ഇവരെ പരിചയപെട്ടത് മുതൽ കോളേജിലെ ആദ്യത്തെ മടുപ്പ് എല്ലാം മാറി തുടങ്ങി, ഇവിടെ വീട്ടുകാരും മറ്റു നിയന്ത്രണങ്ങളും ഇല്ലാത്ത കാരണം ഞങ്ങൾ നാല് പേരും എപ്പഴും ഒരുമിച്ചു ആണ്. ക്ലാസ്സിലും കാന്റീലും കോളേജ് ഇല്ലാത്ത ദിവസം പുറത്ത് പോവാനും ഒക്കെ ആയി എപ്പഴും ഓരൂമിച്ചു.
ഇവർക്ക് 10 മണിക്ക് ഹോസ്റ്റൽ ഗേറ്റ് അടക്കുന്നത് കൊണ്ട് ആ സമയം ആകുമ്പോ ഞങ്ങൾ പിരിയും. എന്നിട്ട് അവിടുന്ന് ഒരു ഓട്ടോയും വിളിച്ചു റൂമിൽ വന്ന് കിടന്നുറങ്ങും. രാവിലേ പോയി വീണ്ടും റിപ്പീറ്റ്.
കോളേജിലേക്ക് ഉള്ള നടത്തവും പിന്നെ അവിടുന്ന് ഹോസ്റ്റൽ വരെ നടന്നു അവരെ അവിടെ ആക്കി തിരിച്ചു ഓട്ടോ വിളിച്ചും മുഴുവൻ സമയവും ഫുഡ് പുറത്ത് നിന്ന് കഴിച് റൂമിൽ എത്തുമ്പഴേക്ക് കാശും ഞങ്ങളുടെ എനെർജിയും കാലി ആയിരുന്നു.
എനിക്ക് വീട്ടിൽ തരുന്നതിനേക്കാൾ കൂടുതൽ ഇവന് കിട്ടുന്നുണ്ട്. അതുകൊണ്ട് എന്റെ കാശ് തീരാൻ ആവുമ്പൊ ഞാൻ ഒന്ന് കണ്ട്രോൾ ചെയ്യാന്ന് പറഞ്ഞാലും അവൻ അത് സാരല്ല അവൻ അഡ്ജസ്റ്റ് ചെയ്യാന്ന് പറഞ്ഞു കാര്യങ്ങൾ ഒക്കെ മുന്നോട്ടു പോകും.
ഈ നടത്തത്തിനു അന്ത്യം കുറിക്കാൻ വേണ്ടി ഇവന്റെ നാട്ടിലുള്ള ബൈക്ക് ഇങ്ങോട്ട് കൊണ്ടുവരാൻ തീരുമാനം ആയി. അതുപോലെ ഹോട്ടൽ ഫുഡ് മടുത്തപ്പോ പണ്ട് ആദ്യ ശ്രമം പാളിയപ്പോ നിറുത്തിയ കുക്കിങ് വീണ്ടും തുടങ്ങണം എന്നും ഞങ്ങൾ തീരുമാനിച്ചു.
അങ്ങനെ ഈ തീരുമാനങ്ങൾ ഒക്കെ ഇവരെ അറിയിച്ചപ്പോ ഇവരും ഹാപ്പി. ബൈക്ക് കൊടുന്നാ ഞങ്ങൾ നടക്കേണ്ടി വരോ എന്നൊക്കെ തമാശക്ക് ചോദിച്ചങ്കിലും ഇവർക്ക് അറിയാം അതിന്റെ ഗുണം ഇവർക്കും ഉണ്ടന്ന്. അതുപോലെ കുക്കിങ് ന്റെ കാര്യം പറഞ്ഞപ്പോ ക്ലാസ്സ് ഇല്ലാത്ത സൺഡേ വന്ന് അവര് പഠിപ്പിച്ചു തരാന്ന് പറഞ്ഞു, പിന്നെ അവർക്കും നല്ല ഫുഡ് കഴിക്കാലോ. കോളേജ് തുടങ്ങി 3 മാസം കഴിഞങ്കിലും ഇവര് ഇതുവരെ ഞങ്ങളുടെ റൂമിലേക്ക് ഒന്നും വന്നിട്ടില്ല. പുറത്ത് ആ സ്ട്രീറ്റ് വരെയൊക്കെ വന്നിട്ടുള്ളൂ.
ആ ആഴ്ച തന്നെ ഇവൻ വെള്ളിയാഴ്ച ലീവ് എടുത്ത് നാട്ടിൽ പോയി സൺഡേ ബൈക്ക് മായി തിരിച്ചു വരാം എന്നാണ് പ്ലാൻ. ലീവ് എടുക്കേണ്ടത് കൊണ്ടും വീട്ടിൽ പോയി ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടും ഞാൻ പോയില്ല. പക്ഷെ ശ്രീ ക്ക് നാട്ടിൽ പോവാൻ പ്ലാൻ ഉള്ളത് ഇവൻ ഉള്ള കാരണം ഇവന്റെ കൂടെ ആക്കി. വല്യ കാര്യം ഒന്നും ഇല്ലാ. തൃശൂർ വരെയുള്ളു ഒരുമിച്ച് ഉണ്ടാകൂ അത് കഴിഞ്ഞാ പിന്നെ ഒറ്റക്കാണ്. പക്ഷെ പട്ടി ശോ കാണിക്കാൻ വേണ്ടി മണപൂർവ്വം പോകാണ്.
അനുവിനെ ആണ് അടുത്ത ഭാഗത്തിൽ വേണ്ടത്, ശ്രീ യെക്കാളും ഇമ്പ്രെസ്സ് ചെയ്ത ക്യാറക്ടർ അനു ആണ്
Super
കൊള്ളാം.. ??
ശ്രീ ഇനി വരുന്നുണ്ടോ ??
കൊള്ളാം മോനെ
നിരുത്സാഹ പെടുത്തുന്നില്ല
Continue….
നല്ല ഫീൽ ഉള്ള കഥ