?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ] 406

അവൾ റാമിന്റെ കൈയിൽ നിന്ന് ചാവി തട്ടി മേടിച്ചു..

അനു :ഇവിടെ താ മതി ഓടിച്ചത്…

അവൾ അകത്തേക്ക് കയറി പോയി..

റാം :അയ്യോ ആള് പിണങ്ങി, ഞാൻ ഒന്ന് പോയി സമാധാനിപ്പിച്ചു ഇപ്പോൾ വരാം…

നിഖിൽ :ഉം ശെരി ശെരി….

റാമും അകത്തു പോയപ്പോൾ നിഖിലും അകത്തു കയറി. അനു മുകളിലെ റൂമിലേക്ക് പോയതിന്റെ തൊട്ട് പിറകെ റാമും പോയി. റൂമിനുള്ളിൽ ചെന്ന്

റാം :എടി പെണ്ണെ താക്കോൽ ഇങ്ങ് താ…

അനു :ഇല്ല തരില്ല കാര്യം കഴിഞ്ഞപ്പോൾ എന്റെ അച്ഛനെ കുറെ ആക്കിയില്ലേ..

റാം :കളിക്കല്ലേ മോളെ വണ്ടിയുടെ ഉള്ളിൽ ഇരിക്കുവാ സാധനം എടുക്കണ്ടേ…

അനു :വേണ്ട കുടിക്കണ്ട…

റാം :എടി നിന്റെ അച്ഛൻ എങ്ങാനും വല്ല ആവശ്യത്തിനും വണ്ടി എടുത്തു കൊണ്ടു പോയാൽ പണി ആകും…

അനു :അയ്യോ…

റാം :അതാണ് പറഞ്ഞത് കീ ഇങ്ങ് തെരാൻ.

അനു :ഇന്നാ…

അവൾ കൈ നീട്ടി കീ റാമിന് കൊടുത്തു..

റാം :അല്ല നീ അത് തുറന്നു അത് ഇങ്ങ് എടുത്തു കൊണ്ട് വരാൻ പറ്റുമോ…

അനു :അയ്യോ വേണ്ട എനിക്ക് പേടിയാ. പുറത്ത് ആണെങ്കിൽ എല്ലാരും ഉണ്ട് ആരെങ്കിലും വന്നു കൈ ഇടും…

റാം :അത് ഒന്നും ഉണ്ടാകില്ല നീ നൈസ് ആയി ഇങ്ങ് കൊണ്ടു വന്നാൽ മതി.

അനു :എന്റെ പൊന്ന് റാമേട്ട അത് മാത്രം വേണ്ട എനിക്ക് പേടിയാ. അത് മാത്രം അല്ല നിഖിലേട്ടൻ പുറത്ത് നിൽപ്പുണ്ട്..

റാം :ഉം അവൻ സത്യത്തിൽ ആരാ ഇവിടുത്തെ..

അനു :സത്യത്തിൽ നിഖിലേട്ടൻ അച്ഛന്റെ ഏറ്റവും ഇളയ സഹോദരി മകനാണ്.. അവരൊക്കെ ഇംഗ്ലണ്ടിൽ ആണ് നിഖിലേട്ടന് അവിടെ ഇഷ്ടം അല്ല നാട്ടിൽ തന്നെ ആയിരുന്നു ഇഷ്ടം.. എന്നാൽ ഇംഗ്ലണ്ടിൽ പോകുന്നില്ലെങ്കിൽ ഇളയച്ഛന്റെ കൂടെ മുംബൈ പോകണം എന്ന് മാമി പറഞ്ഞു അതോടെ ഏട്ടൻ മുംബൈക്ക് പോയി.

റാം :ഓഹ്ഹ്…

അനു :സത്യത്തിൽ നിഖിലേട്ടൻ ഇളയച്ഛന്റെ മകനെ പോലെ ആണ് വളർന്നത്. എന്റെ മുരചെക്കൻ ആണ്..

The Author

അജിത് കൃഷ്ണ

Always cool???

47 Comments

Add a Comment
  1. ഉടനെയെങ്ങാനും അടുത്ത ഭാഗം ഉണ്ടാകുമോ ???

Leave a Reply

Your email address will not be published. Required fields are marked *