ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ] 388

അങ്ങനെ ഞങ്ങൾ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് അടുത്തുള്ള ബീച്ചിലേക്ക് പോയി…അവിടെ ചെന്ന് രണ്ട് പേര് തിരമാലയിലേക്ക് നോക്കിയിരുന്നു..

“ടാ നീ ആ അയിശുന്റെ കൂടെ നടക്കുന്ന കൊച്ചിനെ set ആക്കാൻ തുടങ്ങിയോ ” ഞാൻ തെരമലയിലേക്ക് നോക്കിയിരുന്ന അവനോട് ചോദിച്ചു..

“എടാ അത് പിന്നെ.. ഒന്ന് നോക്കി അത്രെ ഉള്ളു . എന്താടാ എന്തേലും പ്രശ്നം ഉണ്ടോ ” അവൻ എന്നോട് ചോദിച്ചു..

“എടാ എനിക്ക് ഐഷയെ കുറിച്ചൊന്നു അറിയണം.” ഞാൻ അവനോട് ചോദിച്ചു..

“അത്രെ ഉള്ളോ അത് നീ എനിക്ക് വിട്ടേരെ… ഇന്ന് രാത്രി നീ അത് അറിഞ്ഞിരിക്കും ”എന്ന് അവൻ പറഞ്ഞു ഞങ്ങൾ വീണ്ടും തിരമാല എണ്ണി ഇരുന്നു…

വിവേകിന്റെ ഫോണിൽ ഒരു മെസ്സേജ് വന്ന ശബ്ദം കെട്ടാൻ ഞങ്ങൾ രണ്ട് പേർക്കും സ്വയബോധം വന്നത്… അവൻ ഫോൺ എടുത്ത് നോക്കി…

“എടാ ഇതെന്തൊരു വല്യ പ്രശ്നം ആണല്ലോ ” അവൻ പറഞ്ഞിട്ട് ഫോൺ എനിക്ക് നേരെ നീട്ടി.. ഞാൻ ഫോണിൽ നോക്കുമ്പോൾ ആദിലിന്റെ മെസ്സേജ്

„ഞാൻ ഈ റൂം മാറുകയാണ്.. നിങ്ങൾ ഇപ്പോൾ വന്നാൽ ചാവി നേരെ കയ്യിൽ തരാം ഇല്ലേൽ ഇവിടെ വെച്ചിട്ട് ഞാൻ പോകുവാ „ എനിക്ക് അവൻ എന്തിനാ ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലായില്ല… ഞാൻ അവനെയും വിളിച്ചെഴുനെപ്പിച്ചു വണ്ടിയുടെ അടുത്തേക്ക് നടന്നു വണ്ടിയും എടുത്ത് നേരെ അവരുടെ വീട്ടിലേക്ക് പോയി.. വണ്ടി അങ്ങോട്ട് കയറ്റുമ്പോൾ അവൻ വണ്ടിയിൽ ഇരിപ്പുണ്ട്…

“ഞാൻ ഇവിടുന്ന് മാറുവാ… ചാവി അവിടെ ആ ചെടിച്ചട്ടിയിൽ ഇരിപ്പുണ്ട്.” എന്ന് പറഞ്ഞു അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് first ഇട്ട് എടുത്തു ഞാൻ കൈ കാണിച്ചു. അവൻ വണ്ടി നിർത്തി…

“ ടാ എന്തേലും പ്രശ്നം ഉണ്ടേൽ പറഞ്ഞു തീർക്കാം… ഇതിന് റൂം മാറാൻ ഒന്നും നിക്കണ്ട ”ഞാൻ പറഞ്ഞു…

“എനിക്ക് ഒരു പ്രവേശനവും ഇല്ല… പക്ഷെ ഞാൻ ഇവിടെ ഉണ്ടെങ്കിൽ നിങ്ങൾക്ക് അതൊരു പ്രശ്നം ആയി മാറും.. നീ കൈ മാറ്റ് ” എന്ന് പറഞ്ഞു അവൻ എന്റെ കൈ തട്ടി മാറ്റി വണ്ടിയുമായി എങ്ങോട്ടോ പോയി….

15 Comments

Add a Comment
  1. ❤️❤️

  2. പൊന്നു.?

    കൊള്ളാം…… നല്ല തുടക്കം.

    ????

  3. Adipoli… next part epo varum?

    1. ചുള്ളൻ ചെക്കൻ

      എല്ലാ monday ഇലും കഥ ഇടുന്നതാണ്

  4. Bro njan ee katha vayochitilla ithuvare
    Vayikunnathine munbe oru karyam ariyana
    Ithe senti mod cheating story ano revenge type ano

    1. ചുള്ളൻ ചെക്കൻ

      ഇത് ഒരുതരം പ്രതേക കഥയാണ്… അത് നിങ്ങൾക്ക് വഴിയേ മനസിലായിക്കൊള്ളും

  5. ഒരു യമാടൻ പ്രേമ കഥ തുടരട്ടെ ?

  6. കത്തനാർ

    നല്ല കഥ..ഒറ്റയിരുപ്പിനു മുഴുവൻ വായിചു തീർക്കാൻ തോന്നുന്ന കഥ…good

  7. Kollam bro nannayittund

  8. ??വായിക്കാൻ ഏറെ ഇഷ്ടം??

    നന്നായിട്ടുണ്ട് bro
    തുടർന്നും എഴുതുക. എഴുത്തിന് ഒരു റിയാലിറ്റി തോന്നുന്നുണ്ട്
    അടുത്ത പാർട്ടിനായി കാത്തുരിക്കുന്നു

  9. കിടിലൻ കഥ.നല്ല ഒരു love feel കിട്ടുന്നുണ്ട്.
    Waiting next part

  10. അടിപൊളി ??

  11. ചുള്ളൻ ചെക്കാ നല്ല ചുള്ളൻ കഥയാണ് നല്ല തുടക്കം നന്നായി ഇഷ്ടപ്പെട്ടു. നല്ല പ്ലോട്ടും കഥാപാത്രങ്ങളും അവതരണവും എല്ലാം സൂപ്പർ.അജാസിനെ നന്നായി ഇഷ്ടപ്പെട്ടു.തുടർന്നും നന്നായി മുന്നോട്ട് പോകുക എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു. അവന്റെ ജീവിതത്തിലെ മുന്നോട്ടുള്ള അദ്ധ്യായങ്ങൾ കാണാനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

  12. നന്നായിട്ടുണ്ട് തുടരൂ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *