ഒരു അവധി കാലം 3
Oru Avadhikkalam Part 3 | Author : Manoharan | Previous Part
തിരിച്ചു ഇറങ്ങാൻ നേരത്ത് നേരത്തെ കണ്ടആ ചെക്കൻ അവിടെ ആൽമരചുവട്ടിൽ ഇരിപ്പുണ്ടായിരുന്നു. ഞാൻ ഒന്ന് രൂക്ഷമായി നോക്കി. അവൻ എന്നെ നോക്കി ചിരിച്ചു. എനിക്ക് പക്ഷെ അത്ര ചിരി വന്നില്ല. ഞാൻ പോകാൻ നേരത്തും അവനെ തിരിഞ്ഞു നോക്കി. അപ്പോൾ അവനും എന്നെ നോക്കി കൊണ്ട് ഇരിക്കുന്നു…..
“ഇവൻ ഏതാ…? ”
ഞാൻ മനസ്സിൽ ചിന്തിച്ചു. ആഹ് ആരെങ്കിലും ആകട്ടെ വഴിയിൽ അങ്ങനെ പലരെയും കാണും ഞാൻ എന്തിനാ അതൊക്കെ അന്വേഷിക്കുന്നെ….
വീട്ടിൽ എത്തിയതും ഞാനും സുമ ചേച്ചിയും കൂടിയാണ് അടുക്കളയിൽ കയറിയത്.
“ഇന്ന് എന്താ ചേച്ചി രാവിലെ കഴിക്കാൻ…? ”
“മോൾക്ക് എന്താ വേണ്ടേ…? ”
“എനിക്ക് എന്തായാലും മതി…. ”
എങ്കിൽ നമുക്ക് ദോശ ഉണ്ടാക്കാം…. ”
“അതിനു ദോശ മാവുണ്ടോ…? ”
“പിന്നെ ഇല്ലാതെ…ഞാൻ ഇന്നലെ രാത്രിയിൽ അതൊക്കെ റെഡി ആക്കി വച്ചിരുന്നു. ”
“ആണോ…. ”
“മോളെ ആഹ് ദോശകല്ല് ഇങ്ങോട്ട് എടുത്തേ.. ”
ഞാൻ ദോശകല്ല് എടുക്കാൻ ആയിട്ട് ചെന്നു . സംഭവം ഞാൻ കരുതിയ പോലെ അല്ല നല്ല കട്ടിയുണ്ട്…. ഞാൻ പതുക്കെ പൊക്കി താങ്ങി എടുത്ത് കൊണ്ടുവന്നു….
“വേഗം പിടിക്കു ചേച്ചി ഇതിപ്പോ താഴെ പോകും ”
എന്റെ വരവ് കണ്ടു സുമ ചേച്ചിക്ക് ചിരി അടക്കാൻ ആയില്ല.
“എന്റെ ദേവി തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചുലോ.. . ഇങ്ങോട്ട് തന്നെ ”
എന്റെ കൈയിൽ നിന്നും അനയാസമായി ആ സാധനം സുമ ചേച്ചി എടുത്ത് കൊണ്ട് പോകുന്നത് കണ്ടു ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. എത്ര വേഗമാണ്. സുമ ചേച്ചി അത് എടുത്തുകൊണ്ടു പോയത്.
“നീ ദോശ ചുടണം. ഞാൻ അപ്പോഴേക്കും ചമ്മന്തിക്കുള്ളത് ഉണ്ടാക്കാം. ദോശ ചുടാൻ അറിയോ…? ”
“ആഹ് അറിയാം ഞാൻ അവിടെ ദോശ ഉണ്ടാക്കാറുണ്ട് “
അടുത്ത പാർട്ട് എവിടെ????
ബ്രോ…nice theme… romantic story ആന്നേൽ❤️ithu കഥകൾ സൈറ്റിൽ ഇട്…….just my opinion…
Nice bro
Adya 2 part um pole thanne ithum polichu bro nalla feel kittunnundu ingane tanne munnootu potte?
ഇത് ഏത് കഥയുടെ ബാക്കി ആണാവോ? എനിക്ക് ഒന്നും മനസ്സുലാവുന്നില്ല കഥ എഴുതിയത് മാറിപ്പോയോ?
ആദ്യത്തെ partukal വായിച്ചാൽ മതി
കഥ നല്ല flow il പോകുന്നുണ്ട്❕
Waiting for next part ❤️
Aralipoovu baki idumoo