ഒരേയൊരാൾ 3 [ഹരി] 159

“രണ്ടും കൂടി ഓണമായിട്ട് തലേം തല്ലിവീണ് വല്ലതും വരുത്തിയാലുണ്ടല്ലോ…”

അമ്മ അവിടിരുന്ന് ഉറക്കെ പറഞ്ഞു.

അതൊന്നും ശ്രദ്ധിക്കാതെ ഇരുവരും ഓടി തങ്ങളുടെ മുറിയിൽ എത്തിയിരുന്നു. ഇനി ഓടാന്‍ സ്ഥലമില്ലെന്നായപ്പോ രാജി നിന്നു. മുറിയിലെ മേശയിൽ ചാരി അവൾ കിതച്ചു. തുടുത്ത മുലകളും തുള്ളിച്ചുകൊണ്ട് ഓടിക്കിതച്ചെത്തിയ ജ്യോതി വാതിലും കടന്ന് വരുന്നത് കണ്ട് രാജി ഒന്ന് ഭയന്നു.

“ഇനി നീയെങ്ങടാ ഓട്വാ?”

ജ്യോതി കിതച്ചു കൊണ്ട് ചോദിച്ചു.

“ടീ… പ്ലീസ്… നിന്റെ പിണക്കം മാറ്റാനല്ലേ…”

രാജി കെഞ്ചിനോക്കി.

“നിന്റെ ഉമ്മവെക്കൽ ഇത്തിരി കൂടുന്നുണ്ട്… ഇന്ന് ഞാന്‍ ശരിയാക്കിത്തരാം..”

ജ്യോതി മുന്നോട്ടടുത്തപ്പോൾ രാജി തന്റെ കൈകൾ ഉയർത്തി തടയാന്‍ നോക്കി. ജ്യോതി ആ രണ്ടു കൈകളും പിടിച്ചു. രാജിയുടെ കൈയ്യിലിരുന്ന് പുഷ്പാഞ്ജലിയുടെ വാഴയില മുറുകുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അവരുടെ കലമ്പുന്ന ചിരിയുടെയും കിതപ്പിന്റെയും കൂടെ കൈവളകൾ താളംപിടിച്ചു.

“ടീ… ഒന്നും ചെയ്യല്ലേ…”

രാജി പറഞ്ഞു.

ജ്യോതി അത് ചെവിക്കൊണ്ടില്ല. അവൾ രാജിയെ ഉന്തി ഉന്തി രാജിയുടെ കട്ടിലിലേക്ക് രണ്ടും കൂടെ കെട്ടിമറഞ്ഞു വീണു. രാജിയുടെ കൈയിലെ പ്രസാദം ചുമരില്‍ തല്ലി പൂക്കളും ചന്ദനവും മെത്തയില്‍ വിരിച്ചു. ജ്യോതി രാജിയുടെ മേലേക്ക് ഇഴഞ്ഞുകയറി. രാജിയുടെ ഇരു കൈകളും ജ്യോതിയുടെ കൈപ്പിടിയിലായിരുന്നു. അത് കട്ടിലില്‍ പരത്തിവച്ച് രാജിയുടെ ഇടുപ്പിന് ഇരുവശത്തേക്കും  കാലുകളിട്ട് ജ്യോതി അവളുടെ മുഖത്തേക്ക് നോക്കി. ജനൽ കടന്നെത്തിയ ഒരു വെയിൽക്കീറ് അവളുടെ നെറ്റിയില്‍ വീണുകിടപ്പുണ്ടായിരുന്നു. അതില്‍ വിയർപ്പുതുള്ളിൾ തിളങ്ങി. വിയർപ്പിന്റെ നനവിൽ ചന്ദനക്കുറി കലങ്ങി. രാജി കിടന്നു പിടയുമ്പോൾ ജ്യോതി തന്റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ച് ആ മിനുമിനുത്ത ഇടതുകവിളിൽ ഒരു കടി വച്ചു കൊടുത്തു.

“ആ…അമ്മേ….”

രാജി കാറി.

ജ്യോതി നിർത്തിയില്ല. വലത്തേക്കവിളിലും അവൾ കടിച്ചു. അപ്പോഴും രാജി കാറി. പിന്നെ തലപൊക്കി ജ്യോതി രാജിയെ നോക്കി ചോദിച്ചു,

“എന്തേ..? മതിയോ..?”

ജ്യോതിയുടെ മൂക്കിൻ തുമ്പില്‍ നിന്ന് ഒരു വിയർപ്പുതുള്ളി രാജിയുടെ ചുണ്ടിലേക്ക് ഇറ്റുവീണു.

രാജി കൈകൾ ഒന്ന് കുടഞ്ഞു. ജ്യോതി ചിരിച്ചുകൊണ്ട് അവളുടെ ഒരു വശത്തേക്ക് കിടന്നു.

The Author

10 Comments

Add a Comment
  1. ബാക്കി എവിടെ ?

    1. ഇട്ടിട്ടുണ്ട്.

  2. hi bro onnu speed aakki next part tharumo.. super story aanu. thanks

    1. ഇട്ടിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

  3. ishtapettu…❤️
    bakki vegam verumallo le?

    1. ഉടനെ വരും

  4. വാത്സ്യായനൻ

    വളരെ മനോഹരമായിരിക്കുന്നു. സഹോദരിമാരുടെ പിണക്കവും സ്നേഹവും നാണവും നാണമില്ലായ്മയും എല്ലാം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. Can’t wait for the coming parts!

  5. മനോഹരമായ എഴുത്തു. ഇത്രയും രസിച്ചു വായിച്ച ഒരു കഥ ഈ അടുത്ത് ഇവിടെ വന്നിട്ടില്ല. Tag കാറ്റഗറി ഒന്നും കാര്യമാക്കുന്നില്ല. നിങ്ങളുടെ എഴുത്തു ആണ് മെയിൻ.

    1. Thank you. മൊത്തത്തിൽ ഒരു സ്വീകാര്യത കുറവുണ്ട്. സാരമില്ല. എഴുതി തുടങ്ങിയ സ്ഥിതിക്ക് എന്തായാലും എഴുതി തീർക്കും.

Leave a Reply

Your email address will not be published. Required fields are marked *