” ജയിംസ്!!”
” അല്ലേ സാർ?????? നീതിപീഠത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന അങ്ങ് വരെ എത്ര തവണ കണ്ണുകെട്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്??????? അങ്ങയുടെ മുൻപിലുള്ള ഈ നീതിദേവതയെ പോലെ!!!!!!!!! ഇല്ലെന്ന് ആത്മാർത്ഥമായി പറയാൻ പറ്റുമോ സാറിന് ???????? ഇല്ല!!!!!!!!!!! കാരണം ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്!!!!! ഓരോ കേസിലെയും ഓരോ victim ഉം അവർക്കുണ്ടായ അനുഭവം നേരിട്ട് വന്നു പറഞ്ഞാൽ പോലും നമ്മുടെ നിയമം നിശബ്ദമാക്കപ്പെടുന്നു.!! എന്തുകൊണ്ട്????? കാരണം നമ്മുടെ നിയമത്തിലേ സത്യത്തിന് സാഹചര്യ തെളിവുകളും സാക്ഷ്യമൊഴികളും ആണ് ആധാരം അല്ലേ sir????????????!!!!!!!!!
” ജെയിംസ്, തന്റെ emotions ഉം feelings ഉം എനിക്ക് മനസ്സിലാകും പക്ഷേ ഞാനും താനും ഇയാളും ഉൾപ്പെടുന്ന ഇന്ത്യയിലെ 140 കോടി ജനങ്ങളും ഈ നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ പെടുന്നവരാണ്. എനിക്കോ തനിക്കോ ഒരു one man revolution കൊണ്ടോ ഇതൊന്നും മാറ്റാൻ സാധിക്കില്ല. “!!!!!!!!
” സാധിക്കണം സാർ അല്ലാത്തടത്തോളം ഒന്നരക്കയ്യനും കയ്യില്ലാത്തവനും, എന്തിന് അഞ്ചും ആറും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളോടു പോലും ക്രൂരത ചെയ്യുന്നവന്മാരെ സർക്കാർ ചെലവിൽ തീറ്റിപ്പോറ്റുന്നതിനുള്ള സുഖവാസകേന്ദ്രങ്ങൾ ആകും കേരളത്തിലെ ജയിലുകൾ”
രോഷത്തോടെ പറഞ്ഞു നിർത്തി ജെയിംസ് എഴുന്നേറ്റു. ” ഞാൻ പോകുന്ന സാർ”
നിവർന്ന് നിന്ന് സല്യൂട്ട് ചെയ്തശേഷം ജെയിംസ് പുറത്തേക്ക് നടന്നു.
“സാർ”
കുറച്ചുനേരത്തെ മൗനത്തിനുശേഷം CI കിരൺ അനൂപിനെ വിളിച്ചു.
അനൂപ് നാഥ് ഒരു ദീർഘ ശ്വാസം എടുത്ത് കിരണിനെ നോക്കി.
” ജെയിംസ് സാറിനെ ഇത്ര frustrated ആയി ഞാൻ ഇതുവരെ കണ്ടിട്ടില്ല. സുദർശന കേസ് സാറിന് അത്ര ഇംപോർട്ടൻന്റ് ആയിരുന്നു, അതാവും കേസ് തോറ്റത് സാറിനെ ഇത്രയധികം ഡൗൺ ആക്കിയത്.
” അറിയാം കിരൺ, പക്ഷേ ഞാനും ഈ കാര്യത്തിൽ നിസ്സഹായനാണ് “!!!!!!
” ഇനി എന്താണ്???? ” രണ്ടുനിമിഷത്തെ മൗനത്തിനുശേഷം അനൂപ് ചോദിച്ചു.
“ഇനിയെന്താണ് സാർ,തെളിയിക്കപ്പെടാത്തതും നീതി നിഷേധിക്കപ്പെട്ടതും ആയ കേസുകൾ നമ്മുടെ സിസ്റ്റത്തിൽ ഒരു പുതുമയുള്ള കാര്യമല്ലല്ലോ!!!!!!!!!!!!”
“ഹ്മ്മ്………. ചേറിലേക്ക് ചാരിയിരുന്നു കൊണ്ട് ജസ്റ്റിസ് അനൂപ് ഒന്നു മൂളി.
ത്രില്ലർ യോണർ ആണ്. Raju Anathi പറഞ്ഞത് പോലെ വായനക്കാരുടെ മനസ്സിൽ പതിയും വിധം അവതരിപ്പിക്കാനുള്ള ഡെപ്ത് ഇല്ലെങ്കിൽ കഥക്ക് വേണ്ട സ്വീകാര്യത കിട്ടില്ല. ത്രില്ലർ കഥയുടെ എല്ലാ ചേരുവകളും കഥക്കുണ്ട്, അത് അവതരിപ്പിക്കാനുള്ള കഴിവും താങ്കൾക്കുണ്ട്. പക്ഷേ, അതിലേക്ക് വായനക്കാരെ engage ചെയ്യിക്കും മുന്നേ തന്നെ രണ്ട് ഭാഗവും സസ്പെൻസ് നൽകി നിർത്തി. മറ്റൊരു കാര്യം പറയാനുള്ളത്തു,ഇത്ര നന്നായി എഴുതാൻ കഴിഞ്ഞിട്ടും താങ്കളെന്തിനാണ് സിനിമ സംഭാഷണം കടമെടുക്കുന്നത്ർ? താങ്കളുടേതായ വാക്കുകളിൽ കാര്യം പറഞ്ഞ് കൂടെ? തുടർന്നെഴുത്തിൽ ശ്രദ്ധിക്കുക. ആശംസകൾ.
വളരെ നന്നായി ചിത്രീകരിക്കാൻ കഴിഞ്ഞിരിക്കുന്ന crime thriller തന്നെയാണിത്. പക്ഷെ ഇത് അനുവാചകരിൽ കടുത്ത ആകാംക്ഷയും പ്രതീക്ഷയും ഉണർത്താത്തതിന് ഒറ്റ കാരണമേയുള്ളു…കഥാപരിസരവും കഥാപാത്രങ്ങളും മനസ്സിൽ പതിയാൻ തക്കമുള്ള ദൈർഘ്യം ഈ രണ്ട് പാർട്ടുകൾക്കുമില്ല എന്നുള്ളതാണ് അത്.
കൊച്ച് സംഭവങ്ങൾ ഒത്തിരിക്കാലം ഓർത്തിരുന്ന് കാത്തിരിക്കാൻ വായനക്കാർക്ക് കഴിയില്ല..അത്രമേൽ കഥകൾ ഇതിനിടയിൽ വന്നു പോകും.
ഈ സൈറ്റിൽ തന്നെ വിജയകരമായി തുടരുന്ന ‘ശംഭുവിന്റെ ഒളിയമ്പുകളുടെ’ വിജയം രചനാസൗഷ്ടവത്തോടൊപ്പം ഒരോ ഭാഗവും സാമാന്യം ദൈർഘ്യമുള്ളതാണ് എന്നതും കൂടിയാണ്. കഴിയുമെങ്കിൽ ഓരോ ഭാഗവും 20-30 പേജുകളെങ്കിലുമാക്കുക. ഭാവുകങ്ങൾ…
രണ്ടും ഒന്നല്ലേ ബ്രോ