ഒരേയൊരാൾ 4 [ഹരി] 204

“ന്തായീ എളക്കിക്കൊണ്ടിരിക്കണേ? മര്യാദക്ക് ചോറുണ്ണ്…”

“കറിക്കൊന്നും ഒരു രുചിയില്ല. എനിക്കൊട്ടും വിശക്കുണൂല്ല…”

ജ്യോതിയുടെ ശബ്ദത്തില്‍ കഫം കടന്നൽക്കൂട് കൂട്ടിയിരുന്നു.

അമ്മ അവളുടെ നെറ്റിയില്‍ കൈ വച്ചുനോക്കി.

“പനിക്ക്ണ്ട്ലോ… മഴകൊണ്ട് കളിച്ച് നടന്നട്ട്ണ്ടാവും നീ… മനുഷ്യന് പണിയിണ്ടാക്കാനായിട്ട്…. ഒരു കൊട വാങ്ങി തന്നട്ടൊള്ളതല്ലേ. അത് തൊറക്കാനിനി കൂലിക്ക് ആളെ നിർത്തണോ?”

അമ്മയുടെ ചീത്തപറച്ചിൽ ജ്യോതിയെ നന്നേ ചൊടിപ്പിച്ചു. അവൾ കസേരയില്‍ നിന്ന് വേഗത്തിൽ എഴുന്നേറ്റു നിന്ന് പറഞ്ഞു,

” ഞാനാർക്കും പണിയൊന്നൂണ്ടാക്കണില്ല. അസുഖം വന്നാലും മനുഷ്യന് സമാധാനം തരില്ല. ഏതു നേരോം കുറ്റംപറച്ചില് തന്നെ… ”

അവൾ ദേഷ്യത്തോടെ ദ്രുതഗതിയില്‍ റൂമിലേക്ക് നടന്നു. രാജി ഒന്നും മിണ്ടാതെ ഇതെല്ലാം കണ്ടുകൊണ്ടിരുന്നു. മുറിക്കകത്ത് കയറി വാതില്‍ ചാരിയിട്ട് കട്ടിലില്‍ കിടക്കുമ്പോഴും അമ്മ എന്തൊക്കെയോ ഒച്ചവെക്കുന്നത് ജ്യോതിക്ക് കേൾക്കാമായിരുന്നു. അവൾക്ക് സങ്കടം കൂടിക്കൂടി വന്നു. കണ്ണുകൾ അനിയന്ത്രിതമായി നിറയുന്നു. സ്ഥിരമുള്ളത് തന്നെ. അവൾ ഒരു കൈത്തണ്ട വച്ച് മുഖം  മറച്ച് കിടന്നു. കരഞ്ഞു കരഞ്ഞ് കൺപോളകൾ കനംവച്ചു. അല്ല…

\അത് കരച്ചിലിന്റെ കനമല്ല. ഉറക്കം വന്നു കയറുന്നതാണ്. ജ്യോതി മയങ്ങിപ്പോയി. എത്ര നേരം കഴിഞ്ഞെന്നറിയില്ല. ജ്യോതി പതിയെ ഉറക്കത്തില്‍ നിന്നുണർന്നു. ഒരു സുഖമുള്ള മണം… എവിടെ നിന്നാണത്? ജ്യോതി മണത്ത് നോക്കി. അത് അവളുടെ ദേഹത്തിൽ നിന്ന് തന്നെയായിരുന്നു…! വിക്സിന്റെ മണം…!

നെറ്റിയിലും കഴുത്തിലും അതിന്റെ നേരിയ പൊള്ളലറിയുന്നുണ്ട്. നനഞ്ഞ തുണിക്കീറൊരെണ്ണം നെറ്റിയിലുണ്ട്. അമ്മ മുറിയിൽ വന്നിരുന്നോ? ജ്യോതി ഒന്ന് തലയുയർത്തി നോക്കി. അമ്മയെ കാണാനില്ല. പാദങ്ങളില്‍ ഒരു കനം തോന്നുന്നു. അവൾ അങ്ങോട്ടേക്ക് നോക്കി. രാജി..!! ജ്യോതിയുടെ പാദങ്ങളിൽ തലചായ്ച്ചുവച്ച് തറയിലിരുന്ന് രാജി ഉറങ്ങുകയാണ്. അവളുടെ ചുണ്ടുകള്‍ ഇടക്ക് തന്റെ വെള്ളിക്കൊലുസ്സിൽ തട്ടുന്നത് ജ്യോതി അറിയുന്നുണ്ടായിരുന്നു.

അവളുടെ ശ്വാസം ആ കണങ്കാലുകളെ ചുറ്റിപ്പിടിക്കുന്നു. രാജിയുടെ മിനുത്ത കവിൾ ജ്യോതിയുടെ പാദത്തില്‍ പതിഞ്ഞിരുന്നു. സമയമെത്രയായെന്ന് ജ്യോതിക്ക് തിട്ടമില്ല. എത്ര നേരമായോ എന്തോ രാജി ഈ ഇരിപ്പ് ഇരുന്നുറങ്ങുന്നു. പാദങ്ങളനക്കാതെ ജ്യോതി എഴുന്നേറ്റിരുന്നു രാജിയുടെ തോളില്‍ തട്ടിവിളിച്ചു.

“രാജി… ഇങ്ങനെ ഇരുന്നുറങ്ങല്ലെ. കട്ടിലില്‍ കേറി കിടക്ക്…”

The Author

19 Comments

Add a Comment
  1. വാത്സ്യായനൻ

    ബാക്കിയെവിഡ്രോ

    1. അയച്ചിട്ടുണ്ട്. ഉടനേ വരേണ്ടതാണ്.

  2. ഇനി തുടരുന്നില്ലേ ബ്രോ ???

    1. ഉണ്ട്.

  3. വാത്സ്യായനൻ

    തുടർച്ചയ്ക്കായി കാത്തിരിക്കുന്നു.

  4. നൈസ് നല്ല കഥ ആയിരുന്നു

  5. കൊള്ളാം broo?❤️

  6. അർജ്ജുൻ

    നല്ല അവതരണം

    നല്ല ഫീലിംഗ്

    നല്ല കഥ

    അടുത്ത പാർട്ട് വേഗം വേണമേ

    1. Thank you ?
      വേഗം തരാന്‍ ശ്രമിക്കാം

  7. Nice story bro.നല്ല ഫീൽ ..ലൗ സ്റ്റോറി ?

  8. വാത്സ്യായനൻ

    അങ്ങനെ കാത്തുകാത്തിരുന്ന നാലാം ഭാഗവും എത്തി. ബ്യൂട്ടിഫുൾ. ഇത് നിഷിദ്ധസംഗമം അല്ല, ലവ് സ്റ്റോറീസ് വിഭാഗത്തിൽ വരേണ്ടതായിരുന്നു, അത്രയുണ്ട് ഫീലും ഡീറ്റെയ്ലിങ്ങും. തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Thank you ? വീണ്ടും നന്നാക്കാന്‍ ശ്രമിക്കാം.

  9. bro സൂപ്പർ ആയിട്ടുണ്ട് 3 പാർട്ട് ഒരുമിച്ച് ആണ് വായിച്ചത് ത്രില്ലിംഗ് ആയിട്ടുണ്ടായിരുന്നു> ഇതുപോലെ തന്നെ തുടരുക അടുത്ത ഭാഗം വേഗം കിട്ടും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു???

    1. Thank you ? അടുത്ത ഭാഗം കഴിയുന്നതും വേഗം തരാന്‍ ശ്രമിക്കാം.

  10. ഫൈസ കല്യാണം കഴിഞ്ഞു പോവേണ്ടായിരുന്നു
    ഫൈസയും ജ്യോതിയും നല്ല റൊമാൻസും സെക്സും പ്രതീക്ഷിച്ചു ?

    1. എന്താ ചെയ്യാ…. ഓരോ അവസ്ഥകളല്ലേ… ???

      1. ലെസ്ബിയൻ സ്റ്റോറി വായിക്കാത്ത ഞാൻ വായിച്ചതും ഇഷ്ടപെട്ട സ്റ്റോറി ഇതാണ്

Leave a Reply

Your email address will not be published. Required fields are marked *