രാജി തന്നെ വെറുക്കരുത്.
മഴ തോർന്നിരുന്നു. ഇലത്തുമ്പിൽ നിന്നും മേൽക്കൂരയിൽ നിന്നും ഇറ്റുവീഴുന്ന ചില തുള്ളികളുടെ ശബ്ദം കേൾക്കുന്നുണ്ട്. പിന്നെ അത്രയൊന്നും നല്ലതല്ലാത്ത ജ്യോതിയുടെ ശബ്ദത്തിൽ നാമജപവും. അപ്പോഴാണ് ജോലി കഴിഞ്ഞ് അമ്മ വരുന്നത്.
“ഇപ്പൊ നാമം ജപിക്കുന്നേയൊള്ളോ? വെളക്ക് വെക്കാന്‍ വൈകിയോ?”
അമ്മയുടെ ശബ്ദത്തില്‍ ദേഷ്യമുണ്ടായിരുന്നു.
ജ്യോതി മറുപടി ഒന്നും പറഞ്ഞില്ല.
“ചേച്ചി എവിടെ?”
അമ്മ ചോദിച്ചു.
“പുറത്തുപോയി”
ജ്യോതി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
“എങ്ങോട്ട്?”
അമ്മയുടെ ആ ചോദ്യത്തിന് എന്ത് ഉത്തരം കൊടുക്കുമെന്ന് ജ്യോതിക്ക് ഒരു പിടിയുമില്ലായിരുന്നു. എന്ത് പറയും എന്നറിയാതെ പതറി നിൽക്കുമ്പോഴാണ് രാജി മടങ്ങി വരുന്നത് അവൾ കണ്ടത്. ചുരുക്കിയ കുട അവൾ മടക്കി കയ്യിൽ പിടിച്ചിരുന്നു. അവളുടെ ഒരു നോട്ടം തനിക്ക് നേരെ നീളുന്നത് ജ്യോതി കണ്ടു. പിന്നെ അത് അമ്മക്ക് നേരെ നീണ്ടു. ഒരു നിമിഷം ഉള്ള് പൊള്ളിയതു പോലെ…!
“നീയിതെവിടെ പോയിരിക്ക്യായിരുന്നു?”
അമ്മ രാജിയോട് ആരാഞ്ഞു.
“ഞാനാ ശരണ്യേടവിടെ വരെ പോയിരിക്ക്യായിരുന്നു.”
രാജി അമ്മയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കൊന്ത്രൻപല്ലുകൾ വിളക്കിന്റെ വെളിച്ചത്തില്‍ തിളങ്ങി.
ഭാഗ്യം… അവൾ അമ്മയോട് ഒന്നും പറഞ്ഞില്ല.
തന്നെ ഗൗനിക്കാതെ രാജി അകത്തേക്ക് കയറിപ്പോയത് പിന്നേയും ജ്യോതിയുടെ മനസ്സിനെ നോവിച്ചു.
ഒരു തവണ കൂടി അവൾ ദൈവങ്ങളോട് പ്രാർത്ഥിച്ചു,
‘വെറുക്കാതിരുന്നാൽ മാത്രം മതി…..!!’
കത്തുന്ന തിരി എണ്ണയിലേക്ക് ഇഴഞ്ഞിറങ്ങി. നാളമണഞ്ഞു. ചൂണ്ടുവിരലിൽ പറ്റിയ വിളക്കെണ്ണ ജ്യോതി തലയില്‍ തുടച്ചു. എണ്ണ കത്തുന്ന മണം ചുറ്റും നിറഞ്ഞു. കൂടെ ചന്ദനത്തിരിയുടെ സുഗന്ധവും. വിളക്കെടുത്ത് വച്ച് തിരിഞ്ഞ് നടക്കുന്ന ഓരോ ചുവടിനും വല്ലാത്തൊരു കനം അവൾക്കനുഭവപ്പെട്ടു. അമ്മ കുളിക്കാന്‍ കയറി. അവരുടെ കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. മുന്നോട്ടു പിന്നേയും നടന്നു. മുറിയില്‍ വെളിച്ചമുണ്ട്.
രാജി അവിടുണ്ട്.
സകല ധൈര്യവും ആവാഹിച്ചെടുത്ത് ജ്യോതി മുറിയിലേക്ക് കടന്നു. രാജി അവളുടെ ടേബിളില്‍ ഏതോ പുസ്തകം വായിച്ചിരിക്കുന്നുണ്ട്. പേടിച്ച് പേടിച്ച് ജ്യോതി അവളുടെ അടുത്തേക്ക് ചെന്നു.
‘രാജി’ എന്ന് വിളിക്കാനാണ് അവൾ ശ്രമിച്ചത്. പക്ഷേ ‘ചേച്ചി’ എന്നാണ് ചുണ്ടുകള്‍ ഉരുവിട്ടത്!
നല്ല കഥ
തുടർന്നും എഴുതുക
ചേച്ചിയും അനിയത്തിയും തമ്മിലുള്ള പ്രണയം ആദ്യം വായിക്കുവാണ്.ഗംഭീരം ആയിട്ട് അവസാനിപ്പിച്ചു. പുതിയ കഥകൾക്ക് ആയി കാത്തിരിക്കാം
Thank you
കൊള്ളാം bro. നല്ല എഴുത്തായിരുന്നു. പലരെയും പോലെ പാതി വഴിക്ക് ഇട്ട് പോവാതെ നല്ലരീതിയിൽ അവസാനിപ്പിച്ചതിന് Congratulations. തുടർന്നും എഴുതണം.
We will support you always❤
Thank you. ഇനി എഴുതുന്നുണ്ടെങ്കിൽ മറ്റൊരു പേരിലായിരിക്കും എഴുതുക. ഹരി എന്ന പേരില്‍ വേറൊരു എഴുത്തുകാരന്‍ ഇവിടെ ഉള്ളത് എനിക്ക് അറിയില്ലായിരുന്നു.
മനോഹരമായ ഒരു പ്രണയകഥ വായിച്ചു തീർന്നതിൻ്റെ സന്തോഷം. എഴുത്തുകാരന് നന്ദി. ?
??????
Thank you. തുടക്കം മുതല്‍ തന്ന പിന്തുണയ്ക്ക് നന്ദി. നിങ്ങള്‍ കുറച്ചുപേര്‍ ഇല്ലായിരുന്നെങ്കിൽ ഞാന്‍ ചിലപ്പോള്‍ ഇത് ഇട്ടിട്ട് പോയേനേ.
ഇതിന് കാര്യമായ സ്വീകരണം കിട്ടാത്തതിൽ എനിക്കദ്ഭുതമുണ്ട്. ഒരുപക്ഷേ കുറേ ബിൽഡ്അപ് ഒക്കെ വരുന്നത് എല്ലാവർക്കും ഇഷ്ടപ്പെടില്ലായിരിക്കും. But that’s what makes this story beautifuk.
എന്റെ ഒരു ശൈലി detailing ഒക്കെ കൊടുത്തുള്ള എഴുത്താണ്. എനിക്ക് കൂടുതല്‍ ഇഷ്ടം അതാണ്. ഇവിടെ കണ്ടിട്ടില്ലാത്ത ഒരു കഥാപരിസരം വേണം ആദ്യം എഴുതാന്‍ എന്ന് നിർബന്ധമുണ്ടായത് കൊണ്ടാണ് ഇങ്ങനെ ഒരു കഥ തിരഞ്ഞെടുത്തത്. പിന്നെ കഥയ്ക്ക് എന്തുകൊണ്ട് സ്വീകാര്യത കുറഞ്ഞു എന്ന് എനിക്കും വലിയ പിടിയില്ല. എന്തായാലും എഴുതി തീർക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
നന്നായിട്ടുണ്ടായിരുന്നു bro
ഒരു പാട് ആസ്വാദനത്തോടെ വായിചു
ഇഷ്ടമായി ഇനിയും ഇതുപോലെ ത്രീവ വികാരങ്ങൾ ഉള്ള കഥകൾ ആയി ്് വരണമെന്ന് ആഗ്രഹിക്കുന്നു
നന്ദി.
മറ്റു കഥകളുമായി വരാന്‍ ശ്രമിക്കാം.
എഴുതിയ ആളിന്റെ പേര് ഹരി… പെണ്ണുങ്ങളുടെ ലെസ്ബിയൻ പ്രണയം എത്ര നന്നായി എഴുതിയിരിക്കുന്നു.. ഹരി ശരിക്കും ഒരു പെണ്ണാണോ… എത്ര നല്ല എഴുത്ത്… ജ്യോതിയുടെ ചേച്ചിയോടുള്ള പ്രണയം എത്ര ഭംഗിയായി വരച്ചിട്ടിരിക്കുന്നു… അത് വളരെ സ്വഭാവികമായി ഫീൽ ചെയ്യുന്നത് പോലെ ഉള്ള എഴുത്ത്… വായനക്കാർ എല്ലാവരും ജ്യോതി, രാജിയുമായി ചേരണമെന്ന് ഉള്ളു കൊണ്ട് ആഗ്രഹിക്കും… ഒട്ടും ധൃതി കാട്ടാതെ അവരുടെ പ്രണയം വളരുന്നത് നമുക്ക് കാണാൻ കഴിഞ്ഞു…. ഒരു പുരുഷനായ ഞാൻ പോലും ജ്യോതിയുടെ കൂടെ ആയിരുന്നു.. ആ മനസ്സിന്റെ കൂടെ ആയിരുന്നു..
ഹരിക്ക് ഒരു ബിഗ് സല്യൂട്ട്…
ഞാന്‍ ഒരു പുരുഷന്‍ തന്നെയാണ്. ഈ എഴുത്തിലെ ഏറ്റവും challenging ആയ കാര്യവും ഒരു സ്ത്രീയുടെ perspective-ൽ നിന്ന് എഴുതുക എന്നതായിരുന്നു. പിന്നെ ഈ സ്വവർഗ്ഗാനുരാഗങ്ങൾ എങ്ങനെ ഉടലെടുക്കുന്നു എന്ന് ഒട്ടും അറിയാത്ത പ്രശ്നവുമുണ്ടായിരുന്നു. അതുകൊണ്ട് തികച്ചും ഒരു ഭാവനാസൃഷ്ടിയായിരുന്നു ഈ കഥ. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.