ഒരു പനിനീർപൂവ് 1 [Vijay] 191

എന്തൊക്കെ ഉണ്ട് മോളെ കോളേജിൽ വിശേഷങ്ങൾ,  ആരാധകർ ഒക്കെ എന്തു പറയുന്നു.. അരുൺ പ്രിയയോട് ചോദിച്ചു

ഓ ഞാൻ അത് ഒന്നും ശ്രദിക്കാൻ പോകാറില്ല.. ആ പിന്നെ നാളെ സ്ഥലം മാറി പോയ ഞങ്ങളുടെ മിസ് നു പകരം വേറെ ആളു വരുന്നുണ്ട് എന്നു കേട്ടു.. പാവം ആയാൽ മതിയായിരുന്നു..,,

മ്മ് മ്,,  അവൻ ഒന്നു മൂളി,, അല്ല എന്നിട്ടു ഇന്നു പുതിയ പ്രേമാഭ്യർത്ഥന ഒന്നും വന്നില്ലേ..,  അവൻ അവളെ കളിയാക്കി ചോദിച്ചു..,

അവൾ മുഖം ദേഷ്യത്തിൽ ആക്കി പറഞ്ഞു..
ഒന്നും വന്നില്ല വരുമ്പോ അറിയിക്കാം,, അതും പറഞ്ഞു അവൾ ഉറക്കെ.. അമ്മെ ഈ ചേട്ടനെ എന്താ കെട്ടിച്ചു വിടാത്തേ വയസു ഇരുപത്തിഏഴു ആയി..,,,

അപ്പോ സരസ്വതിയമ്മ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു..
അവൻ നിന്റെ കഴിയട്ടെ എന്നും പറഞ്ഞു നിൽകുവല്ലേ..,,

അയ്യടാ എനിക്ക് എപ്പോഴെങ്ങും കല്യാണം വേണ്ട,, അല്ലെങ്കിൽ തന്നെ എന്റെ കാര്യങ്ങൾ അറിയാവുന്ന ആരാ എന്നെ കെട്ടുക..,, പെട്ടന്ന് അവൾ അത് പറഞ്ഞിട്ടാണ് ഓർത്തത് അത് പറയാൻ പാടില്ലായി രുനെന്നു..,,
പിന്നെ ആരും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല

അവസാനം ലച്ചു തന്നെ അരുണിനെ നോക്കി പറഞ്ഞു..
എന്റെ കഴിയട്ടെ എന്നും പറഞ്ഞു മുങ്ങി നടക്കുവാ അല്ലെ.., അല്ലാതെ തേച്ചിട് പോയവളെ ഓര്ത്തിട്ടല്ല ഇങ്ങനെ കെട്ടാണ്ടു നടക്കുന്നത്..,, വിരഹ കാമുകൻ

(അരുണിന് പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നു പക്ഷെ പെണ്ണ് അവനെ തേച്ചിട് വേറെ ഒരുത്തന്റെ കൂടെ കല്യാണം കഴിച്ചു പോയ്‌,, അത് ഒക്കെ അവൻ ലച്ചനോട് പറഞ്ഞിട്ടുണ്ട് )
ടി എന്നും പറഞ്ഞു അവൻ അവളെ അടിക്കാനായി
കൈ ഓങ്ങി
അവൾ ചിരിച്ചിട് ഓടി മുറിയിലേക്കു പോയി..

നിനക്കു ഞാൻ വച്ചിട്ടുണ്ടടി കാന്താരി.. അവൻ അവളോട് പറഞ്ഞു..

‘അമ്മ ഞാൻ കുളിച്ചിട് വരാമേ,, മുറിയിലേക്കു പോകുന്ന വഴിക്കു അവൾ വിളിച്ചു പറഞ്ഞു..,,,

അങ്ങനെ കുളി ഒക്കെ കഴിഞ്ഞു പൂജ മുറിയിൽ പ്രാർത്ഥിക്കാൻ ആയി പോയി.. മുത്തശ്ശി നാമം ജപിക്കുന്നുണ്ടായിരുന്നു..
അവൾ അവിടെ ഇരിക്കുന്ന കൃഷ്ണ വിഗ്രഹത്തിൽ കൈ കൂപ്പി പ്രാർത്ഥിച്ചു.. എന്നിട്ടു പഠിക്കുവാനായി റൂമിൽ പോയി..,,

അരുൺ അപ്പോൾ പുറത്തേക്കു പോയിരുന്നു..
അവൾ റൂമിൽ കയറി പഠിക്കാനായി ഇരുന്നു.. ഒരു കുഞ്ഞു കൃഷ്ണന്റെ പ്രതിമ ആ ടേബിൾ ളിൽ ഉണ്ടായിരുന്നു,, അവൾ അതിനെ നോക്കി പറഞ്ഞു

എന്റെ കൃഷ്ണ,, നാളെ വരുന്ന ആൾ എങ്ങനത്തെ
ആണോ ആവൊ,, അസൈൻമെന്റ് ഒക്കെ ചെയ്തു തീർകം,,
എന്നും പറഞ്ഞു അവൾ ഓരോന്നും ചെയ്തു തീർത്തുകൊണ്ടിരുന്നു,. സമയം പോയത് അറിഞ്ഞേ ഇല്ല..

അമ്മയുടെ താഴെ നിന്നുള്ള വിളി കേട്ടാണ് അവൾ സമയം നോക്കിയത്.. 9 മണി ആയി..

The Author

34 Comments

Add a Comment
  1. നാടോടി

    നല്ല തുടക്കം ന്യൂ പാർട്ട്‌ asap

  2. Bro next part evde

  3. കൊള്ളാം, നല്ല തുടക്കം

  4. നല്ല കഥ. തുടക്കം തന്നെ ഒരു പാട് പ്രതീക്ഷകൾ തരുന്നുണ്ട്- അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഒരുപാട് പ്രതിക്ഷ കൊടുക്കരുത് ദിലീപ്.. ഒരുപക്ഷെ എനിക്ക് അത്രക്കു ഉയരാൻ പറ്റിയില്ലെങ്കിൽ എന്നെ കുറ്റപ്പെടുത്തരുത്,, ??

  5. നന്നായിട്ടുണ്ട്… ???? തുടരണം

    1. താങ്ക്സ് മനു ?

  6. തുടക്കം നന്നായിട്ടുണ്ട്. ഇതുപോലെ തന്നെ തുടരുക….

    1. താങ്ക്സ് നോട്ടോറിസ് ???

  7. സൂപ്പർ

  8. Thudakkam kollam broo plz continue

  9. തിടുക്കം കൊള്ളാം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  10. മിൽഫ് അപ്പുക്കുട്ടൻ

    Aksharathettukal sradhich ezhuthoo ..pinne adutha thavan pagukal koottane ..thudakkkam kalakki

    1. ശ്രദികാം,, മിൽഫ് ??

  11. 1 part super bro……
    Next part eppo……?

    1. വരാം എഴുതികൊണ്ട് ഇരിക്കുന്നു ???

  12. അപ്പൂട്ടൻ

    തുടക്കം മനോഹരമായിട്ടുണ്ട്. നല്ലൊരു കഥയുടെ ആരംഭം എന്ന് വിശ്വസിച്ച് വിശേഷിപ്പിക്കാം

    1. അങ്ങനെ തന്നെ ഞാനും വിശ്വസിക്കുന്നു അപ്പു ??

  13. Dear Vijay, കഥ നന്നായിട്ടുണ്ട്. നല്ല തുടക്കം. പിന്നെ അരുണും നിഥിനും മാറിപോയിട്ടുണ്ട്. ലച്ചുവിനോട് ഒരു വല്ലാത്ത സിമ്പതി തോന്നുന്നു. Waiting for next part.
    Rrgards.

    1. ഓക്കേ ഞാൻ ശ്രദികാം ??

  14. കണ്ണൂക്കാരൻ

    തുടക്കം കൊള്ളാം… പേരുകൾ ഇടക്കിടക്ക് മാറിപോകുന്നുണ്ട് അത് ശ്രദ്ധിക്കണം
    തുടരുക

    1. ശ്രദികാം bro ?

  15. വെടി രാജ

    നല്ല കഥ എനിക്കിഷ്ടമായി. കണ്ണൻ്റെ രാധ കാത്തിരിക്കുന്നത് സാറിനെ ആവരുതെ എന്നൊരു പ്രാർത്ഥന മാത്രം. ഒരു സസ്പൻസ് പൊളിഞ്ഞ ഫീൽ എനിക്കു തോന്നാതിരിക്കാനാണ്. എല്ലാം എഴുത്തുകാരൻ്റെ അവകാശമാണല്ലോ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ശ്രമിക്കാം bro,, നിങ്ങളെ പോലെ വാക്കുകൾ കൊണ്ട് അമ്മാനം ആടുന്നവരുടെ ഇടയിൽ ഒരു ചെറിയ കുഞ്ഞാണ് ഞാൻ..

  16. വേട്ടക്കാരൻ

    തുടക്കം അതിമനോഹരം,വളരെനല്ല അവതരണം.ഇനി അടുത്തപാർട്ട് പേജ്കൂട്ടി
    വേഗത്തിൽ വയോ….

  17. തുടക്കം ഗംഭീരം.. അടുത്ത ഭാഗം വേഗം തന്നെ ഇടണം

  18. കൊള്ളാം തുടക്കം നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *