റാം :ആഹാ എന്നിട്ട് എന്തെ അങ്ങനെ ആലോചിച്ചില്ല..
അനു :ആലോചിച്ചു പക്ഷേ അതിനു മുൻപ് ആള് ഒരു ഹിന്ദിക്കാരി കൂടെ കമ്മിറ്റെട് ആയി..
റാം :നിനക്ക് ഇഷ്ടം ആയിരുന്നോ..
അനു :ഇഷ്ടം ആയിരുന്നു പക്ഷേ ആള് വേറെ വഴിക്ക് ആണെന്ന് കണ്ടപ്പോൾ ഞാൻ എന്തിനു വെറുതെ….
റാം :ഉം ശെരി ഞാൻ പോയി സാധനം നൈസ് ആയി എടുക്കാം..
അനു :ശെരി റാമേട്ടട്ട…!
റാം താക്കോൽ എടുത്തു പുറത്ത് ചെന്നപ്പോൾ നിഖിൽ അവിടെ ഉണ്ടായിരുന്നില്ല. പിറക് വശത്തേക്ക് മാറ്റി വെച്ച സ്‌കൂട്ടറിൽ നിന്ന് ഒരു കവർ എടുത്തു കൈയിൽ പിടിച്ചു. മെല്ലെ വീട്ടിന്റെ ഉള്ളിലേക്ക് നടന്നു അകത്തു കുറച്ചു കുട്ടികൾ ഓടി ചാടി കളിക്കുന്നുണ്ട്. പെണ്ണുങ്ങൾ എല്ലാം അടുക്കളയിൽ ആണ് കുറച്ചു പേർ കൂടി ഇരുന്നു കാര്യം പറയുന്നു മാധവൻനായരും അനിയൻമാരും എല്ലാം എന്തൊക്കെയോ പഴയ കാര്യങ്ങൾ പറഞ്ഞു വീമ്പു പറയുന്നുണ്ട്. ഈ തക്കത്തിനു റാം സാധനം മുറിയിൽ കൊണ്ട് വന്നു. സത്യത്തിൽ ബിയർ മാത്രം ആണ് അതിൽ ഉണ്ടായിരുന്നത് മൊത്തോം മൂന്നു ബോട്ടിൽ. പുറത്ത് പോയപ്പോൾ ബാറിൽ വെച്ച് ഒന്ന് രണ്ട് പെഗ് വിട്ടിരുന്നു അത് കൊണ്ട് പിന്നെ ലിക്കർ വാങ്ങിയില്ല. അനു അപ്പോൾ അവിടെ ഇല്ലാത്തതു കൊണ്ട് കുപ്പി റാം അലമാരയുടെ മുകളിൽ ഒളിപ്പിച്ചു വെച്ച് പുറത്തേക്ക് വന്നു. പെട്ടന്ന് സൗദാമിനി വന്നു.
സൗദാമിനി :എല്ലാരും കഴിക്കാൻ അകത്തേക്ക് വാ…
സത്യത്തിൽ നല്ല വിശപ്പ് ഉണ്ടായിരുന്നു റാമിനും. അനു റാമിനെ കൈ കാണിച്ചു വിളിച്ചു എന്നിട്ട് കഴിക്കാൻ വരാൻ പറഞ്ഞു. അവൻ വരാം എന്ന് തിരിച്ചും ആഗ്യം കാണിച്ചു. റാം അകത്തുള്ള മുറിയിലേക്ക് എല്ലാവരുടെയും കൂടെ കയറി. ആ മുറിയിൽ ഡൈഗ്നിങ് ടേബിൾ ഒരു മൂലയ്ക്ക് മാറ്റി ഇട്ടിരിക്കുക ആണ്. എന്നിട്ട് തറയിൽ പായ വിരിച്ചു വാഴയില ഇട്ടിരിക്കുക ആണ് എല്ലാർക്കും. സത്യത്തിൽ അത് കാണാൻ ഒരു ഭംഗി ഉണ്ടായിരുന്നു. ഗ്ലാസും സ്പൂണും മാത്രം വെച്ച് കഴിക്കുന്ന പലരും പരസ്പരം നോക്കി എന്തൊക്കെയോ പറയുന്നത് കേട്ടപ്പോൾ റാമിന് ചിരി വന്നു. എല്ലാരും ഇരുന്നു അന്ന് മനസ്സ് നിറഞ്ഞു റാം ആഹാരം കഴിച്ചു. നാട്ടിലെ ആഹാരം അത് ഒരു രുചി തന്നെ ആണ്. റൂമിൽ എത്തി കഴിഞ്ഞു റാം അണുവിനോട് പറഞ്ഞു..
വീണ്ടും വരും എന്നാ വിശ്വാസം ഉള്ളത് കൊണ്ട് കാത്തിരിക്കുന്നു
Next part withing bro
ഉടനെയെങ്ങാനും അടുത്ത ഭാഗം ഉണ്ടാകുമോ ???
Etra thidukkamo?vaayikkan