ഒരേയൊരാൾ 2 [ഹരി] 175

“അതല്ല… വേറെ… വേറെ ഒരു കാര്യമുണ്ടായി…” ജ്യോതി കരച്ചിലൊന്നടക്കി പറഞ്ഞു.

“എന്തു പറ്റി?”

ജ്യോതി രാജിയിൽ നിന്ന് വിട്ടുമാറി ഫൈസയുമായി നടന്നതെല്ലാം വിവരിച്ചു. രാജി അമ്പരന്ന് അസ്തപ്രജ്ഞയായി നിന്നു. പിന്നെ അവൾ ജ്യോതിയുടെ തുടുത്ത കവിളിൽ കൺമഷിയോട് ചേർന്ന് കറുത്ത ചാലുകൾ തീർത്ത കണ്ണുനീരിന്റെ പാടുകള്‍ തുടച്ചു കളഞ്ഞു.

“സാരല്ല്യ. ഇതൊക്കെ സാധാരണയാണ്. സെക്ഷ്വലായി ആരോടെങ്കിലും ഒരു താത്പര്യം തോന്നുന്നത് തെറ്റൊന്നുമല്ല. അതിപ്പോ ആണായാലും ശരി പെണ്ണായാലും ശരി…. നിന്റെ ഇഷ്ടമാണ്… നിന്റെ സ്വാതന്ത്ര്യമാണ്. അതിന് ഇങ്ങനെ കുറ്റബോധത്തിന്റെ ആവശ്യമൊന്നുമില്ല. സെക്സ് ഒരു പാപമൊന്നുമല്ല”. രാജി പറഞ്ഞു. പിന്നെ ഒന്നുകൂടി അവളെ കെട്ടിപ്പിടിച്ചു.

” വിഷമിക്കല്ലേ കുഞ്ഞാ” എന്നും പറഞ്ഞ് ജ്യോതിയുടെ നെറ്റിയില്‍, കാലത്ത് അവൾ തന്നെ തൊട്ട കളഭക്കുറിയിൽ ഒരുമ്മ വച്ചു. ജ്യോതിയുടെ ഉള്ളിൽ ഏതോ ശൈത്യത്തിന്റെ ചില്ലകള്‍ അനങ്ങിയതു പോലെ. അവളുടെ മുന്നില്‍, അപ്പോള്‍ അവൾ വീണ്ടും അത് കണ്ടു…

രാജിയുടെ മാറിലെ പുള്ളി. ആ തവിട്ട് ബിന്ദുവിനു ചുറ്റും ഗ്ലിറ്റർ പറ്റിക്കിടന്ന് തിളങ്ങുന്നു, രാത്രിയിലെ നക്ഷത്രങ്ങളെപ്പോലെ. താന്‍ തീർത്ത കണ്ണുനീർരേഖകളിലൊന്ന് അതിലേക്ക് കരിമഷി പടർത്തിയിരിക്കുന്നത് ജ്യോതി കണ്ടു. തന്റെ തള്ളവിരലുകൊണ്ട് അവൾ ആ മഷി തുടച്ച് ആ തവിട്ടു ബിന്ദുവിനെ അനാവരണം ചെയ്തു. രാജി ഇത് കൗതുകത്തോടെ നോക്കിനിന്നു. അവളുടെ നെഞ്ചിലേക്ക് മരത്തിന്റെ വേരുകൾ പോലെ കറുത്ത നീർരേഖകൾ ആഴ്ന്നുപോയിരുന്നു….

The Author

10 Comments

Add a Comment
  1. മനോഹരം ?????

  2. വാത്സ്യായനൻ

    നല്ല കഥ. ഇപ്പോഴത്തെ പേസ് കറക്റ്റ് ആണ്, പേജ് കൂട്ടാൻ വേണ്ടി വലിച്ചു നീട്ടണമെന്നില്ല. ജ്യോതിയും രാജിയും ഒന്നിക്കുന്നത് കാത്തിരിക്കുന്നു.

  3. ശ്രമിക്കാം.

  4. നല്ല കഥയാണ്, പേജ് കൂടുതൽ എഴുതാൻ ശ്രമിക്കൂ

    1. ശ്രമിക്കാം.

  5. Nice….nalla theme

  6. Story nallathanu page kooduthal undengil kollamayirunnu anyway good

Leave a Reply

Your email address will not be published. Required fields are marked *