ഒരു സമയ യാത്ര [സുർമിനേറ്റർ] 103

മധുരിക്കും ഓർമകളെ ഓർത്ത് അന്ന് രാത്രി ഭക്ഷണം കഴിക്കാതെ അവൻ നിദ്രയിലേക്ക് മടങ്ങി. എന്നത്തേയും പോലെ തന്നെ അന്നും ആ സ്വപ്നം അവനെ കീഴടക്കി. നാശം എന്നും തന്റെ വിധി ഇങ്ങനെയാണ്.എന്നോർത്ത് അവൻ ദുഃഖിച്ചു. ഉറക്കം നഷ്ടപ്പെട്ട അവൻ സമയം കളയുന്നതിനു വേണ്ടി തന്റെ ഫോൺ എടുത്തു. ഇൻസ്റ്റഗ്രാമിൽ കയറി തന്റെ അക്കൗണ്ടിൽ പണ്ട് പോസ്റ്റ് ചെയ്ത കോളേജിലെ ഫോട്ടോസ് എല്ലാം നോക്കിയിരുന്നു.. പെട്ടെന്നായിരുന്നു കാർത്തിക അവന് മെസ്സേജ് അയച്ചത് “ഇന്നും ഉറങ്ങിയില്ലേ”? പതിവ് സ്വപ്നം ഉറക്കത്തിൽ വീണ്ടും വന്നു അല്ലേ”.???” ഹ അതെ..
അല്ല നിനക്ക് ഉറങ്ങാൻ സമയമായില്ലേ”.

കുറച്ചു വർക്ക് കംപ്ലീറ്റ് ആക്കി തീർക്കുകയായിരുന്നു. അപ്പോഴാണ് താൻ ഓൺലൈനിൽ.. അപ്പോൾ മെസ്സേജ് അയച്ചു.

ഹോ എന്തായാലും വർക്ക് നടക്കട്ടെ ശരിയെന്നാ നാളെ കാണാം. ഇത്രയും പറഞ്ഞു കൊണ്ട് അവൻ ഫോൺ വെച്ചു. അങ്ങനെ രാത്രി ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനുവേണ്ടി അവനു സ്ലീപ്പിങ് പിൽസിനെ ആശ്രയിക്കേണ്ടിവന്നു.. നന്നായി ഉറങ്ങി അതുകൊണ്ട് തലേദിവസം ബുദ്ധിമുട്ടുമില്ലാതെ ഓഫീസിലേക്ക് പോകുവാൻ അവനു കഴിഞ്ഞു… പക്ഷേ അന്ന് സീനിയർ സയന്റിസ്റ്റ്കളും കാർത്തിക അടക്കംമുള്ള അസിസ്റ്റന്റമാരും എന്തോ വലിയ ദൗത്യത്തിൽ ഏർപ്പെട്ടിരുന്നു അവർക്കു കൂടുതൽ സാമഗ്രികൾ ആവശ്യം ആയതിനാൽ. അത് എത്തിച്ചു കൊടുക്കുന്നത് ആകാശിന്റ ജോലി അയീരുന്നു… അതിനിടയിൽ കാർത്തികയെ കണ്ടുഎങ്കിൽ പോലും അവളുമായി സംസാരിക്കാനോ ഒന്നും ആകാശിന് സാധിച്ചില്ല. അല്ല അവളും ഒന്നും പറഞ്ഞുവന്നില്ല. മാത്രംഅല്ല സൗഹൃദം പങ്കുവയ്ക്കുന്ന സായാഹ്നങ്ങൾ. അവളോടൊത്തു ചായ കുടിച്ചു കൊണ്ടുള്ള സംഭാഷണം ഇത് എല്ലാം അവനു നഷ്ടമായീ കൊണ്ടിരുന്നു.. “പാവം അവളുടേ ജോലി തീരക്കുകൊണ്ടാകും ഇങ്ങനെയോക്കെ” എന്നു പറഞ്ഞു അവൻ സ്വയം ആശ്വസിച്ചു. അവൻ ജോലി കഴിഞ്ഞ് പോകുമ്പോഴും അവൾ മറ്റുള്ളവരോടൊപ്പം എന്തോ കാര്യമായി ലാബിൽ ജോലി ചെയ്തു കൊണ്ടിരുന്നു.എന്നാൽ ഒരു മാസം ഇങ്ങനെ തന്നെ പോയി. ഇടക്ക് എപ്പോളോ അവൻ അവൾക്ക് മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു എന്നാൽ അതുപോലും അവൾ എടുത്തു നോക്കിയിട്ടില്ല. അവന്റെ മനസ്സ് വീണ്ടും അസ്വസ്ഥമായി അവൾ എന്നെ മറന്നു കാണുമോ “ഏയ് ഇല്ല ജോലിത്തിരക്ക് കൊണ്ടാവും” അല്ലെങ്കിലും ഈ ശാസ്ത്രജ്ഞൻ എല്ലാവരും ഇങ്ങനെയാണ്. കൂടുതൽ സമയം പരീക്ഷണങ്ങളിൽ മുഴുകി ഇരിക്കുന്നു എന്നാലും ഒരു അസിസ്റ്റന്റ് ഇവൾ ഇത്രനേരം ലാബിൽ അത് എന്തുകൊണ്ട്.
ഹാ എല്ലാം പണ്ടത്തെ പോലെ ആകുമായീരിക്കും അവന്റെ ആ മങ്ങിയ ജീവിതത്തിൽ നിറം പകർന്നിരുന്നത് കാർത്തികയും. ഇടയ്ക്കിടയ്ക്ക് ഫോണിൽ വിളിക്കുന്ന സുഹൃത്തുക്കളുമായിരുന്നു.. എന്നാൽ ഇതിലൊന്നിന്റെ അഭാവത്താൽ അവനെ വിഷാദം വേട്ടയാടിക്കൊണ്ടിരുന്നു. എന്നത്തെയും പോലെ തന്നെ സ്വപ്നം മൂലമുണ്ടാകുന്ന ചിന്തകളെയും ഉറക്കമില്ലായ്മയും മറികടക്കാനായി അവനു സ്ലീപ്പിങ് പിൽസിന്റേ സഹായം ആവശ്യമായി വന്നു…. ഉറക്ക ഗുളികകൾ കയ്യിലെടുത്തു നീണ്ട ഒരു ശ്വാസം എടുത്തതിനുശേഷം അവൻ പതിയെ മന്ത്രിച്ചു എന്നാണ് “ഇതിൽനിന്നും ഒരു മോചനം എന്റെ ദൈവമേ”… പതിയെ വായിലേക്ക് ഇട്ടു വെള്ളം കഴിച്ചതിനുശേഷം. അവൻ ഗാഢമായ നിദ്രയിലേക്ക് തെന്നി നീങ്ങി…….

3 Comments

Add a Comment
  1. Kollam. Waiting for nxt part ❤️❤️

  2. ❤️❤️❤️❤️♥️♥️♥️????????????

  3. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *