പക്ഷെ അഞ്ചാമത്തെ വട്ടവും വഴി തെറ്റി ഉഷയുടെ വീടിനു മുന്നലെത്തിയപ്പോ എഥിസ്റ്ന്റെ കിളി പോയി. ആരോ തന്നെ പിന്തുടരുന്നുണ്ടെന്നും , അപ്പുറത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് ചെകുത്താൻ തന്നെ വീക്ഷിക്കുന്നുണ്ടെന്നും അവനു തോന്നി. ഇരുട്ടു വീഴും തോറും പൊന്തക്കാടുകൾ കൊടുംകാടായി രൂപാന്തരം മാറുന്നു. ദൂരെയെങ്ങോ ഇണ ഫ്രൈ ആയ ദുഃഖത്തിൽ കാലൻകോഴി കൂവുന്നു.അതോ ഊളനാണോ, അറിയാൻ പാടില്ല, . ഇതിനു മുൻപ് കാലൻ കോഴിയുടെ കൂവൽ കേട്ടിട്ടില്ല വീട്ടിൽ ചെന്നാൽ ഒന്ന് ഗൂഗിൾ ചെയ്ത് നോക്കണം. അവൻ മനസ്സിൽ ഉറപ്പിച്ചു. ഉഷയുടെ വീടിനു മുന്നിലെ പാലമേൽ കറുത്ത വലിയ മൂങ്ങ ശബ്ദമില്ലാതെ ചേക്കേറിയത് അവൻ ശ്രദ്ദിച്ചു, മൂങ്ങ വന്നിരുന്നത് ഇഷ്ടപ്പെടാതെ പാലമേൽ ഇരുന്ന കാക്ക പറന്ന് മണ്ടയില്ലാത്ത തെങ്ങിൽ ചെന്ന് കാറിപൊടിച്ചു . മൈര്! . കറുത്ത ജന്തുക്കളുടെ ഫാഷൻ പരേഡ് വല്ലോം നടക്കുന്നുടോ ഇവിടെ ! എല്ലാം ദുശ്ശകുനങ്ങൾ. ഇതെന്ത് മൈര്. ഒറ്റയ്ക്ക് നടക്കുന്നത് ബുദ്ധിയല്ലെന്നു മനസ്സിലായ ഫൈസു കോട മഞ്ഞ് വകഞ്ഞു മാറ്റി ഉഷയുടെ പുരയിടത്തിലേക്കു കയറി. ഇനിയും മുന്നോട്ട് പോയാൽ പൊന്തക്കാട്ടിലൊളിച്ചിരിക്കുന്ന ജിന്ന് ചാടിവീണാലോ?
വീടിന്റെ ഉമ്മറപ്പടിയിലിരിക്കുന്ന പൂച്ച ഇരുട്ടിന്റെ നിഗൂഢതയിലേക്കു കണ്ണും മിഴിച്ചിരിക്കുന്നു , മൈര് വീണ്ടും കറുത്ത പൂച്ച!
എന്തിനാണെന്നറിയില്ല കയ്യും കാലും വിറക്കുന്നു .അവൻ ഉഷയുടെ വീട്ടുവാതിലിൽ മുട്ടി. അനക്കമില്ല !
“ഉഷാ …..ക്കാ ” ഒന്നുകൂടി ആഞ്ഞു മുട്ടി , നിശബ്ദദ തന്നെ പരിണാമം.

മാഷെ ‘കഞ്ഞി വെയ്പ്പ്’ വായിച്ച് അന്നേ ഒരു ഫാനായവളാ ഈയുള്ളവൾ. ആനാൽ മാഷിൻ്റെ എന്ത കത ആനാലും എനക്ക് ഇനിപ്പ്
ഡേയ് ഡി ഡി ടീ ..എന്തമാതിരി കതയെടാ ഇത്. അൾട്രാ മോഡേൺ അവലും കഞ്ഞീം. ഒന്നാന്തരം ഉരുക്കിയൊഴിച്ച കൊഴുത്ത ഭാഷ. പേപ്പറും കത്രികയും തോൽക്കുന്ന ചടുലത. അവസാനത്തെ ചാരുലത.
നാട്ടിലെ കുരീക്കാടി ഗൗരീടെ കൊട്ടാരം വീടും വയലിറമ്പിലെ കൈത്തോടിൻ്റെ കരയിൽ ഓലമേഞ്ഞ് അന്തസ്സോടെ ഒറ്റയ്ക്ക് നിന്നിരുന്നു. മകൾ ഓമന രാജകുമാരിയുമായി ഗൗരി ആ ഇരട്ട മുറി വീട്ടിൽ രാജ്ഞിയായി പായ വിരിച്ച് കാത്തിരുന്നു, കന്നി അയ്യപ്പന്മാർക്ക് ഇരുമുടി കെട്ടാനും ഗുരുസ്വാമിമാർക്ക് തെളിഞ്ഞ വാറ്റിനൊപ്പം ശിവമൂലി തെറുത്ത് കൊടുക്കാനും.
പാലച്ചോട്ടിലെ തോട്ടിൽ ഇപ്പൊഴുമുണ്ടോ ആ തെഴുത്ത യക്ഷി
ആരെ …. വാഹ് …..
Nice bro
എഴുത്തിനു ഒരു ഭംഗിയുണ്ട്, തുടരുക ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു!