പക്ഷെ ഒരു കുഴപ്പം ഇതേ പല്ലവി തന്നെയാണ് കേട്ടവരെല്ലാം പറയുന്നത്. അവിടം കൊള്ളില്ല, അങ്ങോട്ട് പോകരുത്, പിള്ളരിതൊന്നും അന്വേഷിക്കരുത്. പോടാ… വാടാ … . ആകെ മൊത്തം ഒരു പുകമറ. ഒന്നുമില്ലെങ്കിലും പത്തൊൻപത് വയസ്സായ ഒരു യുവാവല്ലെ ഫൈസൂ
“നാട്ടുകാര് പട്ടി കഴുവേറി മക്കള് , ഫാ…” വഴി പ്രശ്നം കേട്ടപാടെ പണിക്കർ ആഞ്ഞ് ആട്ടി. തുപ്പൽ കുറചൊക്കെ ഫൈസൂൻ്റെ ദേഹത്തും തെറിച്ചു. എന്നാലും സാരമില്ല, ഒരു ഹൺഡ്രഡ് ബക്ക്സ് കൊടുത്തപ്പോൾ പാലയുടെയും ഉഷേടേം അക്ഷാംശോം ദശാംശോം അടക്കം ചരിത്രവും എല്ലാം ഫൈസൂന് നല്ല ഭംഗിയായി Mr.പണിക്കർ വിവരിച്ചു കൊടുത്തു.
കാര്യം അങ്ങേരുടെ തലക്ക് സ്വൽപം അസുഖമുണ്ട്. പക്ഷേ പഴയ അബാകസ് ആണ്! തൽക്കാലം വീട് തോറും കേറി ഇരക്കലാണ് ഇപ്പോഴെത്തെ വരുമാന മാർഗം.
പണിക്കരുടെ വിവരണം കൂടി കേട്ടതോടെ ഫൈസൂന് എങ്ങനേലും ഉഷയുടെ തട്ടകത്തിൽ എത്തിയാൽ മതിയെന്നായി. എന്താന്ന് വച്ചാ…. കറവക്കാരി ഉഷ പശുനെ മാത്രമല്ല നാട്ടിലെ കാളകളെയും കറക്കാറുണ്ട്.
സംഭവം ഏന്താന്ന്- അതു തന്നെ, കുറച്ചു കാലം മുൻപ് വരെ അവരുടെ നിത്യ സന്ദർശകനായിരുന്നു Mr. പണിക്കർ, ഒരു ദിവസം പണിയും കഴിഞ്ഞു തിരിച്ചു പോകുമ്പോ അവസാനം നാട്ടുകാര് പിടിച്ചെന്നോ തലക്കിട്ടു കൊട്ടിയെന്നോ, കത്തിച്ചെന്നോ പിടിച്ചെന്നോ, എന്തൊക്കെയോ ആയി . ഏതായാലും അശാന് വട്ടായത്തിൽ പിന്നെ കറവക്കാരി അങ്ങോട്ട് അടുപിച്ച് കാണാൻ വഴിയില്ല, ഉഷക്ക് ഇപ്പൊ ഒരു ഒരു നാൽപ്പത് നാൽപത്തഞ്ച് വയസ്സ് കാണുമായിരിക്കും. സർവഗുണ ശരീരസമ്പന്ന.

മാഷെ ‘കഞ്ഞി വെയ്പ്പ്’ വായിച്ച് അന്നേ ഒരു ഫാനായവളാ ഈയുള്ളവൾ. ആനാൽ മാഷിൻ്റെ എന്ത കത ആനാലും എനക്ക് ഇനിപ്പ്
ഡേയ് ഡി ഡി ടീ ..എന്തമാതിരി കതയെടാ ഇത്. അൾട്രാ മോഡേൺ അവലും കഞ്ഞീം. ഒന്നാന്തരം ഉരുക്കിയൊഴിച്ച കൊഴുത്ത ഭാഷ. പേപ്പറും കത്രികയും തോൽക്കുന്ന ചടുലത. അവസാനത്തെ ചാരുലത.
നാട്ടിലെ കുരീക്കാടി ഗൗരീടെ കൊട്ടാരം വീടും വയലിറമ്പിലെ കൈത്തോടിൻ്റെ കരയിൽ ഓലമേഞ്ഞ് അന്തസ്സോടെ ഒറ്റയ്ക്ക് നിന്നിരുന്നു. മകൾ ഓമന രാജകുമാരിയുമായി ഗൗരി ആ ഇരട്ട മുറി വീട്ടിൽ രാജ്ഞിയായി പായ വിരിച്ച് കാത്തിരുന്നു, കന്നി അയ്യപ്പന്മാർക്ക് ഇരുമുടി കെട്ടാനും ഗുരുസ്വാമിമാർക്ക് തെളിഞ്ഞ വാറ്റിനൊപ്പം ശിവമൂലി തെറുത്ത് കൊടുക്കാനും.
പാലച്ചോട്ടിലെ തോട്ടിൽ ഇപ്പൊഴുമുണ്ടോ ആ തെഴുത്ത യക്ഷി
ആരെ …. വാഹ് …..
Nice bro
എഴുത്തിനു ഒരു ഭംഗിയുണ്ട്, തുടരുക ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു!