ഒരു സമയ യാത്ര [സുർമിനേറ്റർ] 103

ആകാശ് : സ്വപ്നം അതിന് ഒരു മാറ്റവും ഇല്ലാ. ഉറക്കം കിട്ടാൻ ഞാൻ ഇപ്പോൾ സ്ലീപ്പിംഗ് പിൽസ് ഉപയോഗിക്കാറുണ്ട്.. അതുകൊണ്ട് ഇപ്പോൾ നന്നായി ഉറക്കം കിട്ടാറുണ്ട്.

പെട്ടന്ന് ദേഷ്യപ്പെടുന്ന മട്ടിൽ കാർത്തിക പറഞ്ഞു “നീ ഇതു നിർത്തണം ഉറക്കം കിട്ടാൻ വേണ്ടി നീ ചെയ്യുന്നത് അവസാന നിനക്ക് തന്നെ ദോഷമായി വരും. നീയിതു നിർത്തിയേ തീരൂ ആകാശ്. ”
അവളുടേ ആ ശകാരം കേട്ടപ്പോൾ അവനു സന്തോഷം ആണ് ഉണ്ടായത് തന്റെ ആരോഗ്യത്തെക്കുറിച്ച് അവൾക്ക് നല്ല ശ്രദ്ധ ഉണ്ട്. തനിക്ക് വേണ്ടിയും ഒരാൾ ജീവിച്ചിരിപ്പുണ്ട് എന്നൊരു തോന്നൽ അവനിൽ ഉണ്ടായി. പതിഞ്ഞ സ്വരത്തിൽ അവൻ “അവളോട്‌ പറഞു ഇനി ഞാൻ അത് ഉപയോഗിക്കില്ല പക്ഷേ ഇന്ന് ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും നീ എന്നെ വിളിച്ച് സംസാരിച്ചില്ലേ. ആ ഒറ്റക്കാരണം മതി എനിക്ക് സമാധാനമായി കിടന്നുറങ്ങാൻ”. ഇത്രയും കേട്ടപ്പോൾ കാർത്തികക്കു മനസ്സിലായി ആകാശിന് തന്റെ മേലുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്ന്.
അവർക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു മാത്രമല്ല അവനുമായി കുറെ നേരം സംസാരിക്കണം എന്നു അവൾക്കു ഉണ്ടായിരുന്നു. എന്നാൽ രാത്രി സമയം കുറെ വൈകിയതിനാൽ. അവനെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി അവൾ പറഞ്ഞു “എങ്കിൽ ശരി ഗുഡ് നൈറ് . നാളെ കാണാം ഇപ്പോൾ പൊന്നു മോൻ ചെന്നുകിടന്നുറങ്ങ്. ബൈ ഞാൻ പോണു” എന്നു പറഞ്ഞു അവൾ കോൾ കട്ട് ചെയ്തു. അവളുടെ ആ മധുരംതുളുമ്പുന്ന അവസാനത്തെ സംഭാഷണം അവനിൽ പ്രണയത്തിന്റെ വിത്തുകൾ മുളപൊട്ടാൻ ഇടയായി.. അവൻ ആലോചിച്ചു ഒരുപക്ഷേ ഇവൾ തന്നെ ജീവിത പങ്കാളി ആയിരുന്നെങ്കിൽ തന്റെ ജീവിതം ഏറെ ഭംഗിയുള്ളതയേനെ.. എന്തായാലും അവൻ ഒന്ന് ഉറപ്പായിരുന്നു താൻ അവളെ പ്രണയിക്കുന്നുണ്ട് അവൾക്കും തന്നോട് തിരിച്ചു പ്രണയമുണ്ട് എന്നു അവൾ പ്രകടിപ്പിച്ചിട്ടുമുണ്ട്.

ഇത്രയും സൗന്ദര്യവതിയും സ്നേഹമുള്ളവളുമായ അവളുടേ ഭർത്താവ് അല്ല അവളുട ആ സ്നേഹം ഇപ്പോൾ ലഭിക്കാത്ത ആദൂർഭാഗ്യവാൻ. അവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്. ആരെയാണ് ഉപേക്ഷിച്ചത്. ഒരുപക്ഷേ അവൻ അവൾക്ക് ഒരു നല്ല ഭർത്താവ് ആയിരുന്നില്ലായിരിക്കാം . അതുമല്ലെങ്കിൽ അവനെ സഹിക്കാൻ വയ്യാതെ സ്വയമേ അവൾ…. തന്റെ ഈ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകാൻ കഴിയുന്നതു അവർക്ക് മാത്രമായിരുന്നു എന്ന് അറിയാമായിരുന്നു പക്ഷേ ഇതിനെക്കുറിച്ച് താൻ എങ്ങനെ അവളോട് ചോദിക്കും.. ഹാ എന്തായാലും നാളെ ഒരു ദിവസം അവൾക്കു ഒപ്പം.യഥാർത്ഥത്തിൽ അവൻ അത് ആഗ്രഹിച്ചിരുന്നു. തന്റെ ഉറക്കംകെടുത്തുന്ന സ്വപ്നങ്ങളെ അവളുടെ ചിന്തകൾ മൂലം ഇല്ലാതാക്കിക്കൊണ്ട് അവൻ പതിയെനിദ്രയിലേക്ക് മെല്ലെ മടങ്ങി….

തുടരും……..

3 Comments

Add a Comment
  1. Kollam. Waiting for nxt part ❤️❤️

  2. ❤️❤️❤️❤️♥️♥️♥️????????????

  3. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *