കാർത്തിക: ഹ അതെ ടൈം ട്രാവൽതന്നെ ഈ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പുതിയ ഒരു ടൈം തിയറി വികസിപ്പിച്ചെടുക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരുന്നു എന്നാൽ അതിൽ അവസാനം ഞങ്ങൾ തന്നെ വിജയിച്ചു
ആകാശ് : ശാസ്ത്രം ജയിച്ചു അല്ലേ….
കാർത്തിക : അതെ ശാസ്ത്രം തന്നെ ജയിച്ചു പക്ഷേ ആ ശാസ്ത്രത്തിന്റെ ജയത്തിന് പുറകിലും മനുഷ്യന്റെ പ്രയത്നമാണ് എന്നോർക്കണം. ടൈം മെഷീൻ കണ്ടു പിടിക്കുക എന്നത് വർഷങ്ങളോളം നീണ്ടുനിന്ന ഒരു പ്രശ്നമായിരുന്നു എന്നാൽ അതിനു പറ്റിയ ഒരു ടൈം തിയറി രൂപീകരിക്കുക എന്നതായിരുന്നു അതിനേക്കാൾ വലിയ പ്രശ്നം. എന്നാൽ ഇത്ര വർഷങ്ങൾക്കുശേഷം ആ പ്രയത്നം സഫലം ആയിരിക്കുന്നു അതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു
ആകാശ് : ഹോ ഭയങ്കരം ഇത് നിങ്ങളുടെ വിജയമാണ്
കാർത്തിക: അല്ല ഒരിക്കലുമല്ല ആകാശ്. വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ശാസ്ത്രജ്ഞൻമാർ കണ്ടുപിടിക്കപ്പെട്ട അതും അവർ രൂപകല്പനചെയ്ത തിയറികൾ ഞങ്ങളും പിന്തുടർന്നത് ഒരുപക്ഷേ അന്ന് സാങ്കേതികത വരാത്തതുകൊണ്ട് ആയിരിക്കാം അവർക്ക് കണ്ടുപിടിത്തം പൂർത്തീകരിക്കാൻ പറ്റാതെ പോയത്. അവരുടെ കണ്ടുപിടിത്തവും തിയറികളും ആണ് ഞങ്ങൾ വീണ്ടും പുനർക്രമീകരിച്ചതു ഇപ്പോൾ ഇത് യഥാർത്ഥത്തിൽ അവരുടെ വിജയം ആല്ലേ ഞങ്ങൾ വെറും നിമിത്തം മാത്രം.
ആകാശ് : ശരിയാണ് ഞാൻ സമ്മതിക്കുന്നു.. ടൈം ട്രാവൽ കുറിച്ച് സിനിമകളിലും മറ്റും അവിടെയുമിവിടെയും കേട്ടിട്ടുണ്ട് എന്നല്ലാതെ അതിനെക്കുറിച്ച് വ്യക്തമായി ഒന്നും എനിക്കറിയില്ല ഭൂതം ഭാവി എന്നീ കാലങ്ങളിലേക്ക് ഉള്ള യാത്ര ഇതുമൂലം സാധ്യമാകും ഭാവിയെ മുൻകൂട്ടി കാണുവാനും ഇതുകൊണ്ട് കഴിയുമെന്ന് കിംവദന്തികൾ കേട്ടിട്ടുണ്ട്.
കാർത്തിക: ശരിയാണ് ടൈം മെഷീൻ മൂലം ടൈം ട്രാവൽ ചെയ്യാൻ സാധിക്കും. എന്നാൽ അടുത്തിടെ വികസിപ്പിച്ചെടുത്ത ഈ ടൈംലൈനിൽ ഭാവിയിലേക്ക് പോകുക എന്നത് സാധ്യമല്ല. സിനിമകളിലും മറ്റും കാണുന്നതുപോലെ അല്ല ഇത്.
ആകാശ് : ഭാവിയിലേക്ക് പോകാൻ കഴിയാത്തത് ഏതായാലും നന്നായി.
കാർത്തിക: അതെന്താ
ആകാശ് : ഭാവി പ്രവചിക്കാൻ കഴിയുമായിരുന്നെങ്കിൽ മനുഷ്യൻ ഈശ്വരതുല്യനായി തീർന്നേനെ. ഹോ ഭാഗ്യം അത് സംഭവിച്ചില്ല ഹോ ഇനിയും ഈ2044 ൽ ഞാൻ എന്തെല്ലാം കാണണം എന്റെ ഈശ്വരാ. കാർത്തു എന്തുകൊണ്ടാണ് ഫ്യൂച്ചർ ലേക്ക് ടൈം ട്രാവൽ സാധ്യമല്ലാത്തത്.
കാർത്തിക: അതിനെക്കുറിച്ച് ഒന്നും എനിക്ക് കൂടുതലായി അറിയില്ല മാത്രവുമല്ല ഞങ്ങൾ അസിസ്റ്റന്റ് സയൻറ്റിസ്റ്റ് മാരോട് കൂടുതൽ കാര്യങ്ങൾ ഒന്നും വ്യക്തമാകാറില്ല..
സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല നമുക്ക് ഇറങ്ങിയാലോ ആകാശ് പറഞ്ഞു.. അപ്പോൾ പെട്ടെന്ന് തിടക്കത്തിൽ കാർത്തിക ചോദിച്ചു നാളെ സൺഡേ ഹോളിഡേ അല്ലേ നാളെ ബര്ത്ഡേ ആണ്
ആകാശ് : ഓഹോ അഡ്വാൻസ് ഹാപ്പി ബര്ത്ഡേ.പാർട്ടി ഉണ്ടോ നാളെ
Kollam. Waiting for nxt part ❤️❤️
❤️❤️❤️❤️♥️♥️♥️????????????
❤️❤️❤️❤️❤️