അവൻ ചെറുതായി ഒന്ന് ശ്വാസം എടുത്തതിനുശേഷം ഒരു ചെറു പുഞ്ചിരിയോടെ അവളോട് പറഞ്ഞു. “ഹോ ആ നശിച്ച സ്വപ്നം അശ്വദ്ധാത്മാവീന്റെ ശാപം പോലെ അത് എന്നെയും കൊണ്ടേ പോകൂ എന്ന് തോന്നുന്നു”. അവന്റെ തോളിൽ കൈവെച്ചു കാർത്തിക പറഞ്ഞു “ഇതെല്ലാം മറക്കാൻ ശ്രമിക്കുക”.
“അതു തന്നെയാണ് ഞാനും ശ്രമിക്കുന്നത് പക്ഷേ എന്നെക്കൊണ്ട് സാധിക്കില്ല” അവൻ പറഞ്ഞു. ഒരുപക്ഷേ എന്റെ കടന്നു പോയ ജീവിതത്തിൽ തൃപ്തികരമല്ലാത്ത മനസ്സ് വീണ്ടും ആഗ്രഹിക്കുന്നത് കൊണ്ടാവാം ഒന്നും കൂടി അങ്ങോട്ട് തിരിച്ചു പോകാൻ.അങ്ങോട്ട് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ത് രസമായിരിക്കും നഷ്ടപ്പെട്ടു പോയി എന്ന് കരുതുന്ന അനുഭവങ്ങളെല്ലാം തിരിച്ചുപിടിക്കാം ആയിരുന്നു”.
കാർത്തിക: ശരിയാണ് ജീവിതത്തിൽ നഷ്ടപ്പെട്ട പോയതെല്ലാം തിരിച്ചു പിടിക്കാൻ കഴിയും എന്നിരുന്നുവെങ്കിൽ ജീവിതം എത്ര രസകരമായ ഒന്നായിരുന്നുനേനെ
അവൾ വീണ്ടും തുടർന്നു.
ആകാശ് താൻ എന്താണ് കല്യാണം കഴിക്കാത്തത് ഒരു പക്ഷേ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയതു കൊണ്ടാവാം തന്നെ ഇത്തരത്തിലുള്ള ചിന്തകൾ വേട്ടയാടുന്നതും നിരവധി പ്രാവശ്യം അസ്വസ്ഥമാക്കുന്നതും ഞാൻ പറയുന്നത് ശരിയാണെന്ന് താങ്കൾക്കു ഒരിക്കൽ പോലും തോന്നിയിട്ടില്ലേ?. ഒരിക്കൽ കൂടി മനസ്സിൽ സ്വയം ശപിച്ചുകൊണ്ട് ആകാശ് പറഞ്ഞു. “അതൊന്നും ഞാൻ ഇപ്പോൾ ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ല ഒരുപക്ഷേ അന്ന് ഇതിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ ഇപ്പോൾ എനിക്ക് വിഷമിക്കേണ്ടി വരില്ലായിരുന്നു”.
കാർത്തിക: ആകാശ് ഞാൻ താങ്കളെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.
ആകാശ് : ഉവ്വ് എനിക്ക് മനസ്സിലായി എന്റെ അവസ്ഥക്കു ഞാൻ തന്നെയാണ് കാരണം എന്ന് ഞാൻ എന്നെ സ്വയമേ ഓർമപ്പെടുത്തി ഉള്ളൂ.
സമയം ഏറെ വൈകിയിരുന്നു ചായകുടി കഴിഞ്ഞ് സൗഹൃദ സംഭാഷണത്തിനിടയിൽ അവരിരുവരും മടങ്ങി
തന്റെ റൂമിൽ മടങ്ങിയെത്തിയ തന്റെ റൂമിൽ മടങ്ങിയെത്തിയ ആകാശ് സുര കാർത്തിക പറഞ്ഞതിനെ കുറിച്ച് കൂടുതൽ ചിന്തിച്ചു അതെ അവൾ പറഞ്ഞത് ശരിയാണ് ജീവിതത്തിൽ ആകെ സ്വന്തം എന്നു പറയാനുളളത്ത് വീട്ടുകാരും പിന്നെ കുറച്ചു സുഹൃത്തുക്കൾ മാത്രം മതി എന്നെ തന്റെ ചിന്തകൾക്ക് മാറ്റം വരുവാൻ കാരണം കാർത്തികയാണ് എന്ന് അവനു ബോധ്യമായി. അവൻ അവൾ പറഞ്ഞ കാര്യങ്ങൾ മനസ്സിലിട്ട് ആലോചിച്ചു കൊണ്ടിരുന്നു. അപ്പോഴായിരുന്നു പെട്ടെന്നു ഫോൺ അടിച്ചത്. വേറെ ആരും ഇല്ലായിരുന്നു അവന്റെ ചങ്ങാതി മാരിൽ ഒരാളായ ഹരി ആയിരുന്നു. “എന്തൊക്കെയുണ്ട് വിശേഷം സുഖം തന്നെ അല്ലെ”.
അതേടാ സുഖത്തിൽ ഒന്നും ഒരു കുറവുമില്ല. ആ ചങ്ങാതിമാർ അങ്ങനെ തന്നെ കുറെ നേരം അവരുടെ പഴയ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് ഓർമ്മ പുതുക്കികൊണ്ടിരുന്നു. നിന്റെ സുഹൃത്ത് കാർത്തിക എന്തുപറയുന്നു കളിയാക്കുന്ന രീതിയിൽ അവൻ ചോദിച്ചു. “അവൾക്ക് സുഖം തന്നെ” ഇത്രയും പറഞ്ഞ് അവർ രണ്ടുപേരും ഭ്രാന്തന്മാരെ പോലെ പൊട്ടി ചിരിച്ചു കൊണ്ടിരുന്നു. കുറെ നേരത്തെ സംഭാഷണത്തിന് ശേഷം ആണ് രണ്ട് സുഹൃത്തുക്കളും ഫോൺ വെച്ചത് അതിനു ശേഷം തന്റെ കൂട്ടുകാരൻ പറഞ്ഞ കോളേജ് ലൈഫിലെ ചെറിയ ചെറിയ തമാശകളും കഥകളും എല്ലാം അവന്റെമനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. യഥാർത്ഥത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ തന്നെആയിരുന്നു അത് അവൻ ആലോചിച്ചു.
Kollam. Waiting for nxt part ❤️❤️
❤️❤️❤️❤️♥️♥️♥️????????????
❤️❤️❤️❤️❤️