ഒരു സമയ യാത്ര [സുർമിനേറ്റർ] 103

കാർത്തിക :താങ്ക്സ്… ഏയ് പാർട്ടി ഒന്നുമില്ല തന്നെ മാത്രം വിളിക്കുന്നുള്ളു

റൂമിലെത്തിയ ആകാശിന് അവളെ കുറച്ചുള്ള ചിന്തകളായിരുന്നു അപ്പോഴും മനസ്സിൽ. അവൻ പതിവിൽ കൂടുതൽ സന്തോഷവാനായിരുന്നു. നേരത്തെ തന്നെ കുളിച്ചു വയറുനിറയെ ഭക്ഷണം കഴിച്ചതിനു ശേഷം അവൻ ഫോണെടുത്ത് അവളുടെ വിളിക്കായി കാതോർത്തു ഇരുന്നു ഇടയ്ക്ക് ഫോണിൽ അവളുടെ ഫോട്ടോകൾ ഓരോന്നായി അവൻ മാറി മാറി നോക്കുന്നുണ്ടായിരുന്നു. കാർത്തികയുടെ വിളി പ്രതീക്ഷിച്ചിരുന്ന അവന്റെ ഫോണിലേക്ക് അവന്റെ ഫ്രണ്ട് ഹരി ആയിരുന്നു അപ്പോൾ വിളിച്ചത് അതൊരു കോൺഫ്രൻസ് കോൾ ആയിരുന്നു, ഹരിയും , ആകാശ് എന്ന് പേരുള്ള അവന്റെ മറ്റൊരു സുഹൃത്തും അശ്വിൻ, ഗോപു , തുടങ്ങിയ ചങ്ങാതിമാര് കോളിൽ ഉണ്ടായിരുന്നു ഏറെ നാളുകൾ കൂടുമ്പോൾ ഇടയ്ക്ക് വെറുതെ വല്ലപ്പോഴുമാണ് തന്റെ സുഹൃത്തുക്കളുമായി ഇതേപോലെ കോൺഫ്രൻസ് കോളിൽ സംസാരിക്കാറ് അതിനാൽ അതിനിടയിൽ വന്ന കാർത്തികയുടെ കോൾ അവൻ എടുക്കാൻ തയ്യാറായില്ല. ഏറെ കുറെ നേരത്തെ സൗഹൃദ സംഭാഷണത്തിനു ഒടുവിൽ ബാക്കി എല്ലാവരും ഫോൺ കട്ട് ചെയ്ത ശേഷം അവൻ ഹരിയോട് ചോദിച്ചു “എടാ എനിക്കൊരു കാര്യം അറിയാനുണ്ട് അവൻ ഹരി യോട് ടൈം ട്രാവൽനെ കുറിച്ച് ചോദിച്ചു..
ഹരി നിരന്തരമായി സയൻസ് ഫിക്ഷൻ സിനിമകൾ കാണാറുണ്ട് മാത്രമല്ല അവൻ ഒരു യൂട്യൂബറാണ് അവന്റെ ചാനലിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ട് അതുകൊണ്ട് തന്റെ ചോദ്യത്തിന് ഹരിക്കു ഉത്തരം തരാൻ കഴിയും എന്ന് വിശ്വസിച്ചു
ഏതാണ്ടൊക്കെ കാർത്തിക പറഞ്ഞതുപോലെ തന്നെ ആയിരുന്നു അവന്റെയും മറുപടി. എന്നാൽ ചില തിയറികൾ പറയുന്നത് ടൈം ട്രാവൽ നടത്തുമ്പോൾ സന്ദർഭത്തിനനുസരിച്ച് നമ്മുടെ പ്രായത്തിൽ വ്യത്യാസം വരും. എന്നതായിരുന്നു ഹരിയിൽ നിന്നും അവനെ കിട്ടിയ പുതിയ അറിവ്. ഹരി ചോദിച്ചു എന്താടാ വല്ല സയൻസ് ഫിക്ഷൻ സ്റ്റോറി എഴുതാൻ പോവുകയാണോ
“അല്ലടാ വെറുതെ അറിയാൻ വേണ്ടി ചോദിച്ചതാണ് ഇത്രയും പറഞ്ഞുകൊണ്ട് പിന്നെ വിളിക്കാം എന്നും പറഞ്ഞു
ആകാശ് ആ കോൾ കട്ട് ചെയ്തു. അപ്പോഴതാ കാർത്തിക വീണ്ടും വിളിക്കുന്നു പെട്ടെന്ന് തന്നെ അവൻ ആ കോൾ എടുത്തു.

കാർത്തിക: നേരത്തെ വിളിച്ചപ്പോൾ ബിസി ആയിരുന്നല്ലോ. ഇപ്പോൾ സംസാരിക്കാമോ

ആകാശ് : അത് പണ്ടത്തെ ഫ്രണ്ട്സ് എല്ലാരും കൂടി കോൺഫ്രൻസ് കോൾ ആയിരുന്നു.

കാർത്തിക : ഇടയിൽ ഞാൻ ഒരു ശല്യം.ആയോ.

ആകാശ് : ഇല്ല ഞാൻ പറഞ്ഞല്ലോ നീ വിളിക്കുമ്പോൾ എനിക്ക് സമാധാനം കിട്ടുന്നത്..

കാർത്തിക: ഞാൻ വെറുതെ പറഞ്ഞു എന്നെ ഉള്ളു ആ പിന്നെ നാളത്തെ കാര്യം മറന്നിട്ടില്ലലോ.. ലെ

ആകാശ് : ഇല്ലെടോ മറന്നിട്ടില്ല….

കാർത്തിക : ഹ അതുമതി. ആട്ടെ ചോദിക്കാൻ മറന്നു. ഇപ്പോൾ ഉറക്കം എങ്ങനുണ്ട് പതിവ് സ്വപ്നം ശല്യപ്പെടുത്താൻ ഉണ്ടോ.

3 Comments

Add a Comment
  1. Kollam. Waiting for nxt part ❤️❤️

  2. ❤️❤️❤️❤️♥️♥️♥️????????????

  3. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *