?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ] 410

നിഖിൽ :അനു എന്താ എന്ത്പറ്റി എല്ലാരും അകത്തു കിടന്നു കറങ്ങുമ്പോൾ നീ ഇവിടെ വന്നു നിൽക്കുന്നത്.

അനു :നിഖിലേട്ടാ അത് ഏട്ടൻ വണ്ടി എടുത്തു പുറത്ത് പോയി കുറേ നേരമായി ആളു ഇതുവരെ ഇങ്ങ് വന്നില്ല…

നിഖിൽ : ഓഹ്ഹ്ഹ് അതിനെന്താ അളിപ്പോ ഇങ്ങ് വരുമെന്നേ അത് ആലോചിച്ചു നീ ടെൻഷൻ അടിക്കാതെ ഇരിക്ക്. നീ പുള്ളിക്കാരന്റെ നമ്പറിൽ ഒന്ന് ഡയൽ ചെയ്തു വിളി…

അനു :വിളിച്ചു നിഖിലേട്ടാ ആള് ഫോൺ എടുക്കണ്ടേ….

നിഖിൽ :അപ്പോൾ പേടിക്കണ്ട പുള്ളി വണ്ടി ഓടിക്കുക ആകും… അല്ല ആളു കാറിൽ വല്ലോം ആണോ പുറത്ത് പോയെ..

അനു :അല്ല സ്‌കൂറ്ററിൽ…

നിഖിൽ :ഏത് സ്‌കൂറ്ററിൽ,,, നമ്മുടെ പണ്ടത്തെ അമ്മാവൻ സ്‌കൂട്ടറിലോ…

അനു :അഹ് അതിൽ തന്നെ…

നിഖിൽ :അതിപ്പോളും ഇവിടെ തന്നെ ഉണ്ടായിരുന്നോ… ഞാൻ കരുതി വിറ്റ് കാണുമെന്നു.

അനു :അറിയാല്ലോ അച്ഛന് ആ വണ്ടിയിൽ ഉള്ള ക്രേസ്…

നിഖിൽ :എന്റെ പൊന്നോ എനിക്ക് അറിയാമേ. പണ്ട് ഞാൻ ഇവിടെ നിന്നപ്പോൾ ഒരുപാട് തവണ കയറിയിട്ടുള്ളത് അല്ലേ. അന്ന് തന്നെ പൊകുന്ന വഴി ചുരുങ്ങിയത് ഒരു രണ്ട് മൂന്ന് എടുത്തു എങ്കിലും ആള് ഓഫ് ആയി നിൽക്കും.

അനു :ഉം അതിനോട് അച്ഛന് വലിയ ഒരു അട്രാക്ഷൻ ആണ് നിഖിലേട്ടാ…

നിഖിൽ :ആഹാ ഇപ്പോൾ നിന്റെ ടെൻഷൻ ഒക്കെ കുറെ മാറിയല്ലോ…

അനു :നിഖിലേട്ടൻ നമ്മുടെ ചെറുപ്പകാലത്തു കാര്യം പറഞ്ഞപ്പോൾ ഓർമ്മ ആ വഴി ഒന്ന് പോയി..

നിഖിൽ :എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു. എന്ത് രസമായിരുന്നു അല്ലെ അപ്പോൾ. വയലിൽ പോകുന്നു മീൻ പിടിക്കുന്നു തോട്ടിൽ കുളിക്കാൻ പോകുന്നത് പിന്നെ പുളി മാങ്ങാ എറിഞ്ഞിട്ട് ഉള്ളിയും ഉപ്പും മുളക് പൊടിയും എല്ലാം മിക്സ് ചെയ്തു കഴിക്കുന്നതും…

അനു :ശോ വായിൽ വെള്ളം ഊറുന്നു…

നിഖിൽ :സത്യം എനിക്ക് ഇവിടെ നിന്ന് നിങ്ങളെ ഒക്കെ വിട്ട് പോകണം എന്ന് ഒരു ആഗ്രഹം ഇല്ലായിരുന്നു. പിന്നെ ഞാൻ ഇവിടെ നിന്ന് പോയപ്പോൾ സത്യത്തിൽ എന്റെ എല്ലാ സന്തോഷവും അവിടെ തീർന്നു പോകുക ആയിരുന്നു. മുംബൈയിലെ ഫ്ലാറ്റിൽ സത്യത്തിൽ രണ്ട് ചുമരുകൾക്ക് ഇടയിൽ ഇരുന്നു ഞാൻ എപ്പോഴും ഇതെല്ലാം ഓർക്കുമായിരുന്നു. അവിടെ മഴ പെയ്താൽ അത് റൂമിൽ നിന്ന് പുറത്തേക്ക് നോക്കി നിന്ന് ആസ്വദിക്കാം നാട്ടിൽ ആയിരുന്നു എങ്കിൽ നനഞ്ഞു തുള്ളിചാടി എന്തൊക്കെ ബഹളം ഉണ്ടാക്കാമായിരുന്നു.

The Author

അജിത് കൃഷ്ണ

Always cool???

47 Comments

Add a Comment
  1. ഉടനെയെങ്ങാനും അടുത്ത ഭാഗം ഉണ്ടാകുമോ ???

Leave a Reply

Your email address will not be published. Required fields are marked *