മാധവൻ : എന്തെ കുട്ട്യേ വൈകിയെ
(അയാള് പാര ഉപയോഗിച്ച് തേങ്ങ പൊതിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ…അരികിലായി പച്ചയും പാതി ഉണങിയതുമായ ഒരു കൂട്ടം തേങ്ങകൾ )
ഗോപിക : പായസം കിട്ടാൻ ഒരുപാട് നേരായി മാധവ മാമാ
മാധവൻ : ഹ… എവിടെ നമ്മുടെ പിറന്നളൂകരൻ എഴുന്നേറ്റില്ല…എന്ത് ഉറക്ക ഇത്
വരാന്തയിൽ അര മതിലിൽ ഉയർത്തി കെട്ടിയ അര മതിലിൽ കാൽ നീട്ടി ഇരിക്കുകയായിരുന്നു ജാനകി. മുഴുവൻ നരച്ച മുടി വെളുത്ത സാരിയും വെളുത്ത ബ്ലൗസും. പ്രായത്തിൻ്റെ വല്ലായ്മ അവരുടെ മുഖത്ത് പ്രകടമായിരുന്നു
ജാനകി : അവൻ ഉറങ്ങിക്കോട്ടെ പഠിക്കാൻ ഒന്നും പോവണ്ട ലോ ഇപ്പൊ
മാധവൻ : ഉവ്വ നിങ്ങള അവനെ ഇങ്ങനെ….
ഗോപികയോടായി
മാധവൻ : ഹ… മോളെ ഒരു ചായ കിട്ടിയാൽ കൊള്ളരുന്നു
ഗോപിക : ഇപ്പൊ തരാം…
അകത്തേക്ക് പോകുന്നതിനു ഇടയിൽ കിടപ്പ് മുറിയിലേക്ക് നോക്കി
ഗോപിക : വിനു… എടാ വിനു… എഴുന്നേൽക്ക് നേരം എത്രയായി എന്തുറക്ക ഇത്
മാധവൻ : എന്തെ അമ്മേ…എന്താ ഒരു വിമ്മിട്ടം ഇന്ന് വലിക്കാൻ ഒന്നും കിട്ടിയില്ലേ…തീർന്നോ…
ജാനകി : ന്താ… മാധവാ കേട്ടില്ല
മാധവൻ : ഇത്തവണ അമ്പലത്തിൽ ദുര്യോധന സഭ യ നാടകം… എന്തെ പോകുന്നുണ്ടോ ന്നു പാഞ്ചാലി ആയിട്ട് ആരെയും ഇത് വരെ കിട്ടിയില്ല എന്ന കെട്ടെ
ജാനകി : ഭ…. വഷളൻ
ജാനകി തള്ളയെ നോക്കി ചിരികുന്ന മാധവൻ തൻ്റെ ജോലി തുരടുന്നു….
അന്ന് സന്ധ്യക്ക്
