❤️പാർവതീപരിണയം [പ്രൊഫസർ] 538

അവനും അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു

“ആ മോൾക്ക്‌ റോയിയെ പരിചയപ്പെടുത്തണ്ടല്ലോ അല്ലെ, നിങ്ങൾ ഒരേ കോളേജിൽ അല്ലെ പഠിക്കുന്നത് “

അച്ഛന്റെ ശബ്ദം കേട്ടതും അവൾ ഒന്ന് ഭയന്ന്, അച്ഛൻ ആദ്യമായാണ് ഇത്രയും ദേഷ്യത്തിൽ സംസാരിക്കുന്നതു അവൾ കേൾക്കുന്നത്

“അതെ അച്ഛാ… “

“റോയിയോട് പള്ളി കഴിഞ്ഞു പോകുമ്പോൾ അമ്മയെയും കൂട്ടി ഈ വഴിക്കു വരാൻ പറഞ്ഞത് എന്തിനാണെന്ന് മനസ്സിലായോ “

“ഇല്ല രാഘവേട്ടാ “

“ എന്നാൽ കേട്ടോളു, എന്റെ മകൾക്കു എന്നെക്കുറിച്ച് കുറച്ചു തെറ്റിദ്ധാരണകൾ ഉണ്ട് അത് മാറ്റാനാണ് “

അയാൾ പറയുന്നതൊന്നും മനസ്സിലാവാതെ റോയിയും പാർവതിയും മുഖത്തോടു മുഖം നോക്കി

“റോയിക്കു ദൈവ വിശ്വാസം ഉണ്ടോ “

“ഇല്ല രാഘവേട്ടാ “

“എനിക്കു ഉണ്ട് മോനെ റോയ്, “

താൻ പാർവതിയെ സ്നേഹിച്ചത് അറിഞ്ഞു രാഘവേട്ടൻ തന്നെ വിളിച്ചു വരുത്തി അപമാനിക്കുകയാണെന്നു അവനു തോന്നി

“എനിക്ക് ദൈവ വിശ്വാസം ഉണ്ട്, പക്ഷെ ഒരൊറ്റ ദൈവമെ ഉള്ളു, നമ്മളെ സൃഷ്‌ടിച്ച ദൈവം , ബാക്കി ഒക്കെ നമ്മൾ സൃഷ്‌ടിച്ച ദൈവങ്ങൾ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു അതുകൊണ്ട് തന്നെ എനിക്ക് മനുഷ്യരെ എല്ലാം ഒരുപോലെ കാണാനും സാധിക്കും “

ഒന്ന് നിർത്തിയിട്ടു രാഘവൻ വീണ്ടും സംസാരിച്ചു തുടങ്ങി

“ ഈ 22 വർഷം കൊണ്ട് എന്റെ മകൾക്കു അത് മനസ്സിലായിട്ടില്ല, അവളുടെ മനസ്സിൽ ഒരു ആഗ്രഹം തോന്നിയപ്പോൾ അത് എന്നോട് പറയാൻ അവൾക്ക് തോന്നിയില്ല, അവൾ സ്നേഹിക്കുന്ന ആൾ ഒരു ക്രിസ്ത്യാനി ആയതു കൊണ്ട് അച്ഛൻ അംഗീകരിക്കില്ല എന്ന് കരുതി “

“അച്ഛാ.. “

പാർവതി സംസാരിക്കാൻ തുടങ്ങിയതും രാഘവൻ അവളെ തടഞ്ഞു

“ ഞാൻ സംസാരിച്ചു കഴിഞ്ഞില്ല,….. അവസാനം അവളുടെ ആഗ്രഹം എന്നെ അറിയിക്കാൻ അവളുടെ അനിയത്തി വേണ്ടി വന്നു “

അത്താഴവും കഴിഞ്ഞു ഉമ്മറത്ത് ചാരുകസേരയിൽ കിടന്നിരുന്ന രാഘവന്റെ അടുത്തേക്ക് ദുർഗ നടന്നെത്തി, പറയാൻ പോകൂന്ന കാര്യത്തിന്റെ പ്രാധാന്യവും അത് അച്ഛൻ അറിയുമ്പോൾ ഉണ്ടാവുന്ന പ്രതികരണവും അവളെ ഭയപ്പെടുത്തിയിരുന്നു

“അച്ഛാ… “

വിളി കേട്ടു തിരിഞ്ഞു നോക്കിയ രാഘവൻ കാണുന്നത് ഇതുവരെ അയാൾ കാണാത്ത മുഖഭാവത്തോടെ നിൽക്കുന്ന ദുർഗയെയാണ്. അവൾക്ക് എന്തോ മുഘ്യമായ കാര്യം പറയാനുണ്ടെന്ന് അവളുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു

“ എന്താ മോളെ, മോൾക്കെന്തോ അച്ഛനോട് പറയാനുണ്ടല്ലോ “

The Author

95 Comments

Add a Comment
  1. നന്നായിരുന്നു ബ്രോ ഇഷ്ട്ടപെട്ടു ഞാൻ ഇപ്പോഴാണ് ഈ കഥ വായിച്ചത് എന്താ പറയാ, ഒത്തിരി ഇഷ്ട്ടമായി

    ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു തുടരുക
    ❤❤❤❤❤❤❤

  2. Sorry bro. Njn ee katha vannapo thane vaychatha cmt idan marannupoyi??.
    Parvathyum royum onnichalo enik athumathi. Iniyum ingante kathakal ezhuthan kazhiyatte ennu snehathode ashamsikunu❤❤❤.

    1. പ്രൊഫസർ ബ്രോ

      Rags, നല്ല വാക്കുകൾക്കു തിരിച്ചു തരാൻ സ്നേഹം മാത്രം…

      അനിയത്തിപ്രാവ് എന്റെ തന്നെ കഥയാണ് അതുകൂടി ഒന്ന് വായിക്കണേ..

      സ്നേഹത്തോടെ അഖിൽ ♥️

      1. Aniyathiprav enik kandupidikan patiyila. Njn onnumkoodi nokateto

        1. പ്രൊഫസർ ബ്രോ

          Ok

  3. അടിപൊളി ബാക്കി പാർട് ഉടൻതന്നെ please send

  4. സൂപ്പർ നന്നായിട്ടുണ്ട്. തുടരുക.

    1. പ്രൊഫസർ ബ്രോ

      ഈ കഥ തുടരില്ല ബ്രോ, പ്രാണേശ്വരി തുടരും

  5. ചാക്കോച്ചി

    മച്ചാനെ….. ഒന്നും പറയാനില്ല…… തകർത്തു കളഞ്ഞു….. വായിച്ചു തീർന്നത് അറിഞ്ഞില്ല…
    വരികൾക്ക് അസാധ്യ ഒഴുക്കായിരുന്നു…..എല്ലാം കഴിഞ്ഞപ്പോ കുറച്ചൂടെ ഉണ്ടെങ്കിൽ എന്ന് ആശിച്ചുപോയി…..അജ്ജാതി എഴുത്തായിരുന്നു….
    ഇതുപോലുള്ള മികച്ച കഥകളുമായി വീണ്ടും വരിക….

    1. പ്രൊഫസർ ബ്രോ

      ചാക്കോച്ചി ബ്രോ, ഇഷ്ടമായതിൽ വളരെ സന്തോഷം. നിങ്ങളുടെ പിന്തുണയാണ് എന്റെ ഊർജം.

      ഇനിയും ഇങ്ങനെ ഉള്ള കഥകൾ ഉണ്ടാകുമോ എന്നറിയില്ല ഇത് സംഭവിച്ചു പോയതാണ്, പ്രാണേശ്വരി എഴുതി പൂർത്തിയാക്കണം… അതിനിടയിൽ ചിലപ്പോൾ ഇങ്ങനെ ചെറിയ വല്ല കഥകളും എഴുതിയാൽ തീർച്ചയായും ഇവിടെ വരുന്നതാവും ???

  6. വിഷ്ണു?

    ഇൗ കഥയും ഇഷ്ടപ്പെട്ടു…വളരെ നന്നട്ടുണ്ട്❤️.

    എഴുത്തിന്റെ ശൈലി നന്നായിട്ടുണ്ട് ,വായിക്കുമ്പോൾ ഉള്ള ആ ഫീൽ ഒന്നും പോവാതെ തന്നെ വളരെ മനോഹരമായി അവസാനിപ്പിച്ചു…?

    റേച്ചൽ പോയ ആ ഭാഗം വായിച്ചപ്പോ കുറച്ച് ഫീൽ ആയി?.

    ഇതുപോലെ മനോഹരമായ മറ്റൊരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു…
    സ്നേത്തോടെ❤️?

    1. പ്രൊഫസർ ബ്രോ

      ????

  7. ?സിംഹരാജൻ?

    അവസനം വന്നപ്പൊഴ ഒരു സമാധാനം ആയത്….കല്യാണം അച്ഛൻ കണ്ടു പിടിച്ച ആളുടെ ഒപ്പം നടക്കും എന്ന് വിചാരിച്ചു കഥ വായന നിർത്തിയത, പിന്നെ കമന്റ്സ് വയ്ചപ്പൊ മനുസ്സിലയ് love fail അല്ലന്ന്…കഥ വയ്ക്കതെ പോയെങ്കിൽ ശെരിക്കും നഷ്ടം ആയേനെ……
    നല്ലോരു ഹാപ്പി എൻഡ് റ്റന്നതിൽ താങ്ക്സ് ബ്രദർ….
    സ്നേഹത്തോടെ…

    1. പ്രൊഫസർ ബ്രോ

      പ്രിയപ്പെട്ട സിംഹരാജൻ. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ???

  8. വായിച്ചു.. ഒറ്റ ഇരിപ്പിന് തന്നെ.. ഇഷ്ടമായോ എന്ന് ചോദിച്ചാൽ.. ഹൃദയത്തിനോട് ചേർത്ത് വച്ചു… ❤️ അതാണ് മറുപടി..

    റേച്ചൽ ഒരു നൊമ്പരം ആയി.. വളരെ കുറഞ്ഞ വാക്കുകൾ കൊണ്ട് തന്നെ ബന്ധങ്ങളെ ഇത്ര ആഴത്തിൽ കാണിക്കാൻ നല്ല കഴിവ് തന്നെ വേണം.. ആ കഴിവ് നന്നായി ഉണ്ട് ❤️❤️

    പാർവതി, ദുർഗ്ഗ.. രണ്ടും വളരെ ഇഷ്ടമുള്ള പേരുകൾ ആണ്..

    ടോട്ടൽ റെസ്പോൺസ് എന്താണെന്നു ചോദിച്ചാൽ കെട്ടിപിടിച്ചു ഒരു ഉമ്മ..എട്ടന്റെ വക. ???
    സ്നേഹത്തോടെ… ❤️❤️

    1. തമ്പുരാൻ

      ???

    2. പ്രൊഫസർ

      ഇന്നലെ അഭിക്കും ഇന്ന് എനിക്കും, രണ്ടും കിട്ടി ബോധിച്ചിരിക്കുന്നു…. ഏട്ടനു തിരിച്ചും കെട്ടിപ്പിടിച്ചു ഒരുമ്മ… ???

      ഏട്ടന്റെ കഥകളൊക്കെ ഞാൻ നെഞ്ചോടു ചേർത്ത് വച്ചിട്ടുണ്ട് അങ്ങനൊരാൾ എന്റെ ഈ കുഞ്ഞു കഥ ഇഷ്ടായീന്നു പറയുന്നത് തന്നെ വളരെ സന്തോഷം..

      റേച്ചൽ എനിക്കും ഒരു നൊമ്പരം ആയി, അതുകൊണ്ടാണ് ആ ആക്‌സിഡന്റ് അവിടെ കൊണ്ട് അവസാനിപ്പിച്ചത്. കുറച്ചുകൂടെ എഴുതാൻ ഇരുന്നതാ എഴുതിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു അപ്പൊ അവിടെ വച്ചു നിർത്തി…

      ദുർഗ എനിക്ക് വളരെ ഇഷ്ടപ്പെട്ട നിങ്ങളുടെ നായികയാണ്, അതാണ്‌ അനിയത്തി കുട്ടിക്ക് ആ പേരിട്ടത് പാർവതിയും ദുർഗയും രണ്ടും ഞാൻ ഏട്ടന്റെ കഥയിൽ നിന്നും മോഷ്ടിച്ച പേരാണ് ???

      ഒരിക്കൽകൂടി കെട്ടിപ്പിടിച്ചു ഒരുമ്മ ?

      1. എട്ടന്റെ കഥയിൽ നിന്നും എന്ത് വേണമെങ്കിലും എടുക്കാം.. വേണേൽ എസിപി മെറിനെ വരെ ഞാൻ തരും ❤️❤️❤️

        1. പ്രൊഫസർ ബ്രോ

          ♥️???

    3. ????

  9. പ്രൊഫസറെ പ്രാണേശ്വരി അടുത്ത അപ്ഡേറ്റ എന്നാ..

    1. തമ്പുരാൻ

      മിക്കവാറും സൺഡേ വരും….

    2. പ്രൊഫസർ

      അടുത്ത സൺ‌ഡേ വരും ?

  10. ❤️❤️❤️

    1. പ്രൊഫസർ

      ♥️

  11. പ്രൊഫസർ,
    ഇന്നലെ തന്നെ കഥ കണ്ടിരുന്നു പക്ഷേ ഫോണിൽ ചാർജ് ഇല്ലാത്തതിനാൽ വായിക്കാൻ പറ്റിയില്ല.. ഒരു പ്രണയ കഥ മാത്രം ആണെന്ന് വിചാരിച്ചു ആണ് വായിക്കാൻ തുടങ്ങിയത്… പക്ഷേ ഇത് ബന്ധങ്ങളുടെ വെള്ള മനസ്സലികിതരുന്നു….
    ദുർഗ എന്ന പേര് കേട്ടപ്പോൾ mk യെ ആണ് ഓർമ്മ വന്നത്….
    പിന്നെ ഒരു വ്യത്യസ്‌തത ആയി തോന്നിയത് നായികയുടെ കാഴ്ചപ്പാടിൽ നിന്നാണ് കഥ അവതരിപ്പിച്ചത് എന്നാണ്…..
    ഒരു ചെറിയ കഥയിൽ പറയാൻ ഉദ്ദേശിച്ചത് എല്ലാം പറഞ്ഞു കഴിഞ്ഞിരിക്കുന്നു…
    കഥ വായിച്ചു കഴിഞ്ഞും റേച്ചൽ ഒരു വിങ്ങൽ ആയി നില്കുന്നു….

    സ്നേഹപൂർവ്വം??
    ?Alfy?

    1. പ്രൊഫസർ

      ഞാൻ ദുർഗ എന്ന പേരിട്ടത് തന്നെ ആ ദുർഗയെ മനസ്സിൽ വിചാരിച്ചു ആണ്, റേച്ചൽ ഒരു വിങ്ങലായി എന്റെ മനസ്സിലും ഉണ്ട് അതിൽ കൂടുതലായി ആ ആക്‌സിഡന്റ് എഴുതാൻ ഇരുന്നതാ പക്ഷെ സാധിച്ചില്ല എനിക്ക് തന്നെ കരച്ചിൽ വന്നപ്പോ നിർത്തി…

      ഇഷ്ടപ്പെട്ടതിൽ സന്തോഷം ♥️??

  12. ആരാധകൻ

    Nice

    1. പ്രൊഫസർ

      ♥️

  13. Superb
    HELLBOY

    1. പ്രൊഫസർ

      ♥️

Leave a Reply

Your email address will not be published. Required fields are marked *