മണ്ടാ എന്റെ കാമുകൻ ഇന്നലെ ഞാൻ പറഞ്ഞില്ലേ ?

ഞാൻ : ഓ ഓ ഓഹ്. അവൻ. നീ അവന്റെ പേര് പറഞ്ഞില്ലാലോ അതോണ്ടാ മനസിലാവാതിരുന്നത്.

കീർത്തി : അത് ഞാൻ മറന്നതായിരിക്കും ?

ഞാൻ : ഹ്മ്മ് എന്തായാലും ഞാൻ ഇപ്പൊ ക്ലാസ്സിൽ പോവട്ടെ. ഞായറാഴ്ച അല്ലെ നമ്മുക്ക് പോവാം. ?

കീർത്തി : എടാ അമ്മായി ഫുഡ്‌ എടുത്തു വെച്ചിട്ടുണ്ട്. അവർ എല്ലാരും അമ്പലത്തിൽ പോയേക്കുവാ. നിന്നെ കഴിച്ചിട്ട് വിട്ടാൽ മതിയെന്നാണ് ഉത്തരവ്

ഞാൻ : ഓഹ് ആയിക്കോട്ടെ. അല്ല നിനക്ക് ക്ലാസ്സ്‌ ഇല്ലേ?

കീർത്തി : ഇന്നും കൂടെ ഇവിടെ ഉള്ള സ്ഥിതിക്ക് അമ്മ പോവണ്ട പറഞ്ഞു.

ഞാൻ : എന്നാ ശെരി വാതിലടച്ചു ഇരുന്നോ. ഞാൻ ഇറങ്ങുവാ

കീർത്തി : ഓക്കേ ബൈ…

അവിടുന്ന് പിന്നെ നേരെ അമലിന്റെ വീട്ടിലേക്ക് വിട്ടു. അവിടെ ചെന്നപ്പോഴാണ് അവനു പനിയാണെന്ന് അറിയുന്നത്. ഇനി ഇപ്പൊ എന്ത് ചെയ്യും?

ക്ലാസ്സിൽ പോവുകയും വേണം എന്നാൽ ഇവൻ ഇല്ലാതെ ബോർ അടിക്കുകയും ചെയ്യും. പിന്നെ രണ്ടും കല്പിച്ചു നേരെ ക്ലാസ്സിലേക്ക് വിട്ടു.

 

സ്കൂൾ ലേക്ക് കേറിയപ്പോ തന്നെ നല്ല ബെസ്റ്റ് കണി ? വേറെ ഒന്നും അല്ല സമരം ?. ഈ മണ്ടന്മാരെ കാണുമ്പോ എനിക് സത്യപറഞ്ഞാൽ സങ്കടം ആണ്. ഇവരുടെ ഒക്കെ മുകളിൽ ഉള്ളവരുടെ വെറും പാവകൾ.

ഇനി ക്ലാസ്സിൽ കേറിയിട്ടു കാര്യമില്ല 1 പീരിയഡ് കഴിയുമ്പോൾ തെക്കും ക്ലാസ്സ്‌ വിടും. ഞാൻ അതുകൊണ്ട് നേരെ ബേക്കറിയിലേക്ക് പോയി.

കുറച്ചു നേരം കഴിഞ്ഞപ്പോൾ തെക്കും ക്ലാസ്സ്‌ വിട്ടു. പിള്ളേർ ഒക്കെ ഇറങ്ങിവരാൻ തുടങ്ങി. മിയയും നയനയും വരുന്നത് കണ്ടപ്പോ അവരുടെ അടുത്തേക്ക് പോയി.

മിയ : ആഹ് ഡാ അല്ല എവിടെ മറ്റവൻ?

ഞാൻ : അവൻ ലീവ് ആണ്. ചെറിയൊരു പനി. അല്ല നിങ്ങൾ രണ്ടും എന്തുപറ്റി ഇന്നലെ?

8 Comments

Add a Comment
  1. റോക്കി

    Page number koott

  2. ബ്രോ നല്ല കഥ ഒറ്റ ഇരുപ്പിൽ എല്ലാ പാർട്ടും വായിച്ചു ഇനി അടുത്തത് വേഗം വന്നോട്ടെ..

    സ്നേഹത്തോടെ രാവണൻ ❤️❤️❤️

  3. നന്ദുസ്

    സഹോ… നല്ല കഥ.. നല്ല അവതരണം…നല്ല ഫീൽ.. ഇങ്ങനെ തന്നേ പതുക്കെ പോയാൽ മതി…
    ഒരു കുഴപ്പവുമില്ല താങ്കൾ തുടരൂ സഹോ.. ????keep going….

  4. ബാക്കി.

  5. ബാക്കി.. എപ്പവരും…

  6. നല്ല എഴുത്തണ് മച്ചാന്റെ… നല്ല ഫീലും ഉണ്ട്…. ബാക്കി വേഗം തരണം ❤️

Leave a Reply

Your email address will not be published. Required fields are marked *