ഒരു കഥ [പക്കി] 266

എനിക്ക് ആഗ്രഹം ഒക്കെ ഉണ്ടാർന്നു പിന്നെ നീ ചവിട്ടും എന്ന് പേടിച്ചാണെന്ന് തമാശ രൂപേ പറഞ്ഞു. പെട്ടന്ന് ആണ് അവൾ എനിക്ക് കവിളൊത്തൊരു കിസ്സ് തന്നത്. എന്റെ ഫസ്റ്റ് കിസ്സ് ആണെന്ന് പറയാം അത്. ഞെട്ടി കിടക്കുന്ന എന്നെ നോക്കി അവൾ പറഞ്ഞു ഇത്‌ നല്ല കുട്ടിക്ക് ഉള്ള സമ്മാനം ആണ് വേറൊന്നും കരുതണ്ടന്ന്. ഞാൻ എന്താ പറയണ്ടേ ചെയ്യണ്ടേ എന്നറിയാതെ ചിരിച്ചു കൊടുത്തു. പിന്നെ കുറച്ചു കഴിഞ്ഞു എല്ലാരും എണീറ്റു രാവിലെ ദോശ ഒക്കെ ഉണ്ടാക്കി കഴിച്ചാണ് അവര് പോയത്.

 

ഈ സംഭവത്തിന് ശേഷം ഇവര് രാത്രി അവിടെ വന്ന് നിക്കൽ ഒക്കെ സ്ഥിരം ആയി. പിന്നേം ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോ ഇങ്ങനെ ഒരു രാത്രിയിൽ ആണ് അനു എല്ലാരും ഇരിക്കുമ്പോ ഒരു കാര്യം പറഞ്ഞത്. ഷിബു എന്നോട് ഒരു കാര്യം പറഞ്ഞു അത് ഞാൻ ഇവിടെ പറയാൻ പോകാണ് എന്നൊക്കെ ആണ് ഇൻട്രോ തന്നത്. അവൻ വേണ്ടാന്നൊക്കെ പറയുന്നുണ്ട്. അവസാനം അവൾ പറഞ്ഞൂ ഷിബുവിന് പ്രിയയെ ഇഷ്ടമാണ് ഫ്രണ്ട്ഷിപ് വിചാരിച്ചു ആണ് പറയാൻ പേടി എന്നൊക്കെ. പ്രിയ ചിരിച്ചു കൊണ്ടു കേട്ട് അതൊന്നും നടക്കില്ല എന്ന് പറഞ്ഞു. ഞാനും അത് മാക്സിമം മുടക്കാൻ നോക്കി ഓരോ മുടന്തൻ കാരണങ്ങൾ പറഞ്ഞു. പക്ഷെ അനു കട്ട സപ്പോർട് ആയിരുന്നു. അന്നത്തെ ദിവസം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞപഴേക്കും അവര് തമ്മിൽ സെറ്റ് ആയി എന്ന് എല്ലാരും ഇരിക്കുമ്പോ പറഞ്ഞു.

എനിക്കത് വല്യ ഒരു ഷോക്ക് ആയിരുന്നു അത് പക്ഷെ ഞാനത് സാവകാശം അക്‌സെപ്ട്ട് ചെയ്തു പോവാൻ തീരുമാനിച്ചു.

 

ഇതിനു ശേഷം പുറത്ത് പോകുമ്പോ എന്റെ കൂടെ നടന്നിരുന്ന പ്രിയ അവന്റെ കൂടെ ആയി സ്വാഭാവികമായി അനു എന്റെ കൂടെയും. പിന്നെ ഇവര് ഒപ്പം ആണെങ്കിലും ഇടക്കൊക്കെ ഞങ്ങളോട് പറയാതെ ഒറ്റക്ക് ടൈം സ്‌പെന്റ ചെയ്യാനും പുറത്ത് പോവാനും ഒക്കെ തുടങ്ങി. ആദ്യം ഒക്കെ ഞങ്ങളെ പരിഗണനിച്ചിരുന്ന അവർ പിന്നെ അവരുടെ കാര്യം മാത്രം ആയി നോക്കൽ. കോളേജ് കഴിഞ്ഞാ അവര് രണ്ട് പേരും എവിടേലും പോകും. ഞാൻ നടന്നു റൂമിൽ എത്തി ഒന്നും ചെയ്യാൻ ഇല്ലാതെ ഇരിക്കും. സൺ‌ഡേയും ഇവര് പുറത്ത് പോകും ഞാൻ ഒറ്റക്ക് തന്നെ റൂമിൽ. ഈ ടൈമിൽ അനുവുമായി തല്ല് കൂടുന്നത് ഒക്കെ കുറഞ്ഞു. പിന്നെ അവള് ഇടക്ക് വിളിച്ചു ഇവര് ഇങ്ങനെ ചെയ്യുന്നത് മോശമായി എന്നൊക്കെ പറയും. അത് കേൾക്കുമ്പോൾ എനിക്കും അങ്ങനെ തോന്നും. ഒറ്റക്ക് ഇരിക്കുന്ന എനിക്ക് അനു ഒരു ആശ്വാസം ആയി തുടങ്ങിയിരിന്നു.

The Author

6 Comments

Add a Comment
  1. അനുവിനെ ആണ് അടുത്ത ഭാഗത്തിൽ വേണ്ടത്, ശ്രീ യെക്കാളും ഇമ്പ്രെസ്സ് ചെയ്ത ക്യാറക്ടർ അനു ആണ്

  2. കൊള്ളാം.. ??

    ശ്രീ ഇനി വരുന്നുണ്ടോ ??

  3. കൊള്ളാം മോനെ
    നിരുത്സാഹ പെടുത്തുന്നില്ല

  4. Continue….

    1. നല്ല ഫീൽ ഉള്ള കഥ

Leave a Reply

Your email address will not be published. Required fields are marked *