ഒരു സന്തുഷ്ട കുടുംബം 2 [കളിക്കാരൻ2k] 441

അനു നേരെ മുന്നിലായി അടച്ചുവച്ചിരിക്കുന്ന ചായക്കപ്പെടുത്ത് ഹാളിലേക്ക് നടന്നു.

“അനുവേയ്.. എന്തായിരുന്നു ഇന്ന് കോളേജിൽ പ്രശ്നം. വൻ അടിയൊക്കെ ആയെന്ന് അറിഞ്ഞു. ദേ ചാനലിലൊക്കെ കാണിക്കുന്നുണ്ടായിരുന്നു. നാളെ അവധിയാന്നൊക്കെ പറയുന്ന്”

അനി, അനുവിനെ നോക്കി പറഞ്ഞു.

“ആ ഏട്ടാ.. മാനേജ്മെന്റ് ആയുള്ള എന്തോ പ്രശ്നം. ക്ലാസില്ലാത്ത കാര്യം ഗ്രൂപ്പിൽ കണ്ടിരുന്നു.”

അനു യാതൊരു ഭാവമാറ്റവും ഇല്ലാതെ പറഞ്ഞു. ഒരു വിധത്തിലും ഇന്ന് നടന്ന കാര്യങ്ങളൊക്കെ താൻ കണ്ടുവെന്ന് ചേട്ടന്മാർ അറിയാൻ ഇടവരരുത്. അത് അവൾക്ക് നിർബന്ധം ആയിരുന്നു. ചായ കുടി കഴിഞ്ഞ് അൽപനേരം അവിടെ ഇരുന്നിട്ട് അനു നേരെ മുറിയിലേക്ക് കയറി. ചാർജിൽ വച്ചിരുന്ന ഫോണെടുത്ത് നോക്കി.

‘3 മിസ്സ്ഡ് കോൾസ് ഫ്രം ഗായു❤️’

അനുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഗായത്രി അഥവാ ഗായു. കോളേജ് ഇല്ലാത്ത വിവരം അറിഞ്ഞോ എന്ന് ചോദിക്കാൻ വിളിച്ചതാവണം. സാധാരണ കോളേജ് അവധി വരുന്ന ദിവസങ്ങളിൽ ഇവരുടെ ഒരു ഗാങ് എവിടെങ്കിലും ഒക്കെ കറങ്ങാൻ പോവാറാണ് പതിവ്. അതിനും കൂടി ആകണം ഈ കോളുകൾ. പക്ഷെ തിരിച്ചു വിളിച്ചു സംസാരിക്കാൻ ഉള്ള ഒരു മനസ് അനുവിന് ഇല്ലായിരുന്നു. അവൾ നേരെ കട്ടിലിലേക്ക് ചെന്ന് കിടന്നു.

മനസ്സിൽ വീണ്ടും എന്തൊക്കെയോ തികട്ടി വരുന്നുണ്ട്. താഴെ അനി വണ്ടി സ്റ്റാർട്ട്‌ ആക്കുന്ന ഒച്ച കേൾക്കുന്നുണ്ട്. അനു മുറിക്ക് പുറത്തിറങ്ങി താഴേയ്ക്ക് നോക്കി. ഹാളിൽ അച്ഛൻ ഇരിക്കുന്നുണ്ട്. അമ്മയോട് സംസാരിക്കുന്നു. കുട്ടൻ ഫോണും നോക്കി ഇരിക്കുന്നു. അനുവിന് അമ്മയെക്കാളും ഒരു പൊടിക്ക് ഇഷ്ടക്കൂടുതൽ അച്ഛനോടാണ്.

4 Comments

Add a Comment
  1. പൊളിച്ചു ബ്രോ

  2. Evideya thread ?

  3. കഥക്ക് ഒരു ഫ്ലോ കിട്ടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *