പിറ്റേന്ന് ഓഫീസിൽ എത്തിയ ആകാശിനെ അത്ഭുത പെടുതുന്നത് പോലെ അയീരുന്നു അവിടെ ഉള്ള വരുടെ പെരുമാറ്റം. 2 മാസത്തെ ആ തിരക്കുള്ള കഠിന പരിശ്രമത്തിൽ നിന്ന് അവർ മുക്തരായി കാണപ്പെട്ടിരുന്നു. എന്തിനു വേണ്ടി ആയിരിക്കും ഇതെല്ലാം. എന്തായാലും എന്തോ ഗൗരവമേറിയ വിഷയമാണ്…….
പൊതുവേ ലാബിൽ നടക്കുന്ന പരീക്ഷണ വിഷയങ്ങളെക്കുറിച്ച് സയൻറിസ്റ്റ്കൾ മറ്റാരും ആയി ചർച്ച ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ആകാശിന് അതിനെക്കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടായിരുന്നു കാർത്തിക മൂലമാണ് തനിക്ക് അതിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നാൽ വെറുമൊരു അസിസ്റ്റന്റ് സയറ്റിസ്റ്റ് ആയ അവൾക്ക് അതിനെക്കുറിച്ച് കൂടുതലൊന്നും അറിയാനിട ഉണ്ടാവില്ല
ഹ എന്തിരുന്നാലും അവളോട് ചോദിക്കാം.. അവൻ സ്വയമേ തന്നെ പറഞ്ഞു.. അപ്പോൾ അത് ആരോ തന്റെ ഓഫീസ് റൂമിലെ വാതിലിൽ മുട്ടുന്നു.
“മെയ് ഐ കം ഇൻ സാർ”. അത് അവളായിരുന്നു കാർത്തിക. സാർ എന്നോ
കാർത്തിക “എടോ താൻ എന്നെ കളിയാക്കിയതാണോ.? ഞാൻ അറിഞ്ഞിടത്തോളം ഒരു അസിസ്റ്റന്റ് സയൻറ്റിസ്റ്റ് അവരെ സഹായിക്കുവാൻ വേണ്ടി ഗവൺമെന്റ് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥനെ സാർ എന്ന് വിളിച്ചു ബഹുമാനിക്കണം എന്ന നിയമം ഞാൻ എവിടെയും കേട്ടിട്ടില്ല, ഒരു ചെറിയ ഗൗരവമേറിയ ഭാവത്തിൽ അവൻ പറഞ്ഞു. “എന്നോട് ക്ഷമിക്കൂ ഒരു ചെറുപുഞ്ചിരിയോടെ കാർത്തിക പറഞ്ഞു”. “ക്ഷമിക്കാൻ മാത്രമുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്
ഓഹോ. വലിയ ഗൗരവത്തിൽ ആണെന്ന് തോന്നുന്നു”.
അതിന്? അവൻ അതേ സ്വരത്തിൽ തന്നെ വീണ്ടും.
ഹോ ഞാനായിട്ട് ഇനി ദേഷ്യം പിടിപ്പിക്കുന്നില്ല രണ്ടുമാസത്തെ തിരക്കിനിടയിൽ ഇപ്പോഴാണ് ഒന്ന് ഫ്രീ ആയത്. ഹാ പിന്നെ ഇന്ന് വൈകുന്നേരം പോകുമ്പോൾ ഞാനും ഉണ്ടാവും ഇതു പറയാൻ ഞാൻ വന്നത്
അവളുടെ ഈ വാക്കുകൾ അവനെ വല്ലാതെ സന്തോഷപെടുത്തി അതെ എല്ലാം വീണ്ടും പഴയ പോലെ ആയി അപ്പോൾ അവന്റെ ആത്മാവിനൊരു പകുതി ആശ്വാസം തോന്നി. ശരി എങ്കിൽ നമുക്ക് കാണാം എന്നും പറഞ്ഞു വാതിലിന്റ അടുത്തുവരെ ചെന്നതിനു ശേഷം അവൾ ഒന്ന് തിരിഞ്ഞു നോക്കി വീണ്ടും പറഞ്ഞു “അതെ ആകാശ് ഈ ഗൗരവം തന്റെ മുഖത്തിന് ഒട്ടും ചേരുന്നില്ല “എന്നും പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു അവളുടെ ആ ചിരി കണ്ടപ്പോൾ അവനും പൊട്ടിച്ചിരിക്കാൻ തുടങ്ങി.. അവൾ പറഞ്ഞു തന്നോട് “എനിക്ക് ഒത്തിരി സംസാരിക്കാനുണ്ട് ആകാശ്. എന്നാലും വൈകുന്നേരം നമ്മൾ മീറ്റ് ചെയ്യും അല്ലോ അപ്പോൾ പറയാം.
“ഞാൻ പോട്ടെ എനിക്ക് നിന്നോടും കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ട് ഞാനും അത് അപ്പോൾ പറയാം. ഇത്രയും പറഞ്ഞ് രണ്ടു പേരും അവരുടെ ജോലികളിലേക്ക് മടങ്ങിപ്പോയി.
സമയം വൈകുന്നേരം ആയി ജോലി സമയം കഴിഞ്ഞ് എല്ലാവരും പോയിരുന്നു അവന്റെ വരവും പ്രതീക്ഷിച്ച് കാർത്തിക ഓഫീസിന് പുറത്തു നിൽപ്പുണ്ടായിരുന്നു. ഒട്ടും വൈകാതെ തന്നെ അവൻ വന്നു പഴയതുപോലെതന്നെ അടുത്തുള്ള റസ്റ്റോറന്റ്ൽ ചായകുടിയും വിശേഷം പങ്കുവെക്കുകയും ചെയ്തു. കാർത്തിക ചോദിച്ചു “ആകാശ് എന്താണ് ഒന്നും മിണ്ടാത്തത് രണ്ടുമാസമായി മിണ്ടാതിരുന്ന കൊണ്ട് ടച്ച് വിട്ടു പോയോ അതോ തന്നോട് മിണ്ടാതിരുന്നതിന് എനിക്കുള്ള പണിഷ്മെന്റ് ആണോ.
Kollam. Waiting for nxt part ❤️❤️
❤️❤️❤️❤️♥️♥️♥️????????????
❤️❤️❤️❤️❤️