അനു :ഏട്ടൻ കുടി അല്പം കൂടുന്നുണ്ടോ എന്നൊരു സംശയം ഉണ്ട് കേട്ടോ എനിക്ക്..!
റാം :ഇത് ബിയർ അല്ലെടി ഇത് കുടിച്ചു എന്ത് ആകാൻ ആണ്…
അനു :കുഴപ്പം ഒന്നും ഇല്ലേ ബിയർ കുടിച്ചാൽ…
റാം :എന്ത് കുഴപ്പം…
അനു :അല്ല ഒന്നുമില്ല… വെറുതെ ചോദിച്ചു എന്നേ ഉള്ളു..
അവൾക്ക് അപ്പോൾ ആണ് അന്നത്തെ പാർട്ടി കാര്യ ഓർമ്മ വന്നത്. അന്ന് ആൻസി ചേച്ചി അവളെ കൊണ്ടു പാർട്ടിയിൽ പോയതും അവിടെ വെച്ച് ബിയർ കുടിപ്പിച്ചതും. ശെരിയാണ് അന്ന് അവളെ കൊണ്ടു സിഗരറ്റ് പോലെ എന്തോ ചുണ്ടിൽ വെച്ച് നിർബന്ധമായി വലിപ്പിച്ചു. അത് കഴിഞ്ഞപ്പോൾ ആണ് തന്റെ പാതി ബോധം പോയത്.
റാം :നീ എന്താ ആലോചിക്കുന്നത്…
അനു : ഹേയ് ഒന്നുമില്ല…!
അവൾ നോക്കുമ്പോൾ ആ ബോട്ടിലും തീരാൻ പോകുന്നു എന്ന അവസ്ഥയിൽ ആണ്. അവൾ അവിടെ ഇരുന്നു പയ്യെ പയ്യെ ആ ബോട്ടിൽ കാലിയാക്കി ശേഷം പുറത്തേക്ക് കൊണ്ട് കളഞ്ഞില്ലെങ്കിൽ നാളെ ആരെങ്കിലും ഇത് കാണും അവൾ മെല്ലെ ബെഡിൽ നിന്ന് എഴുന്നേറ്റു.
അനു :ഏട്ടാ ബോട്ടിൽ ഞാൻ കൊണ്ടു കളഞ്ഞിട്ടു വരാം..
റാം : ആഹ്ഹ്ഹ്..
അനു ആദ്യം പുറതേക്ക് വന്നു ചുറ്റുപാടും ഒന്ന് നോക്കി മുകളിൽ ആരും മുകളിലത്തെ നിലയിൽ പുറത്ത് നിൽപ്പില്ല എന്ന് കണ്ടപ്പോൾ താഴേക്കു ഇറങ്ങി വന്നു. സമയം അപ്പോൾ 12:30ആയത് കൊണ്ട് അവിടെയും ആൾക്കാർ കുറവായിരുന്നു ഉള്ളവർ എല്ലാം തറയിൽ തന്നെ പായ വിരിച്ചു കിടക്കുക ആണ്. അവൾ ശബ്ദം വെക്കാതെ തിരിഞ്ഞു മുറിയിൽ കയറി മൂന്ന് ബോട്ടിൽ കവറിൽ ഇട്ട് കൊണ്ട് താഴേക്കു വന്നു. മെല്ലെ ഡോർ തുറന്നു പുറത്തേക്ക് പോയി തൊഴുത്തിന്റെ പിന്നിലെ ചാണക കുഴിയുടെ അടുത്ത് നിന്ന് താഴേക്ക് വലിച്ചു എറിഞ്ഞു. സമാധാനം ആയി എന്ന് കരുതി തിരിഞ്ഞതും അവളുടെ തൊട്ടു മുൻപിൽ ആയി ഒരാൾ വന്നു നിൽക്കുന്നു. അവൾ പെട്ടന്ന് ഒന്ന് പേടിച്ചു പോയി പിറകിലേക്ക് മാറിയതും ചാണക കുഴയിലേക്ക് വീഴുവാൻ ഒരുങ്ങി. പെട്ടന്ന് അയാൾ അവളെ കൈ കൊണ്ട് വലിച്ചു മാറിലേക്ക് ഇട്ടു. അവൾ അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ നിഖിൽ ആണ്..
വീണ്ടും വരും എന്നാ വിശ്വാസം ഉള്ളത് കൊണ്ട് കാത്തിരിക്കുന്നു
Next part withing bro
ഉടനെയെങ്ങാനും അടുത്ത ഭാഗം ഉണ്ടാകുമോ ???